പരിസ്ഥിതി, വനം മന്ത്രാലയം
ബ്രിക്സ് അംഗരാജ്യങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ ന്യൂഡൽഹിയിൽ പരിസ്ഥിതി പ്രവർത്തക സമിതിയുടെയും കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര വികസനവും സംബന്ധിച്ച കോൺടാക്റ്റ് ഗ്രൂപ്പിന്റെയും പ്രധാന മുൻഗണനാ വിഷയങ്ങളെക്കുറിച്ച് ചർച്ച നടത്തി
प्रविष्टि तिथि:
17 AUG 2026 11:40AM by PIB Thiruvananthpuram
ഇന്ത്യയുടെ ബ്രിക്സ് (BRICS) അധ്യക്ഷതയ്ക്ക് കീഴിൽ, പരിസ്ഥിതി പ്രവർത്തക സമിതി, കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര വികസനവും സംബന്ധിച്ച സമ്പർക്ക സമിതി എന്നിവയുടെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം 2026 ഓഗസ്റ്റ് 17-ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്നു. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സെക്രട്ടറി ശ്രീ തൻമയ് കുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബ്രസീൽ, ചൈന, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാൻ, റഷ്യ, ദക്ഷിണാഫ്രിക്ക, യു.എ.ഇ എന്നീ ബ്രിക്സ് അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ബ്രിക്സ് കൂട്ടായ്മ ഒരു സാമ്പത്തിക ചർച്ചാവേദി എന്നതിലുപരി, പരിസ്ഥിതി മലിനീകരണം, ജൈവവൈവിധ്യ നാശം, ആഗോളതാപനം തുടങ്ങിയ നിർണായക പ്രശ്നങ്ങളെ നേരിടുന്നതിനുള്ള ശക്തമായ വേദിയായി മാറി എന്ന് അധ്യക്ഷൻ ചൂണ്ടിക്കാട്ടി. സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കൽ , വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം, ചാക്രിക സമ്പദ് വ്യവസ്ഥ (Circular Economy), പാരിസ്ഥിതിക ഭരണ നിർവഹണം എന്നിവയിൽ പങ്കാളിത്തം കൂടുതൽ ശക്തിപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യ കേന്ദ്രീകൃതമായ വികസന കാഴ്ചപ്പാടോടെ ആഗോള സഹകരണം മുന്നോട്ട് കൊണ്ടുപോകണമെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആശയമാണ് ബ്രിക്സ് 2026-ന് വഴികാട്ടിയാകുന്നത്. 'പ്രതിരോധശേഷി, നൂതനാശയങ്ങൾ , സഹകരണം, സുസ്ഥിരത എന്നിവയ്ക്കായുള്ള നിർമ്മിതി' എന്നതാണ് ഈ വർഷത്തെ പ്രമേയം . പാരിസ്ഥിതിക സുസ്ഥിരതയെ വികസന ലക്ഷ്യങ്ങളുമായി സംയോജിപ്പിക്കുന്ന സമീപനമാണ് ഇന്ത്യ മുന്നോട്ട് വെക്കുന്നത്. ഇന്ത്യയുടെ അധ്യക്ഷതയിൽ സുസ്ഥിര ജീവിതശൈലി പ്രോത്സാഹിപ്പിക്കൽ;
വനവൽക്കരണം, കാട്ടുതീ പരിപാലനം, ദുരന്ത പ്രതിരോധശേഷി; ചാക്രിക സമ്പദ് വ്യവസ്ഥ ;
കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടൽ എന്നീ നാല് പ്രധാന മേഖലകളിലാണ് സഹകരണം ശക്തമാക്കിയത്.
ഈ മുൻഗണനകൾ ബ്രിക്സ് രാജ്യങ്ങൾ നേരിടുന്ന പൊതുവായ പാരിസ്ഥിതിക വെല്ലുവിളികളെയും, അവയെ പ്രതിരോധിക്കാനുള്ള കൂട്ടായ അറിവിനെയും കരുത്തിനെയുമാണ് പ്രതിഫലിപ്പിക്കുന്നത് എന്ന് അധ്യക്ഷൻ പറഞ്ഞു. കാലാവസ്ഥാ പ്രതിരോധം, ആവാസവ്യവസ്ഥയുടെ വീണ്ടെടുപ്പ്, സുസ്ഥിര വികസനം എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അതിനാൽ ഇവയ്ക്കായി സംയോജിത സമീപനം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ അധ്യക്ഷത ആരംഭിച്ചതിനുശേഷം 21 വെർച്വൽ ചർച്ചകൾ, 10 ഉഭയകക്ഷി ചർച്ചകൾ, 2 പ്രമേയ അധിഷ്ഠിത സംവാദങ്ങൾ, 2 സാങ്കേതിക വെബിനാറുകൾ എന്നിവ സംഘടിപ്പിച്ചു. ഇന്ന് നടക്കുന്ന മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തോടെ പ്രധാന വിഷയങ്ങളിൽ പൊതുധാരണ രൂപപ്പെടും.
ഇതുവരെയുള്ള കൂട്ടായ ചർച്ചകൾക്കും സംവാദങ്ങൾക്കും വഴിതെളിച്ച സഹകരണത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും മനോഭാവം ഇന്നത്തെ ചർച്ചകളിലും പ്രതിഫലിക്കുമെന്ന ആത്മവിശ്വാസം അധ്യക്ഷൻ പ്രകടിപ്പിച്ചു. ബ്രിക്സ് പരിസ്ഥിതി മന്ത്രിമാരുടെ 12-ാമത് യോഗം നാളെ ന്യൂഡൽഹിയിൽ നടക്കും.
പരസ്പര ബഹുമാനം, വിശ്വാസം, സമവായത്തിലധിഷ്ഠിതമായ തീരുമാനമെടുക്കൽ എന്നിവയുടെ അന്തരീക്ഷത്തിൽ എല്ലാവരെയും ഒരുമിപ്പിച്ച്, മുൻഗണനാ മേഖലകളെ സംബന്ധിച്ച തീരുമാനങ്ങൾ ഫലപ്രദമായ ചർച്ചകളിലൂടെ കൊണ്ടുപോകുന്നതിനും ബ്രിക്സ് അധ്യക്ഷ രാജ്യം എന്ന നിലയിലുള്ള വിജയകരമായ നേതൃത്വത്തിനും ഇന്ത്യയെ, പരിപാടിയിൽ പങ്കെടുത്ത ബ്രിക്സ് അംഗരാജ്യങ്ങളുടെ പ്രതിനിധികൾ അഭിനന്ദിച്ചു.
SKY
*****
(रिलीज़ आईडी: 2300460)
आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada