പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ ഉസ്ബെക്കിസ്ഥാൻ സന്ദർശനം : ഫലങ്ങളുടെ പട്ടിക
പോസ്റ്റഡ് ഓണ്‍:
30 AUG 2026 4:48PM by PIB Thiruvananthpuram
ധാരണാപത്രങ്ങളും കരാറുകളും
|
ക്രമ നമ്പർ.
|
ശീർഷകം
|
|
1
|
2026-30 വർഷത്തേക്കുള്ള ഇന്ത്യാ ഗവണ്മെന്റും ഉസ്ബെക്കിസ്ഥാൻ റിപ്പബ്ലിക് ഗവണ്മെന്റും തമ്മിലുള്ള സാംസ്കാരിക വിനിമയ പരിപാടി.
|
|
|
|
|
2
|
ഉസ്ബെക്കിസ്ഥാനിലെ ടെർമെസിൽ സ്ഥിതി ചെയ്യുന്ന ഫയാസ് ടെപെ, കരാ ടെപെ എന്നീ പുരാതന ബുദ്ധമത കേന്ദ്രങ്ങളുടെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ഉസ്ബെക്കിസ്ഥാൻ റിപ്പബ്ലിക്കിന്റെ കൾച്ചറൽ ഹെറിറ്റേജ് ഏജൻസിയും തമ്മിലുള്ള താല്പര്യ പത്രം.
|
|
|
|
|
3
|
ഇന്ത്യൻ സംസ്കാര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ആർക്കൈവ്സും ഉസ്ബെക്കിസ്ഥാൻ നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള "ഉസ്ആർക്കൈവ്" ഏജൻസിയും തമ്മിൽ പുരാരേവഖാ പ്രവർത്തന മേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രം.
|
|
|
|
|
4
|
ആയുർവേദത്തിലും മറ്റ് പരമ്പരാഗത വൈദ്യശാസ്ത്ര രീതികളിലുമുള്ള സഹകരണത്തിനായി ഇന്ത്യാ ഗവണ്മെന്റും ഉസ്ബെക്കിസ്ഥാൻ ഗവണ്മെന്റും തമ്മിലുള്ള ധാരണാപത്രം.
|
|
5
|
5. ജിയോളജി, ധാതുവിഭവങ്ങൾ എന്നീ മേഖലകളിലെ സഹകരണത്തിനായി ഇന്ത്യയുടെ ഖനി മന്ത്രാലയവും ഉസ്ബെക്കിസ്ഥാൻ റിപ്പബ്ലിക്കിന്റെ മൈനിംഗ് ഇൻഡസ്ട്രി ആൻഡ് ജിയോളജി മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം.
|
|
6
|
6. വിനോദസഞ്ചാര മേഖലയിലെ സഹകരണത്തിനായി ഇന്ത്യയുടെ ടൂറിസം മന്ത്രാലയവും ഉസ്ബെക്കിസ്ഥാൻ റിപ്പബ്ലിക്കിന്റെ ടൂറിസം കമ്മിറ്റിയും തമ്മിലുള്ള 2026-28 കാലയളവിലേക്കുള്ള പങ്കാളിത്ത പദ്ധതി.
|
|
7
|
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സുഷമ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ സർവീസും ഉസ്ബെക്കിസ്ഥാൻ റിപ്പബ്ലിക് വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള യൂണിവേഴ്സിറ്റി ഓഫ് വേൾഡ് ഇക്കണോമി ആൻഡ് ഡിപ്ലോമസിയിലെ ഡിപ്ലോമാറ്റിക് അക്കാദമിയും തമ്മിലുള്ള ധാരണാപത്രം.
|
|
8
|
സാമ്പത്തിക-ധനകാര്യ ചർച്ചകൾക്കായി ഇന്ത്യയുടെ ധനകാര്യ മന്ത്രാലയവും ഉസ്ബെക്കിസ്ഥാൻ റിപ്പബ്ലിക് സാമ്പത്തിക-ധനകാര്യ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം.
|
|
9
|
പരിസ്ഥിതി സംരക്ഷണ മേഖലയിലെ സഹകരണത്തിനായി ഇന്ത്യയുടെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും ഉസ്ബെക്കിസ്ഥാൻ റിപ്പബ്ലിക് നാഷണൽ കമ്മിറ്റി ഓൺ ഇക്കോളജി ആൻഡ് ക്ലൈമറ്റ് ചേഞ്ചും തമ്മിലുള്ള കരാർ.
|
|
10
|
പരിസ്ഥിതി സംരക്ഷണ മേഖലയിലെ സഹകരണത്തിനായി ഇന്ത്യയുടെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും ഉസ്ബെക്കിസ്ഥാൻ റിപ്പബ്ലിക് നാഷണൽ കമ്മിറ്റി ഓൺ ഇക്കോളജി ആൻഡ് ക്ലൈമറ്റ് ചേഞ്ചും തമ്മിലുള്ള കരാർ.
|
|
11
|
പങ്കാളിത്ത ബന്ധങ്ങൾ സ്ഥാപിക്കുന്നതിനായി ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനവും ഉസ്ബെക്കിസ്ഥാൻ റിപ്പബ്ലിക്കിലെ സമർഖണ്ഡ് മേഖലയും തമ്മിലുള്ള സഹകരണ കരാർ.
|
|
പ്രഖ്യാപനങ്ങൾ
|
|
ക്രമ നമ്പർ.
|
ശീർഷകം
|
|
1
|
ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ തന്ത്രപരമായ പങ്കാളിത്തം സമഗ്ര തന്ത്രപരമായ പങ്കാളിത്തമായി ഉയർത്തൽ.
|
|
2
|
ആറൽ കടൽ മേഖലയിലെ വനവൽക്കരണത്തിനായി 1 ദശലക്ഷം യു.എസ് ഡോളർ സഹായം.
|
|
3
|
ഹിന്ദി ഭാഷ ഭാഷയ്ക്കായി ലാൽ ബഹാദൂർ ശാസ്ത്രി സ്കോളർഷിപ്പ് (100 സ്കോളർഷിപ്പുകൾ).
|
|
4
|
താഷ്കെന്റ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ഓറിയന്റൽ സ്റ്റഡീസിൽ ഐ.സി.സി.ആർ (ICCR) സംസ്‌കൃത പീഠം സ്ഥാപിക്കൽ.
|
|
5
|
ഇന്ത്യയിലെ യു.പി.ഐ ആപ്പുകൾ ഉപയോഗിച്ച് ഉസ്ബെക്കിസ്ഥാനിലെ ദേശീയ ക്യു.ആർ കോഡായ UZQR സ്‌കാൻ ചെയ്ത് വ്യാപാരികൾക്ക് പണമടയ്ക്കാൻ സഹായിക്കുന്നതിന് എൻ.പി.സി.ഐ ഇന്റർനാഷണൽ പേയ്‌മെന്റ്‌സ് ലിമിറ്റഡും (NIPL) ഉസ്ബെക്കിസ്ഥാനിലെ നാഷണൽ ഇന്റർബാങ്ക് പ്രോസസിംഗ് സെന്റർ ജെ.എസ്.സിയു (NIPC) മായിട്ടുള്ള വാണിജ്യ കരാർ.
|
-SK-
( റിലീസ് ഐ.ഡി: 2304764)
സന്ദര്‍ശക കൗണ്ടര്‍ : 9