ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

2026-ലെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പൊലീസ്, അഗ്നിരക്ഷാ സേന, ഹോം ഗാർഡ് & സിവില്‍ ഡിഫന്‍സ്, ജയിൽ സുരക്ഷാ ക്ഷേമ വിഭാഗങ്ങളിലെ 1057 ഉദ്യോഗസ്ഥർക്ക് ഗാലന്‍ട്രി മെഡലുകളും സര്‍വീസ് മെഡലുകളും പ്രഖ്യാപിച്ചു

प्रविष्टि तिथि: 14 AUG 2026 8:59AM by PIB Thiruvananthpuram

ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പൊലീസ്, അഗ്നിരക്ഷാസേന, ഹോം ഗാർഡ് & സിവിൽ ഡിഫൻസ്, ജയിൽ സുരക്ഷാ ക്ഷേമ വിഭാഗങ്ങളിലെ  1057 ഉദ്യോഗസ്ഥർ ധീരതയ്ക്കുള്ള ഗാലന്‍ട്രി മെഡലുകള്‍ക്കും വിശിഷ്ട സേവനത്തിനുള്ള സര്‍വീസ് മെഡലുകള്‍ക്കും അര്‍ഹരായി.  വിശദാംശങ്ങൾ താഴെ
 

ഗാലന്‍ട്രി മെഡലുകൾ:
 

ഡ്യൂട്ടിയുടെ ഭാഗമായ ചുമതലകളും കടമകളും നിർവഹിക്കുന്നതിനിടെ  സ്വന്തം ജീവൻ പണയം വെച്ച് മറ്റുള്ളവരുടെ ജീവനും സ്വത്തും സംരക്ഷിക്കാനും കുറ്റകൃത്യങ്ങൾ തടയാനും കുറ്റവാളികളെ പിടികൂടാനും കാണിക്കുന്ന അസാമാന്യ സാഹസത്തിനാണ് ധീരതയ്ക്കുള്ള ഗാലന്‍ട്രി മെഡൽ നൽകുന്നത്.  ഉദ്യോഗസ്ഥൻ്റെ കടമകളും ബാധ്യതകളും കണക്കിലെടുത്ത് അദ്ദേഹം നേരിട്ട അപകടസാധ്യത കൂടി പരിഗണിച്ചാണ് പുരസ്‌കാര നിര്‍ണയം.


ആകെ 301 ഗാലന്‍ട്രി മെഡലുകളാണ് പ്രഖ്യാപിച്ചത്. ഇതിൽ 272 എണ്ണം പൊലീസ് ഉദ്യോഗസ്ഥർക്കും 29 എണ്ണം അഗ്നിരക്ഷാ സേനയിലെ ഉദ്യോഗസ്ഥർക്കുമാണ് ലഭിച്ചത്.


പ്രഖ്യാപിച്ച 301 ധീരതാ  പുരസ്കാരങ്ങളിൽ ഭൂരിഭാഗവും ലഭിച്ചത് ഇടതു തീവ്രവാദ ബാധിത പ്രദേശങ്ങളിൽ സേവനമനുഷ്ഠിച്ച 197 ഉദ്യോഗസ്ഥർക്കാണ്. കൂടാതെ ജമ്മു കശ്മീരില്‍ സേവനമനുഷ്ഠിച്ച 51 പേർക്കും  വടക്കുകിഴക്കൻ മേഖലയില്‍ സേവനമനുഷ്ഠിച്ച  12 പേർക്കും മറ്റ് മേഖലകളിലെ  41 പേർക്കും ഗാലന്‍ട്രി മെഡലുകള്‍ ലഭിച്ചു.  

 

സര്‍വീസ് മെഡലുകൾ
 

സേവനരംഗത്തെ സവിശേഷവും മികവുറ്റതുമായ സംഭാവനകളെ മാനിച്ച് രാഷ്ട്രപതിയുടെ വിശിഷ്ട സേവന മെഡലും  കർത്തവ്യബോധത്തോടെയുള്ള പ്രശംസനീയ സേവനത്തിന് മെറിറ്റോറിയസ് സർവീസ് മെഡൽ (MSM) നൽകുന്നു.


ആകെ 92 പേരാണ് രാഷ്ട്രപതിയുടെ വിശിഷ്ട സേവന മെഡലുകള്‍ക്ക് അര്‍ഹരായത്.  ഇതിൽ 83 എണ്ണം പൊലീസ് വിഭാഗത്തിനും  4 എണ്ണം അഗ്നിരക്ഷാ സേനയ്ക്കും   3 എണ്ണം സിവിൽ ഡിഫൻസ് & ഹോം ഗാർഡ് വിഭാഗത്തിനും  2 എണ്ണം ജയില്‍ സുരക്ഷാ ക്ഷേമ വിഭാഗത്തിനുമാണ്  ലഭിച്ചത്.


ആകെ 664  പേര്‍ 'മെറിറ്റോറിയസ് സർവീസ് മെഡലുകള്‍ക്ക് അര്‍ഹരായി.   ഇതിൽ 606 എണ്ണം പൊലീസ് വിഭാഗത്തിനും 28 എണ്ണം അഗ്നിരക്ഷാ സേനയ്ക്കും 18 എണ്ണം സിവിൽ ഡിഫൻസ് & ഹോം ഗാർഡ് വിഭാഗത്തിനും 12 എണ്ണം ജയില്‍ സുരക്ഷാ ക്ഷേമ  വിഭാഗത്തിനുമാണ്.

 

മെഡലുകളുടെ സേവനവിഭാഗം തിരിച്ചുള്ള കണക്ക്: 

 

മെഡലിന്റെ പേര്

പൊലീസ് വിഭാഗം 

അഗ്നിരക്ഷാ സേന

സിവിൽ ഡിഫൻസ് & ഹോം ഗാർഡ്  

ജയില്‍ സുരക്ഷാ ക്ഷേമ വിഭാഗം 

ആകെ

രാഷ്ട്രപതിയുടെ വിശിഷ്ട സേവന മെഡൽ  ‌

(ആകെ നൽകിയ മെഡലുകൾ : 92)

83

04

03

02

92

മെറിറ്റോറിയസ് സേവനത്തിനുള്ള മെഡൽ (MSM) 

(ആകെ നൽകിയ മെഡലുകൾ : 664)

606

28

18

12

664

 

 

മെഡല്‍ ജേതാക്കളുടെ വിശദാംശങ്ങള്‍ താഴെ നല്‍കിയ പട്ടികപ്രകാരം ചേര്‍ത്തിരിക്കുന്നു: 

 

ക്രമ നമ്പർ

വിഭാഗം 

പുരസ്കാര ജേതാക്കളുടെ എണ്ണം

അനുബന്ധം  

1

ധീരതയ്ക്കുള്ള ഗാലന്‍ട്രി മെഡൽ  

301

പട്ടിക-I 

2

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലുകൾ(PSM)

92

പട്ടിക-II 

3

മെറിറ്റോറിയസ് സേവനത്തിനുള്ള മെഡൽ (MSM)     

664

പട്ടിക-III 

4

സംസ്ഥാനം / സേനാ വിഭാഗം തിരിച്ചുള്ള മെഡൽ ജേതാക്കളുടെ പട്ടിക

പട്ടിക പ്രകാരം

പട്ടിക-IV  

 

 

 

പട്ടിക-I കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പട്ടിക-II കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പട്ടിക-III കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പട്ടിക-IV കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശദാംശങ്ങള്‍  www.mha.gov.inhttps://awards.gov.in   എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്.  

 
SKY
 
****

(रिलीज़ आईडी: 2299352) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , English , Kannada , Urdu , हिन्दी , Marathi , Bengali , Punjabi , Gujarati