യുവജനകാര്യ, കായിക മന്ത്രാലയം
കേന്ദ്ര കായിക യുവജനക്ഷേമ മന്ത്രാലയം ദേശീയ കായിക പുരസ്കാരങ്ങൾ 2025 പ്രഖ്യാപിച്ചു
प्रविष्टि तिथि:
18 AUG 2026 12:50PM by PIB Thiruvananthpuram
കേന്ദ്ര കായിക യുവജനക്ഷേമ മന്ത്രാലയം ദേശീയ കായിക പുരസ്കാരങ്ങൾ 2025 ഇന്ന് പ്രഖ്യാപിച്ചു.കായികരംഗത്തെ മികച്ച പ്രകടനങ്ങളെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനുമായി എല്ലാ വർഷവും ദേശീയ കായിക പുരസ്കാരങ്ങൾ നൽകിവരുന്നു.
സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് (റിട്ട.) അരുൺ കുമാർ മിശ്ര അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ, താഴെ പറയുന്ന കായികതാരങ്ങൾക്കും പരിശീലകർക്കും സ്ഥാപനങ്ങൾക്കും വിവിധ വിഭാഗങ്ങളിലായി പുരസ്‌കാരം നൽകാൻ ഗവൺമെൻ്റ് തീരുമാനിച്ചു.
കായികരംഗത്തെ മികച്ച പ്രകടനത്തിനുള്ള അർജുന അവാർഡുകൾ (2025):
കഴിഞ്ഞ നാല് വർഷക്കാലയളവിൽ മികച്ച പ്രകടനവും നേതൃപാടവവും കായികക്ഷമതയും അച്ചടക്കബോധവും പ്രകടിപ്പിച്ച കായികതാരങ്ങൾക്കാണ് 'കായികരംഗത്തെ മികച്ച പ്രകടനത്തിനുള്ള അർജുന പുരസ്‌കാരം ' നൽകുന്നത്.
|
Sl. No.
|
കായികതാരത്തിൻ്റെ പേര്
|
ഇനം
|
|
1.
|
ശ്രീ തേജസ്വിൻ ശങ്കർ
|
അത്‌ലറ്റിക്സ്
|
|
2.
|
മുഹമ്മദ് അജ്മൽ വി
|
അത്ലറ്റിക്സ്
|
|
3.
|
|
അത്ലറ്റിക്സ്
|
|
4.
|
Ms.ട്രീസ ജോളി
|
ബാഡ്മിൻ്റൺ
|
|
5.
|
Ms പുല്ലേല ഗായത്രി ഗോപിചന്ദ്
|
ബാഡ്മിൻ്റൺ
|
|
6.
|
ശ്രീ നരേന്ദർ
|
ബോക്സിംഗ്
|
|
7.
|
ശ്രീ വിദിത് സന്തോഷ് ഗുജറാത്തി
|
ചെസ്സ്
|
|
8.
|
Ms. ദിവ്യ ജിതേന്ദ്ര ദേശ്മുഖ്
|
ചെസ്സ്
|
|
9.
|
ശ്രീ ധനുഷ് ശ്രീകാന്ത്
|
ബധിര ഷൂട്ടിംഗ്
|
|
10.
|
മിസ്. ലാൽറെംസിയാമി
|
ഹോക്കി
|
|
11.
|
ശ്രീ രാജ്കുമാർ പാൽ
|
ഹോക്കി
|
|
12.
|
ശ്രീ സുർജീത്
|
കബഡി
|
|
13.
|
Ms. പൂജ
|
കബഡി
|
|
14.
|
ശ്രീ രുദ്രാൻഷ് ഖണ്ഡേൽവാൾ
|
പാരാ ഷൂട്ടിംഗ്
|
|
15.
|
Ms. ഏകതാ ഭയാൻ
|
പാരാ അത്ലറ്റിക്സ്
|
|
16.
|
ശ്രീ അരവിന്ദ് സിംഗ്
|
തുഴച്ചിൽ
|
|
17.
|
ശ്രീ അഖിൽ ഷിയോറൻ
|
ഷൂട്ടിംഗ്
|
കായികരംഗത്തെ മികച്ച പ്രകടനത്തിനുള്ള അർജുന അവാർഡ് (ആജീവനാന്ത) 2025:
സജീവ കായികരംഗത്തുനിന്നും വിരമിച്ച ശേഷവും സ്വന്തം പ്രകടനത്തിലൂടെ കായികമേഖലയ്ക്ക് സംഭാവന നൽകുകയും, കായികരംഗത്തിൻ്റെ വളർച്ചയ്ക്കായി സജീവമായി തുടരുകയും ചെയ്യുന്ന കായികതാരങ്ങളെ ആദരിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനുമാണ് 'അർജുന അവാർഡ് (ആജീവനാന്ത)' നൽകുന്നത്.
|
S. No.
|
കായികതാരത്തിൻ്റെ പേര്
|
ഇനം
|
|
1.
|
ശ്രീ ഐ. അരുമൈനായകം
|
ഫുട്ബാൾ
|
കായികരംഗത്തെ മികച്ച പരിശീലകർക്കുള്ള ദ്രോണാചാര്യ അവാർഡ് (2025)
കായികതാരങ്ങളെ അന്താരാഷ്ട്ര മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ പ്രാപ്തരാക്കുന്നതിനായി
, മികച്ചതും മാതൃകാപരവുമായ സേവനം സ്ഥിരതയോടെ കാഴ്ചവെക്കുന്നതുമായ പരിശീലകർക്കാണ് 'കായികരംഗത്തെ മികച്ച പരിശീലകർക്കുള്ള ദ്രോണാചാര്യ പുരസ്‌കാരം ' നൽകുന്നത്.
റെഗുലർ വിഭാഗം:
|
S. No.
|
പരിശീലകൻ്റെ പേര്
|
ഇനം
|
|
1.
|
ശ്രീ പർവീർ സിംഗ്
|
അത്‌ലറ്റിക്സ്
|
|
2.
|
ശ്രീ ഛോട്ടേ ലാൽ യാദവ്
|
ബോക്സിംഗ്
|
|
3.
|
മിസ് നേഹ നന്ദ്കുമാർ ചവാൻ
|
ഷൂട്ടിംഗ്
|
ആജീവനാന്ത വിഭാഗം
|
S. No.
|
പരിശീലകൻ്റെ പേര്
|
|
|
1.
|
ശ്രീ. ധർമ്മേന്ദ്ര സിംഗ് യാദവ്
|
ബോക്സിംഗ്
|
|
2.
|
ശ്രീ. വീരേന്ദ്ര കുമാർ
|
ഗുസ്തി
|
രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്കാർ (2025):
കായികരംഗത്തിൻ്റെ പ്രോത്സാഹനത്തിലും വികസനത്തിലും ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുള്ള കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും (പൊതു/സ്വകാര്യ മേഖല), സന്നദ്ധ സംഘടനകൾക്കും (എൻ.ജി.ഒ.) ആണ് 'രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്കാർ' നൽകുന്നത്.
|
S. No.
|
സ്ഥാപനത്തിൻ്റെ പേര്
|
|
1.
|
ആർമി പാരാലിമ്പിക് നോഡ്, പൂനെ
|
മേൽപ്പറഞ്ഞ പുരസ്‌കാരങ്ങൾക്കുള്ള അപേക്ഷകൾ ഓൺലൈൻ വഴിയാണ് ക്ഷണിച്ചിരുന്നത്. കായികതാരങ്ങൾക്കും പരിശീലകർക്കും സ്ഥാപനങ്ങൾക്കും പ്രത്യേക ഓൺലൈൻ പോർട്ടൽ വഴി സ്വയം അപേക്ഷിക്കാൻ സൗകര്യമൊരുക്കിയിരുന്നു.
ഈ വർഷം ഈ പുരസ്‌കാരങ്ങൾക്കായി നിരവധി അപേക്ഷകളാണ് ലഭിച്ചത്. റിട്ട. ജസ്റ്റിസ് മിശ്ര തലവനായുള്ള സമിതിയാണ് ഇവ പരിഗണിച്ചത്. പ്രമുഖ കായികതാരങ്ങൾ,പരിചയസമ്പന്നരായ കായിക മേഖല പത്രപ്രവർത്തകർ, കായിക അഡ്മിനിസ്ട്രേറ്റർമാർ എന്നിവരടങ്ങുന്നതായിരുന്നു ഈ സെലക്ഷൻ കമ്മിറ്റി.
*****
(रिलीज़ आईडी: 2300844)
आगंतुक पटल : 18
इस विज्ञप्ति को इन भाषाओं में पढ़ें:
Assamese
,
Bengali
,
Bengali-TR
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Gujarati
,
Tamil
,
Telugu
,
Kannada