യുവജനകാര്യ, കായിക മന്ത്രാലയം
ബ്രിക്‌സ് യുവജന, കായിക മന്ത്രിമാരുടെ യോഗം 2026 ഓഗസ്റ്റ് 22, 23 തീയതികളില്‍ വിശാഖപട്ടണത്ത് നടക്കും
प्रविष्टि तिथि:
21 AUG 2026 1:03PM by PIB Thiruvananthpuram
ഇന്ത്യയുടെ 2026-ലെ ബ്രിക്‌സ് അധ്യക്ഷപദവിക്ക് കീഴില്‍, ബ്രിക്‌സ് യുവജന, കായിക മന്ത്രിമാരുടെ യോഗം 2026 ഓഗസ്റ്റ് 22, 23 തീയതികളില്‍ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നടക്കും. യുവജനക്ഷേമം, കായികം എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി 11 ബ്രിക്‌സ് അംഗരാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരും പ്രതിനിധി സംഘ തലവന്മാരും ഈ യോഗങ്ങളില്‍ പങ്കെടുക്കും.

'പ്രതിരോധശേഷി, നൂതനാശയം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായി നിര്‍മിക്കുക ' (Building for Resilience, Innovation, Cooperation and Sustainability) എന്നതാണ് ഇന്ത്യയുടെ അധ്യക്ഷതയിലുള്ള ബ്രിക്‌സ് യോഗ പ്രമേയം. ഇത് ജനകേന്ദ്രീകൃതവും മാനവികതയ്ക്ക് മുന്‍ഗണന നല്‍കുന്നതുമായ സമീപനത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

ഇന്ത്യയുടെ അധ്യക്ഷതയില്‍ നടന്ന ബ്രിക്‌സ് യോഗങ്ങളുടെയും ചര്‍ച്ചകളുടെയും തുടര്‍ച്ചയായാണ് ഈ മന്ത്രിതല കൂടിക്കാഴ്ചകള്‍ സംഘടിപ്പിക്കുന്നത്. ബ്രിക്‌സ് അംഗരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇത് ഒരു പ്രധാന വേദിയൊരുക്കും.
കേന്ദ്ര യുവജനക്ഷേമ, കായിക മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ യോഗങ്ങളില്‍ അധ്യക്ഷത വഹിക്കും. യുവജനക്ഷേമ, കായിക സഹമന്ത്രി ശ്രീമതി രക്ഷാ ഖഡ്‌സെ ചടങ്ങുകളില്‍ പങ്കെടുക്കും.
യുവജനക്ഷേമ സെക്രട്ടറി ശ്രീ. സുനില്‍ പാലിവാള്‍, കായിക സെക്രട്ടറി ശ്രീ. ഹരി രഞ്ജന്‍ റാവു എന്നിവരുള്‍പ്പെടെയുള്ള യുവജനക്ഷേമ-കായിക മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഈ മന്ത്രിതല കൂടിക്കാഴ്ചകളില്‍ പങ്കാളികളാകും.
യുവജന വകുപ്പ് മന്ത്രിമാരുടെ യോഗങ്ങളില്‍ ഡോ. മാണ്ഡവ്യയുടെ ഔദ്യോഗിക പ്രസ്താവനയും ശ്രീമതി രക്ഷാ ഖഡ്സെയുടെ സമാപന പ്രസംഗവും ഉണ്ടായിരിക്കും.
ഓഗസ്റ്റ് 22-ന് നടക്കുന്ന BRICS യുവജന വകുപ്പ് മന്ത്രിമാരുടെ യോഗത്തില്‍ യുവജന വികസനത്തിലും ശാക്തീകരണത്തിലുമുള്ള സഹകരണം ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. വിദ്യാഭ്യാസം, നൈപുണ്യ വികസനം, സംരംഭകത്വം, ക്ഷേമം, സുസ്ഥിര വികസനം എന്നിവ യോഗത്തില്‍ ചര്‍ച്ചയാകും.
ബ്രിക്‌സ് യൂത്ത് കൗണ്‍സില്‍ യോഗത്തില്‍ നിന്നും ബ്രിക്‌സ് യുവജന ഉച്ചകോടിയില്‍ നിന്നും ഉയര്‍ന്നുവരുന്ന പ്രധാന ശുപാര്‍ശകള്‍ യോഗം പരിഗണിക്കുകയും, തുടര്‍ന്നുള്ള ബ്രിക്‌സ് യോഗങ്ങളില്‍ ഭാവി സഹകരണ മേഖലകള്‍ കണ്ടെത്തുകയും ചെയ്യും.
'BRICS യുവജന മന്ത്രി തല സംയുക്ത പ്രഖ്യാപനം 'BRICS യുവജന സഹകരണ ചട്ടക്കൂട് ' എന്നിവ സ്വീകരിക്കുന്നതോടെ യോഗം സമാപിക്കും.
ഓഗസ്റ്റ് 23-ന് നടക്കുന്ന ബ്രിക്‌സ് കായിക മന്ത്രിമാരുടെ യോഗം കായിക മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പൊതു പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിക്കുന്നതിനായി 11 ബ്രിക്‌സ് അംഗരാജ്യങ്ങളില്‍ നിന്നുള്ള കായിക മന്ത്രിമാരെയും പ്രതിനിധി സംഘ തലവന്മാരെയും ഒരുമിച്ച് കൊണ്ടുവരും.
ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷതയ്ക്ക് കീഴിലുള്ള സ്‌പോര്‍ട്‌സ് ട്രാക്ക്, പരമ്പരാഗത-നാടന്‍ കായിക വിനോദങ്ങള്‍, കായിക സാങ്കേതികവിദ്യ, സ്‌പോര്‍ട്‌സ് ഉപകരണങ്ങളുടെ നിര്‍മാണം, സംയുക്ത പ്രഖ്യാപനത്തിന്റെ (Joint Declaration) അന്തിമരൂപീകരണം തുടങ്ങിയ മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
'ബ്രിക്‌സ് സ്പോര്‍ട്സ് സംയുക്ത പ്രഖ്യാപനം സ്വീകരിക്കുന്നതോടെ യോഗം സമാപിക്കും.
ബ്രിക്‌സ് സൗഹൃദ സൈക്ലിംഗ് പരിപാടി, 11 ബ്രിക്‌സ് അംഗരാജ്യങ്ങളിലെയും പ്രതിനിധികളുടെ ഔദ്യോഗിക പ്രസ്താവനകള്‍ (country statements), ഉഭയകക്ഷി യോഗങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയും ഈ ഔദ്യോഗിക പരിപാടിയുടെ ഭാഗമായി നടക്കും.
കായിക മന്ത്രിമാരുടെ യോഗത്തില്‍ ബ്രസീല്‍, ചൈന, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, ഇന്തോനേഷ്യ, ഇറാന്‍, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നീ 11 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘ തലവന്മാരുടെ പ്രസ്താവനകളും, തുടര്‍ന്ന് സംയുക്ത പ്രസ്താവനയുടെ പ്രഖ്യാപനവും ഉണ്ടാകും.
ഈ രണ്ട് മന്ത്രിതല കൂടിക്കാഴ്ചകളും, ഇന്ത്യയുടെ 2026-ലെ BRICS അധ്യക്ഷപദവിക്ക് കീഴില്‍ സ്ഥാപനപരമായ സഹകരണം ആഴത്തിലാക്കാനും അനുഭവങ്ങളും മികച്ച മാതൃകകളും പങ്കുവെക്കാനും യുവജന വികസനത്തിലും കായികരംഗത്തുമുള്ള പൊതു മുന്‍ഗണനകള്‍ മുന്നോട്ട് കൊണ്ടുപോകാനും BRICS രാജ്യങ്ങള്‍ക്ക് ഒരു പ്രധാന വേദിയൊരുക്കും.
***
(रिलीज़ आईडी: 2302088)
आगंतुक पटल : 6