ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ശ്രീനാരായണ ഗുരുജയന്തി ദിനത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് കേന്ദ്ര ആഭ്യന്തര,സഹകരണ മന്ത്രി ശ്രീ അമിത് ഷാ

പോസ്റ്റഡ് ഓണ്‍: 28 AUG 2026 12:05PM by PIB Thiruvananthpuram

ശ്രീനാരായണ ഗുരുദേവന്റെയും മഹാത്മാ അയ്യങ്കാളിയുടെയും ജയന്തി ദിനത്തിൽ ഇരുവർക്കും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ ശ്രദ്ധാഞ്ജലിയർപ്പിച്ചു.

 ആത്മീയതയിലൂടെ കൂടുതൽ സൗഹാർദ്ദപരവും നീതിയുക്തവും ദയാപൂർണ്ണവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള പാത ശ്രീനാരായണ ഗുരുദേവൻ കാട്ടിത്തന്നുവെന്ന് എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച സന്ദേശത്തിൽ അദ്ദേഹം കുറിച്ചു.


"അറിവ്,കാരുണ്യം,സമത്വം,ആത്മീയ സ്വാതന്ത്ര്യം എന്നിവയെക്കുറിച്ചുള്ള അവിടുത്തെ തത്ത്വങ്ങൾ ഭാരതത്തിന്റെ മഹത്വത്തിലേക്കുള്ള യാത്രയിൽ നമ്മെ തുടർന്നും പ്രചോദിപ്പിക്കുന്നു.ഈ മഹാനായ ഋഷിവര്യന് ജയന്തി ദിനത്തിൽ എന്റെ  ശ്രദ്ധാഞ്ജലി,"എന്ന് അമിത് ഷാ കൂട്ടിച്ചേർത്തു.

മഹാത്മാ അയ്യങ്കാളിയെയും അമിത് ഷാ അനുസ്മരിച്ചു. കേരളത്തിൽ വിദ്യാഭ്യാസത്തിലൂടെ സാമൂഹിക മുന്നേറ്റത്തിന്  വഴിയൊരുക്കിയ നവോത്ഥാന നായകനാണ് അയ്യങ്കാളിയെന്ന് അദ്ദേഹം സ്മരിച്ചു.സാമൂഹിക നീതിയും സമത്വവും ഉയർത്തിപ്പിടിച്ചുകൊണ്ട് ഏകീകൃതവും ശക്തവുമായ ഒരു സമൂഹത്തിന് അദ്ദേഹം അടിത്തറയിട്ടതായും ശ്രീ  അമിത് ഷാ മറ്റൊരു സന്ദേശത്തിൽ പറഞ്ഞു. 

*****


( റിലീസ് ഐ.ഡി: 2304178) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Bengali , Punjabi , Gujarati , Kannada