രാജ്യരക്ഷാ മന്ത്രാലയം
ആത്മനിർഭർ ഭാരത്: 405 തന്ത്രപ്രധാന ഇനങ്ങളുടെ ആറാമത് പോസിറ്റീവ് തദ്ദേശവൽക്കരണ പട്ടിക വിജ്ഞാപനം ചെയ്ത് പ്രതിരോധ ഉല്പാദന വകുപ്പ്
प्रविष्टि तिथि:
18 AUG 2026 11:15AM by PIB Thiruvananthpuram
പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ പ്രതിരോധ ഉല്പാദന വകുപ്പ് 3,070 കോടി രൂപയുടെ വ്യാപാര സാധ്യത കണക്കാക്കുന്ന 405 തന്ത്രപ്രധാന ഉല്പന്നങ്ങൾ ഉൾപ്പെടുന്ന ആറാമത് പോസിറ്റീവ് തദ്ദേശവൽക്കരണ പട്ടിക വിജ്ഞാപനം ചെയ്തു. ലൈൻ റീപ്ലേസബിൾ യൂണിറ്റുകൾ, ഉപ-സംവിധാനങ്ങൾ, ഉപ-സംയോജിത ഘടകങ്ങള്‍, മറ്റ് യന്ത്രഭാഗങ്ങള്‍, അനുബന്ധ ഘടകങ്ങൾ, അസംസ്കൃത വസ്തുക്കൾ എന്നിവയാണ് പട്ടികയിലുള്ളത്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ 16 ഇനങ്ങളും പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളുടെ 389 ഇനങ്ങളും ഇതിലുൾപ്പെടുന്നു. വിവിധ പ്രതിരോധ വേദികളിലും സംവിധാനങ്ങളിലും ഉപയോഗിക്കുന്ന ഉല്പന്നങ്ങൾ പട്ടികയിലുണ്ട്.
-
അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ, ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റർ, സുഖോയ്-30MKI, ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (തേജസ്), AL-31FP എന്‍ജിൻ തുടങ്ങിയ വ്യോമ സംവിധാനങ്ങള്‍
-
T-72, T-90, BMP-II എന്നിവയുൾപ്പെടെ കവചിത വാഹനങ്ങൾ
-
യുദ്ധക്കപ്പലുകൾ
-
കോൺകുർസ്-എം, ഇൻവാർ, MRSAM തുടങ്ങിയ മിസൈൽ സംവിധാനങ്ങൾ
-
റഡാറുകൾ, സോണാറുകൾ, അഗ്നിനിയന്ത്രണ സംവിധാനങ്ങൾ, ഉപഗ്രഹ ആശയവിനിമയ സംവിധാനങ്ങൾ എന്നിവയടക്കം പ്രതിരോധ ഇലക്ട്രോണിക്സ് ഉല്പന്നങ്ങള്‍
-
സ്ഫോടകശേഷി കൂടിയ ആന്റി-ടാങ്ക് വെടിക്കോപ്പുകളും മറ്റ് നിർണായക പ്രതിരോധ ഉപകരണങ്ങളും
405 ഇനങ്ങളുടെ ആറാമത് പോസിറ്റീവ് തദ്ദേശവൽക്കരണ പട്ടിക
ഈ ഉല്പന്നങ്ങളുടെ വിശദമായ പട്ടിക 'സൃജൻ' പോർട്ടലിലും (srijandefence.gov.in) ലഭ്യമാണ്. ഓരോ ഉല്പന്നവും തദ്ദേശീയമായി വികസിപ്പിച്ചെടുക്കേണ്ട നിർദിഷ്ട സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. തദ്ദേശീയമായി വിജയകരമായി വികസിപ്പിച്ചെടുത്ത ശേഷം ഈ ഉല്പന്നങ്ങൾ ഇന്ത്യൻ വ്യവസായ മേഖലയിൽ നിന്ന് സംഭരിക്കും. വ്യവസായ മേഖലയുടെ - പ്രത്യേകിച്ച് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ - പങ്കാളിത്തത്തോടെ 'മെയ്ക്ക്' നടപടിക്രമങ്ങളും സ്വന്തം നിലയിലുള്ള ഉല്പാദനവുമടക്കം വിവിധ മാർഗ്ഗങ്ങളിലൂടെ പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളും കോസ്റ്റ് ഗാർഡും ഇവയുടെ തദ്ദേശവൽക്കരണം പൂർത്തിയാക്കും.
ആത്മനിർഭർ ഭാരത് സംരംഭത്തിന് കീഴിൽ പ്രതിരോധ നിർമാണ രംഗത്ത് സ്വയംപര്യാപ്തത പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് നടത്തുന്ന ശ്രമങ്ങളിലെ മറ്റൊരു ചുവടുവെപ്പാണ് ആറാമത് തദ്ദേശവൽക്കരണ പട്ടിക. ഇന്ത്യൻ വ്യവസായ മേഖലയുടെ അവസരങ്ങൾ കൂടുതൽ വിപുലീകരിക്കാനും ആഭ്യന്തര പ്രതിരോധ നിർമാണ ശൃംഖല ശക്തിപ്പെടുത്താനും നിക്ഷേപവും നവീകരണവും പ്രോത്സാഹിപ്പിക്കാനും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
MSME-കൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുൾപ്പെടെ വ്യവസായ മേഖലയ്ക്ക് പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളും സർവീസ് ആസ്ഥാനങ്ങളും വഴി തദ്ദേശീയ വികസനത്തിനും ഉൽപ്പാദനത്തിനും പ്രതിരോധ ഉല്പന്നങ്ങൾ ലഭ്യമാക്കുന്ന പ്രത്യേക സംവിധാനമെന്ന നിലയില്‍ 2020 ഓഗസ്റ്റിലാണ് പ്രതിരോധ ഉൽപ്പാദന വകുപ്പ് 'സൃജൻ' പ്രതിരോധ പോർട്ടൽ ആരംഭിച്ചത്. തുടക്കം മുതൽ 2026 ജൂൺ വരെ പ്രതിരോധ പൊതുമേഖല സ്ഥാപനങ്ങളും സർവീസ് ആസ്ഥാനങ്ങളും ചേർന്ന് 33,000-ത്തിലധികം പ്രതിരോധ ഉല്പന്നങ്ങൾ ഈ പോർട്ടലിലൂടെ തദ്ദേശവൽക്കരണത്തിന് നിര്‍ദേശിച്ചിട്ടുണ്ട്. ആദ്യ അഞ്ച് പോസിറ്റീവ് തദ്ദേശവൽക്കരണ പട്ടികകളിലായി വിജ്ഞാപനം ചെയ്ത 5,012 ഇനങ്ങളും ഇതിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 15,700-ലധികം പ്രതിരോധ ഉല്പന്നങ്ങൾ വിജയകരമായി തദ്ദേശവൽക്കരിച്ചു. ഇതുവഴി ഏകദേശം 9,000 കോടി രൂപയുടെ ഇറക്കുമതി ബദൽ മൂല്യം സൃഷ്ടിക്കാനായി. കൂടാതെ, 2026 മാർച്ച് വരെ സ്വന്തം നിലയിലുള്ള ഉല്പാദനം ഉൾപ്പെടെ ഏകദേശം 10,000 കോടി രൂപയുടെ സംഭരണ ഓർഡറുകൾ പ്രതിരോധ പൊതുമേഖല സ്ഥാപനങ്ങള്‍ ആഭ്യന്തര നിർമാതാക്കൾക്ക് നൽകിയിട്ടുണ്ട്.
***
(रिलीज़ आईडी: 2300807)
आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada