യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2027: വികസിത് ഭാരത് ക്വിസ്സോടെ തുടക്കമായി

വികസിത ഭാരതത്തിനായി ആശയങ്ങൾ അവതരിപ്പിക്കാനും പ്രധാനമന്ത്രിയെ നേരിൽ കാണാനും യുവാക്കൾക്ക് അവസരം

പോസ്റ്റഡ് ഓണ്‍: 19 AUG 2026 4:39PM by PIB Thiruvananthpuram

വികസിത് ഭാരത് ക്വിസ്' മത്സരങ്ങളുടെ ആരംഭത്തോടെ വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ്  2027-ന് രാജ്യത്തുടനീളം ഔദ്യോഗിക തുടക്കമായി. നേതൃപാടവവും നവ ആശയങ്ങളും രാഷ്ട്രനിർമ്മാണവും ലക്ഷ്യമിട്ടുള്ള ഈ സുപ്രധാന സംരംഭം, രാജ്യത്തെ യുവാക്കൾക്ക് തങ്ങളുടെ ക്രിയാത്മക ആശയങ്ങൾ ന്യൂഡൽഹിയിൽ നടക്കുന്ന ദേശീയ സമ്മേളനത്തിൽ പ്രധാനമന്ത്രിക്കു മുന്നിൽ നേരിട്ട് അവതരിപ്പിക്കാനുള്ള മികച്ച അവസരമാണ് ഒരുക്കുന്നത്.

 

 

രാഷ്ട്രീയ പാരമ്പര്യമില്ലാത്ത പശ്ചാത്തലങ്ങളിൽ നിന്നുമുള്ള ഒരു ലക്ഷം യുവനേതാക്കളെ സൃഷ്ടിക്കുക എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ  കാഴ്ചപ്പാടിനെ ആസ്പദമാക്കിയാണ് വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ്  2027 വിഭാവനം ചെയ്തിരിക്കുന്നത്. ഇത് രാഷ്ട്രീയത്തിൽ കുടുംബ പാരമ്പര്യമില്ലാത്ത കഴിവുള്ള  ഇന്ത്യൻ യുവാക്കൾക്ക് പൊതുജീവിതത്തിലേക്ക് പ്രവേശിക്കാനും ആശയങ്ങൾ പങ്കുവെക്കാനും രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ പങ്കാളികളാകാനുമുള്ള അവസരങ്ങൾ നൽകുന്നു.

വികസിത ഭാരതം @2047-ലേക്ക് തങ്ങളുടെ സംഭാവനകൾ നൽകാൻ ആഗ്രഹിക്കുന്ന യുവാക്കളെ കണ്ടെത്താനും, അവരെ വളർത്തിയെടുക്കാനും, അവർക്ക് ദേശീയ വേദി ഒരുക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു. സുതാര്യവും യോഗ്യതാധിഷ്ഠിതവുമായ ഒന്നിലധികം ഘട്ടങ്ങളിലൂടെ, പങ്കെടുക്കുന്നവർ ഡിജിറ്റൽ ക്വിസ്സിൽ നിന്ന് ഉപന്യാസ മത്സരം, ജില്ലാ ചാമ്പ്യൻഷിപ്പുകൾ, സംസ്ഥാന/കേന്ദ്രഭരണ പ്രദേശ തലങ്ങളിലെ  വി ബി വൈ എൽ ഡി എന്നിവ കടന്ന് ദേശീയ തലത്തിലെ വി ബി വൈ എൽ ഡി യിലേക്ക് മുന്നേറും.

'വികസിത് ഭാരത് ക്വിസ്' രാജ്യവ്യാപകമായി ആരംഭിച്ചു'

പ്രധാന പദ്ധതിയായ 'വികസിത് ഭാരത് ചലഞ്ച് ട്രാക്കിന്റെ' ആദ്യ ഘട്ടമായ 'വികസിത് ഭാരത് ക്വിസ്' 2026 ഓഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 30 വരെ മൈ ഭാരത്  പോർട്ടൽ വഴിയാണ് നടത്തുന്നത്.  15 മുതൽ 29 വയസ്സ് വരെ പ്രായമുള്ള യുവ ഇന്ത്യക്കാർക്കായി തുറന്നുനൽകിയിട്ടുള്ള ഈ പ്രശ്നോത്തരി മത്സരം, രാജ്യത്തുടനീളമുള്ള യുവാക്കൾക്ക് പങ്കാളികളാകാൻ സാധിക്കുന്ന തരത്തിൽ വിവിധ ഭാഷകളിൽ ഡിജിറ്റലായിട്ടാണ് സംഘടിപ്പിക്കുന്നത്.  

ക്വിസ്സിൽ പങ്കെടുക്കുന്നവരിൽ ഏറ്റവും മുന്നിലെത്തുന്ന 10 ശതമാനം പേർക്ക് (പരമാവധി നാല് ലക്ഷം പേർക്ക്) അടുത്ത ഘട്ടമായ വികസിത് ഭാരത് ഉപന്യാസ മത്സരത്തിലേക്ക് യോഗ്യത ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന മത്സരാർത്ഥികൾ നിശ്ചയിക്കപ്പെട്ട വികസിത ഭാരത പ്രമേയത്തെക്കുറിച്ച് 500 വാക്കിൽ കവിയാത്ത ഉപന്യാസം മൈ ഭാരത് പോർട്ടൽ വഴി സമർപ്പിക്കണം.

ക്വിസ്സിലൂടെ ജില്ലാ-സംസ്ഥാന തല മത്സരങ്ങളിലേക്ക്

വികസിത് ഭാരത് ചലഞ്ച് പ്രധാനമായും അഞ്ച് ഘട്ടങ്ങളിലൂടെയാണ് നടത്തുന്നത്.

 ഘട്ടം 1: വികസിത് ഭാരത് ക്വിസ് 

 ഘട്ടം 2: ഉപന്യാസ മത്സരം 

 ഘട്ടം 3: ജില്ലാ ചാമ്പ്യൻഷിപ്പ് 

ഘട്ടം 4: സംസ്ഥാന/കേന്ദ്ര ഭരണപ്രദേശo വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 

ഘട്ടം 5: നാഷണൽ വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 

ജില്ലാ തല ചാമ്പ്യൻഷിപ്പിൽ, ഓരോ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 50 ഉപന്യാസങ്ങൾ നേരിട്ടുള്ള പ്രസന്റേഷൻ റൗണ്ടിലേക്ക് യോഗ്യത നേടും. പ്രസന്റേഷനിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഓരോ ജില്ലയിലെയും ആദ്യ രണ്ട് മത്സരാർത്ഥികൾക്ക് സംസ്ഥാന തല മത്സരത്തിലേക്ക്  യോഗ്യത ലഭിക്കും. ജില്ലാ ചാമ്പ്യൻഷിപ്പുകൾ 2026 നവംബർ 10 മുതൽ 16 വരെ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.

2026 നവംബർ 17 മുതൽ ഡിസംബർ 7 വരെ നടത്താൻ നിശ്ചയിച്ചിട്ടുള്ള സംസ്ഥാന/കേന്ദ്രഭരണ പ്രദേശ തല വി ബി വൈ എൽ ഡി , വിവിധ  വി.ബി.വൈ.എൽ സി ട്രാക്കുകളെ സംസ്ഥാന/കേന്ദ്രഭരണ പ്രദേശ തലത്തിൽ ഒന്നിപ്പിക്കും. ജില്ലാ തലത്തിൽ തിരഞ്ഞെടുക്കപ്പെട്ടവർ ഒരു ജൂറിക്ക് മുന്നിൽ തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കും. ഇവരുടെ പ്രകടന മികവിന്റെ അടിസ്ഥാനത്തിലായിരിക്കും ദേശീയ റൗണ്ടിലേക്കുള്ള സംസ്ഥാന ടീമുകളെ രൂപീകരിക്കുന്നത്.

യുവപ്രതിഭ, നേതൃത്വം, നവീകരണം എന്നിവ പ്രകടിപ്പിക്കുന്നതിനായി ആറ് ട്രാക്കുകൾ

വി ബി വൈ എൽ ഡി 2027 ആറ് പ്രധാന ട്രാക്കുകളിലൂടെ ഇന്ത്യൻ യുവാക്കൾക്ക് മുന്നേറാൻ ഒന്നിലധികം വഴികൾ ഒരുക്കും

വികസിത് ഭാരത് ചലഞ്ച് :

 വികസിത ഭാരതം @2047 ലേയ്ക്കുള്ള പുതുമയാർന്ന ആശയങ്ങളും പരിഹാരങ്ങളും മുന്നോട്ടുവെക്കാൻ യുവാക്കളെ പ്രാപ്തരാക്കുന്ന പ്രധാന മത്സര വിഭാഗമാണിത്. ക്വിസ്, ഉപന്യാസം, പ്രസന്റേഷൻ അധിഷ്ഠിത തിരഞ്ഞെടുപ്പ് പ്രക്രിയ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കൾച്ചറൽ ട്രാക്ക് (സാംസ്കാരിക വിഭാഗം) :

ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകവും യുവജനങ്ങളുടെ സർഗ്ഗാത്മകതയും പ്രദർശിപ്പിക്കുന്നതിനുള്ള വേദിയാണിത്. നാടോടി നൃത്തം, നാടൻപാട്ട്, ചിത്രരചന, പ്രസംഗം, കവിതാ രചന എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

ഡിസൈൻ ഫോർ ഭാരത്:

യഥാർത്ഥ ജീവിതത്തിലെ വികസന വെല്ലുവിളികൾക്ക് ഉപഭോക്തൃ കേന്ദ്രീകൃതമായ  പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള ദേശീയതല ഡിസൈൻ ചലഞ്ചാണിത്.

ഹാക്ക് ഫോർ സോഷ്യൽ കോസ്: സാമൂഹികവും വികസനപരവുമായ വെല്ലുവിളികൾക്ക് വലിയ തോതിൽ വ്യാപിപ്പിക്കാൻ കഴിയുന്ന ഡിജിറ്റൽ പരിഹാരങ്ങൾ ക്ഷണിക്കുന്ന സാങ്കേതികവിദ്യാധിഷ്ഠിത നവീകരണ ചലഞ്ച് ആണിത്.

 യുവസംരംഭക ചലഞ്ച്: വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ്  2027-ലെ ഒരു പുതിയ ട്രാക്കാണിത്. ദേശീയ വികസന മുൻഗണനകൾക്ക് അനുസൃതമായി സ്റ്റാർട്ടപ്പ് പിച്ചുകളും ബിസിനസ്സ് പ്ലാനുകളും അവതരിപ്പിക്കാൻ ഇത് യുവസംരംഭകരെ ക്ഷണിക്കുന്നു.

 യുവജന പാർലമെന്റ്: വി ബിവൈഎൽ ഡി 2027-ലേക്ക് സംയോജിപ്പിച്ചിരിക്കുന്ന ഇതിലെ  ഫൈനലിസ്റ്റുകൾക്ക് ദേശിയ തല വിബിവൈഎൽ ഡി യിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.

ഇന്ത്യയുടെ വികസന മുൻഗണനകൾ പരിഹരിക്കുന്നതിനായി 10-മേഖലാ ചട്ടക്കൂട്  

വികസിത ഭാരത ചലഞ്ച് 10-മേഖലാ ചട്ടക്കൂട്  സ്വീകരിക്കും. ഇതിൽ വിവിധ വികസന മുൻഗണനകളെയും വികസിത് ഭാരത് @2047-ലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തെയും പ്രതിഫലിപ്പിക്കുന്ന മേഖല തിരിച്ചുള്ള പ്രമേയങ്ങൾ  ഉണ്ടായിരിക്കും. ഭാവി ഭരണം, കാലാവസ്ഥാ സുരക്ഷ, യുവജന ശേഷി, സുസ്ഥിര വ്യവസായവൽക്കരണം, കണക്റ്റിവിറ്റി, നിർമ്മാണം, ഗോത്രവർഗ്ഗ നേതൃത്വം, നവീകരണം, അത്യാധുനിക സാങ്കേതികവിദ്യ,  സമുദ്ര സമ്പദ്‌വ്യവസ്ഥ തുടങ്ങിയ മേഖലകൾ ഈ പ്രമേയങ്ങളിൽ ഉൾപ്പെടും.

ഈ ചട്ടക്കൂട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കളെ അതാത് മേഖലകളിലെ വെല്ലുവിളികൾ കണ്ടെത്താനും, നൂതനമായ പരിഹാരങ്ങൾ വികസിപ്പിക്കാനും, ഇന്ത്യയുടെ വികസന പ്രയാണത്തിന് സഹായകരമാകുന്ന ആശയങ്ങൾ പങ്കുവെക്കാനും പ്രാപ്തരാക്കും.

പ്രധാനമന്ത്രിക്ക് മുന്നിൽ ആശയങ്ങൾ അവതരിപ്പിക്കാൻ അവസരമൊരുക്കുന്ന നാഷണൽ ഡയലോഗ്  

ഈ പ്രയാണം 2027 ജനുവരി 10 മുതൽ 12 വരെ ന്യൂഡൽഹിയിൽ നടക്കുന്ന നാഷണൽ വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗോടെ സമാപിക്കും. എല്ലാ ആറ് ട്രാക്കുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ പ്രതിനിധി സംഘങ്ങൾ ഈ ദേശീയ പരിപാടിയിൽ പങ്കെടുക്കും. വികസിത് ഭാരത് ചലഞ്ചിന് കീഴിൽ, പ്രാദേശിക ടീമുകൾ അതാത് മേഖലയിലെ വിദഗ്ധർ, സെക്രട്ടറിമാർ, കേന്ദ്രമന്ത്രിമാർ എന്നിവർക്ക് മുന്നിൽ തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കും. ഇതിൽ പ്രാദേശിക തലത്തിൽ ഫൈനലിൽ എത്തുന്നവർക്ക് പ്രധാനമന്ത്രിക്ക് മുന്നിൽ തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാനുള്ള സുവർണ്ണാവസരം ലഭിക്കും.

വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ്  2027, പ്രാഥമിക തലം മുതൽ ദേശീയ തലം വരെയുള്ള യുവ നേതൃത്വ പാത സൃഷ്ടിക്കുന്നു. വികസിത് ഭാരത് ക്വിസ്സിലൂടെ ആരംഭിക്കുന്ന ഇത്, ഉപന്യാസ മത്സരം, ജില്ലാ, സംസ്ഥാന/കേന്ദ്രഭരണ പ്രദേശ തലങ്ങളിലെ ചാമ്പ്യൻഷിപ്പുകൾ എന്നിവയിലൂടെ പുരോഗമിച്ച്, തെരഞ്ഞെടുക്കപ്പെടുന്ന യുവനേതാക്കൾക്ക് നയരൂപീകരണ വിദഗ്ദ്ധരുമായി ആശയവിനിമയം നടത്താനും ഇന്ത്യയുടെ ഭാവിയിലേക്കുള്ള തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാനുമുള്ള ഒരു ദേശീയ പ്ലാറ്റ്‌ഫോമിൽ അവസാനിക്കുന്നു.

പ്രധാന തീയതികൾ:

വികസിത് ഭാരത് ക്വിസ്: 2026 ഓഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 30 വരെ  

വികസിത് ഭാരത് ഉപന്യാസ മത്സരം: 2026 ഒക്ടോബർ 5 മുതൽ 19 വരെ

ജില്ലാ ചാമ്പ്യൻഷിപ്പുകൾ: 2026 നവംബർ 10 മുതൽ 16 വരെ

സംസ്ഥാന/കേന്ദ്രഭരണ പ്രദേശ VBYLD: 2026 നവംബർ 17 മുതൽ ഡിസംബർ 7 വരെ

ദേശീയ വിബിവൈഎൽ ഡി (ന്യൂഡൽഹി): 2027 ജനുവരി 10 മുതൽ 12 വരെ.

*****


( റിലീസ് ഐ.ഡി: 2301720) സന്ദര്‍ശക കൗണ്ടര്‍ : 16