രാഷ്ട്രപതിയുടെ കാര്യാലയം
80-ാമത് സ്വാതന്ത്ര്യദിനത്തിന്റെ മുന്നോടിയായി രാഷ്ട്രപതി നാളെ (ഓഗസ്റ്റ് 14) രാഷ്ട്രത്തെ അഭിസംബോധന ചെയ്യും
പോസ്റ്റഡ് ഓണ്‍:
13 AUG 2026 10:14PM by PIB Thiruvananthpuram
80-ാമത് സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസമായ നാളെ (ഓഗസ്റ്റ് 14, 2026) രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. വൈകുന്നേരം 19:00 മണി (7:00 PM) മുതൽ ആകാശവാണിയുടെ ദേശീയ ശൃംഖലയിലുടനീളം രാഷ്ട്രപതിയുടെ അഭിസംബോധന പ്രക്ഷേപണം ചെയ്യും.ദൂർദർശന്റെ എല്ലാ ചാനലുകളിലും ഹിന്ദിയിലും തുടർന്ന് ഇംഗ്ലീഷിലും സംപ്രേഷണം ഉണ്ടായിരിക്കും. തുടർന്ന് ദൂർദർശന്റെ പ്രാദേശിക ചാനലുകൾ രാഷ്ട്രപതിയുടെ പ്രസംഗം പ്രാദേശിക ഭാഷകളിൽ സംപ്രേഷണം ചെയ്യുന്നതാണ്. ആകാശവാണി രാത്രി 21:30 ന് (9:30 PM) അതത് പ്രാദേശിക ശൃംഖലകളിലൂടെ പ്രസംഗത്തിന്റെ പ്രാദേശിക ഭാഷാ പതിപ്പുകൾ പ്രക്ഷേപണം ചെയ്യും.
SKY
*******
( റിലീസ് ഐ.ഡി: 2299294)
സന്ദര്‍ശക കൗണ്ടര്‍ : 21