യുവജനകാര്യ, കായിക മന്ത്രാലയം
കായിക, യുവജനക്ഷേമ മന്ത്രാലയം 2024-ലെ തെൻസിങ് നോർഗേ ദേശീയ സഹസിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
2025-ലെ ദേശീയ കായിക പുരസ്കാരങ്ങൾക്കൊപ്പം രാഷ്ട്രപതി പുരസ്കാര സമർപ്പണം നടത്തും
പോസ്റ്റഡ് ഓണ്‍:
02 SEP 2026 4:23PM by PIB Thiruvananthpuram
കേന്ദ്ര യുവജന കായിക മന്ത്രാലയം, 2024 ലെ തെൻസിംഗ് നോർഗെ ദേശീയ സാഹസിക പുരസ്‌കാരങ്ങൾ (TNNAA) പ്രഖ്യാപിച്ചു. ഭൗമ സാഹസികത (Land Adventure), ജല സാഹസികത (Water Adventure), വ്യോമ സാഹസികത (Air Adventure), സമഗ്ര സംഭാവന (Lifetime Achievement) എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങൾ നൽകുന്നത്.
സാഹസിക രംഗത്ത് വ്യക്തികൾ കൈവരിച്ച മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനും സഹിഷ്ണുത, അപകടസാധ്യത ഏറ്റെടുക്കൽ, കൂട്ടായ്മ, പ്രതിസന്ധി ഘട്ടങ്ങളിൽ ദ്രുതഗതിയിൽ ഫലപ്രദമായ തീരുമാനമെടുക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ പുരസ്കാരങ്ങൾ നൽകുന്നത്. 2024-ലെ ടി.എൻ.എൻ.എ.എ. പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക ഗവൺമെൻ്റ് അംഗീകരിച്ചു:
|
ക്രമ നമ്പര്‍.
|
വിഭാഗം
|
Category
|
|
1.
|
ശ്രീമതി ബൽജീത് കൗർ |
ഭൗമ സാഹസികത (Land Adventure) |
|
2.
|
ശ്രീ സ്കൽസാങ് റിഗ്സിൻ
|
ഭൗമ സാഹസികത (Land Adventure)
|
|
3.
|
ശ്രീ റിമോ സാഹ
|
ജല സാഹസികത (Water Adventure)
|
|
4.
|
ശ്രീ ശിവപ്രസാദ് ചമോലി
|
സമഗ്ര സംഭാവന (Life Time Achievement)
|
2025 ലെ ദേശീയ കായിക പുരസ്കാരങ്ങൾക്കൊപ്പം രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി വിജയികൾക്ക് തെൻസിംഗ് നോർഗെ നാഷണൽ അഡ്വഞ്ചർ അവാർഡുകൾ സമ്മാനിക്കും. പുരസ്‌കാര ദാന ചടങ്ങിൻ്റെ തീയതി പിന്നീട് പ്രഖ്യാപിക്കും. പുരസ്കാര ജേതാക്കൾക്ക് ശില്പവും പ്രശസ്തിപത്രവും 15 ലക്ഷം രൂപയും ലഭിക്കും. ദേശീയ സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശകളെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത്. കമ്മിറ്റി നാമനിർദ്ദേശങ്ങൾ വിലയിരുത്തുകയും കൃത്യമായ പരിശോധനകൾക്ക് ശേഷം ദേശീയ ബഹുമതിക്കായി ഇവരെ ശുപാർശ ചെയ്യുകയുമായിരുന്നു.
പ്രതിസന്ധി ഘട്ടങ്ങളിൽ വേഗത്തിൽ ഫലപ്രദമായി പ്രതികരിക്കാനുള്ള ശേഷി വർദ്ധിപ്പിക്കുന്നതോടൊപ്പം, യുവാക്കളിൽ ധൈര്യം, സഹിഷ്ണുത, അച്ചടക്കം, അപകടസാധ്യത ഏറ്റെടുക്കൽ, സഹകരണ മനോഭാവത്തോടെയുള്ള കൂട്ടായ്മ എന്നിവ വളർത്തിയെടുക്കാനും ഈ പുരസ്കാരങ്ങൾ ലക്ഷ്യമിടുന്നു. രാജ്യത്തുടനീളം സാഹസിക പ്രവർത്തനങ്ങളിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാൻ ഇവ പ്രചോദനമേകുന്നു. യുവാക്കൾക്കിടയിൽ ധൈര്യവും അതിജീവനശേഷിയും മികവും വളർത്തുന്നതിനും സാഹസിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഗവൺമെൻ്റിൻ്റെ പ്രതിജ്ഞാ ബദ്ധതയെയാണ് ഈ പുരസ്‌കാരങ്ങൾ എടുത്തു കാണിക്കുന്നത്.
****
( റിലീസ് ഐ.ഡി: 2306148)
സന്ദര്‍ശക കൗണ്ടര്‍ : 4