ആഭ്യന്തരകാര്യ മന്ത്രാലയം
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ലോക സംസ്‌കൃത ദിനത്തിൽ ആശംസകൾ നേർന്നു
പോസ്റ്റഡ് ഓണ്‍:
28 AUG 2026 12:09PM by PIB Thiruvananthpuram
ഇന്ത്യയുടെ വിജ്ഞാന പാരമ്പര്യത്തിൻ്റെയും സംസ്‌കാരത്തിൻ്റെയും ചൈതന്യത്തിൻ്റെയും അടിത്തറയായ സംസ്‌കൃത ഭാഷ, എത്രത്തോളം പ്രാചീനമാണോ അത്രതന്നെ ശാസ്ത്രീയവുമാണെന്ന് ശ്രീ അമിത് ഷാ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. സംസ്‌കൃതത്തിൽ രചിക്കപ്പെട്ട വേദങ്ങളും ഉപനിഷത്തുകളും ശാസ്ത്രഗ്രന്ഥങ്ങളും നൂറ്റാണ്ടുകളായി മാനവരാശിയെ അറിവിൻ്റെ പാതയിലൂടെ നയിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്‌കൃത ഭാഷയെ സംരക്ഷിക്കുന്നതിലും അത് പുതിയ തലമുറയ്ക്ക് പകർന്നുനൽകുന്നതിലും അവിസ്മരണീയമായ സംഭാവനകൾ നൽകിയ എല്ലാ പണ്ഡിതന്മാരെയും അധ്യാപകരെയും താൻ ആദരവോടെ സ്മരിക്കുന്നുവെന്നും ശ്രീ അമിത് ഷാ കൂട്ടിച്ചേർത്തു.
ശ്രാവണ പൂർണ്ണിമയോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ രാജ്യത്തെ ജനങ്ങൾക്ക് രക്ഷാബന്ധൻ ആശംസകളും നേർന്നു.
***
( റിലീസ് ഐ.ഡി: 2304171)
സന്ദര്‍ശക കൗണ്ടര്‍ : 4