രാജ്യരക്ഷാ മന്ത്രാലയം
വരുന്ന 10 വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ തന്ത്രപരമായ കര്‍മ്മരേഖയും ആഗോള പങ്കാളിത്തത്തിനായുള്ള കാഴ്ചപ്പാടും വ്യക്തമാക്കുന്ന 'രക്ഷ' പ്രതിരോധ നയതന്ത്ര രേഖ രക്ഷാമന്ത്രി രാജ്നാഥ് സിംഗ് പുറത്തിറക്കി
പോസ്റ്റഡ് ഓണ്‍:
03 SEP 2026 12:55PM by PIB Thiruvananthpuram
ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി അടുത്ത 10 വര്‍ഷത്തേക്കുള്ള തന്ത്രപ്രധാന കര്‍മ്മ പദ്ധതി ഉള്‍ക്കൊള്ളുന്ന 'രക്ഷ' (RAKSHA) സമഗ്ര പ്രതിരോധ നയതന്ത്ര രേഖ രക്ഷാമന്ത്രി രാജ്നാഥ് സിംഗ് പ്രകാശനം ചെയ്തു. 2026 സെപ്റ്റംബര്‍ 03-ന് ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലായിരുന്നു പ്രകാശനം.
ദേശീയ സുരക്ഷാ ലക്ഷ്യങ്ങളെ സജീവ ആഗോള സഹകരണവുമായി സമന്വയിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ തന്ത്രപര ഇടപെടലുകളില്‍ ഉണ്ടായ മുന്നേറ്റത്തെ ഈ രേഖ അടയാളപ്പെടുത്തുന്നു. ദീര്‍ഘകാല സുസ്ഥിരതയും പരസ്പര വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിദേശ നയത്തിന്റെ പ്രധാന സ്തംഭങ്ങളാണ് ഈ തന്ത്രപരമായ പദ്ധതിയിലൂടെ വ്യക്തമാക്കുന്നത്. ഇതിലെ പ്രധാന മുന്‍ഗണനകള്‍ താഴെ പറയുന്നവയാണ്:
തന്ത്രപരമായ പങ്കാളിത്തം:
ദ്വികക്ഷി, ബഹുകക്ഷി സുരക്ഷാ സഹകരണം കൂടുതല്‍ ദൃഢമാക്കുക.
ശേഷി വര്‍ദ്ധിപ്പിക്കല്‍:
സൗഹൃദ രാജ്യങ്ങളുമായി ചേര്‍ന്നുള്ള സംയുക്ത സൈനിക അഭ്യാസങ്ങള്‍, പരിശീലന പരിപാടികള്‍ എന്നിവ മെച്ചപ്പെടുത്തുകയും മികച്ച പ്രവര്‍ത്തനരീതികള്‍ പങ്കുവെക്കുകയും ചെയ്യുക.
സ്വദേശി കയറ്റുമതി:
രാജ്യത്തെ വിശ്വസനീയമായ ഒരു ആഗോള പ്രതിരോധ നിര്‍മ്മാണ കേന്ദ്രമായി മാറ്റുന്നതിനായി 'മേക്ക് ഇന്‍ ഇന്ത്യ' പ്രതിരോധ പ്ലാറ്റ്ഫോമുകള്‍ പ്രോത്സാഹിപ്പിക്കുക
സമുദ്ര സുരക്ഷ: ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഒരു 'പ്രധാന സുരക്ഷാ ദാതാവ്, 'ആദ്യ പ്രതികരണക്കാരന്‍' എന്നീ നിലകളിലുള്ള ഇന്ത്യയുടെ പങ്ക് ശക്തമാക്കുക.
പ്രതിരോധ നയതന്ത്രം എന്നത് ഇന്ത്യയുടെ വിദേശനയത്തിന്റെ ഒരു പ്രധാന സ്തംഭമായതിനാല്‍, ഈ രേഖ അടുത്ത ദശകത്തിലേക്കുള്ള വ്യക്തവും പ്രായോഗികവുമായ ദിശാബോധം നല്‍കുന്നു. ഇത് മാറിക്കൊണ്ടിരിക്കുന്ന ആഗോള പശ്ചാത്തലത്തില്‍ സമാധാനത്തിന്റെയും സുസ്ഥിരതയുടെയും നിയമവാഴ്ചയുടെയും ഒരു കേന്ദ്രമായി ഇന്ത്യ നിലകൊള്ളുന്നുവെന്നത് അടിവരയിടുന്നു.
കരസേനാ മേധാവി ജനറല്‍ ധീരജ് സേഥ്, പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാര്‍ സിംഗ്, പ്രതിരോധ ഉല്‍പ്പാദന വിഭാഗം സെക്രട്ടറി ശ്രീ സഞ്ജീവ് കുമാര്‍, വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (ഈസ്റ്റ്) ശ്രീ രുദ്രേന്ദ്ര ടണ്ടന്‍, വ്യോമസേനാ ഉപമേധാവി എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത്, നേവല്‍ സ്റ്റാഫ് വൈസ് ചീഫ് വൈസ് അഡ്മിറല്‍ അജയ് കൊച്ചാര്‍, ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്റെ ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് എയര്‍ മാര്‍ഷല്‍ തേജ്ബീന്ദര്‍ സിംഗ് എന്നിവരും പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റ് എന്നിവയിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
( റിലീസ് ഐ.ഡി: 2306349)
സന്ദര്‍ശക കൗണ്ടര്‍ : 4