രാഷ്ട്രപതിയുടെ കാര്യാലയം
ശ്രീകൃഷ്ണ ജന്മാഷ്ടമി: ആശംസകൾ നേർന്ന് രാഷ്ട്രപതി
പോസ്റ്റഡ് ഓണ്‍:
03 SEP 2026 7:09PM by PIB Thiruvananthpuram
ജന്മാഷ്ടമിയുടെ പൂർവ്വ സന്ധ്യയിൽ നൽകിയ സന്ദേശത്തിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇങ്ങനെ കുറിച്ചു:
"ജന്മാഷ്ടമിയുടെ ഈ ശുഭവേളയിൽ, ഇന്ത്യയിലും വിദേശത്തും അധിവസിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഞാൻ എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു".
ഭഗവാൻ ശ്രീകൃഷ്ണന്റെ ജീവിതവും ഉപദേശങ്ങളും ഭാരതത്തിന്റെ സാംസ്കാരികവും ദാർശനികവുമായ പൈതൃകത്തിന് പുതു ജീവൻ പകരുന്നവയാണ്. സത്യം, ധർമ്മം, നീതി, കാരുണ്യം, നിഷ്കാമ സേവനം എന്നിവയുടെ പാതയാണ് ഭഗവാൻ ശ്രീകൃഷ്ണൻ കാണിച്ചുതന്നത്. ശ്രീമദ് ഭഗവദ്ഗീതയിലൂടെയുള്ള അദ്ദേഹത്തിന്റെ ഉപദേശങ്ങൾ, പ്രതിസന്ധി ഘട്ടങ്ങളിൽ വിവേകപൂർണ്ണമായ തീരുമാനങ്ങളെടുക്കാനും ധാർമ്മിക മൂല്യങ്ങളിൽ ഉറച്ചുനിൽക്കാനും മനുഷ്യരാശിക്ക് എന്നും പ്രചോദനമേകുന്നവയാണെന്നും ശ്രീമതി മുർമു പറഞ്ഞു.
ജന്മാഷ്ടമിയുടെ പവിത്രമായ ഈ ഉത്സവം ഐക്യം, കർത്തവ്യത്തോടും കടമയോടുമുള്ള ഭക്തി, സേവനമനോഭാവം എന്നിവ ഉയർത്തിപ്പിടിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നുവെന്നും അവർ പറഞ്ഞു.
ഈ മംഗളകരമായ വേളയിൽ, ഭഗവാൻ ശ്രീകൃഷ്ണന്റെ ആദർശങ്ങൾ പിന്തുടരാനും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി അശ്രാന്തം പരിശ്രമിക്കാനും നമുക്ക് ദൃഢപ്രതിജ്ഞ ചെയ്യാമെന്നും രാഷ്ട്രപതി തന്റെ സന്ദേശത്തിൽ പറഞ്ഞു.
***
( റിലീസ് ഐ.ഡി: 2306570)
സന്ദര്‍ശക കൗണ്ടര്‍ : 4