സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം
ഇന്ത്യയിലെ ഭൗമ സൂചിക (ജി.ഐ) ഉത്പന്നങ്ങളുടെ വാണിജ്യവത്കരണവും ആഗോള വിപണി അഭിഗമ്യതയും ത്വരിതപ്പെടുത്തുന്നതിനായി കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയവും ഡി.പി.ഐ.ഐ.ടി.യും ധാരണാപത്രത്തിൽ ഒപ്പുവെച്ചു
പോസ്റ്റഡ് ഓണ്‍:
11 AUG 2026 11:55AM by PIB Thiruvananthpuram
ഇന്ത്യയുടെ സമ്പന്ന പൈതൃകമായ ഭൗമ സൂചിക (ജി.ഐ) ഉത്പന്നങ്ങളുടെ സാമ്പത്തിക സാധ്യതകൾ അനാവരണം ചെയ്യുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പിൽ, കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (എം.എസ്.എം.ഇ) മന്ത്രാലയവും കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പും (ഡി.പി.ഐ.ഐ.ടി) 2026 ആഗസ്റ്റ് അഞ്ചിന് ന്യൂഡൽഹിയിലെ വാണിജ്യ ഭവനിൽ വെച്ച് ഒരു ധാരണാപത്രത്തിൽ (എം.ഒ.യു) ഒപ്പുവച്ചു. കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയത്തിലെ ഡയറക്ടർ എം.ഡി. സാലിക് പർവൈസും ഡി.പി.ഐ.ഐ.ടിയിലെ ഐ.പി.ആർ ഡിവിഷൻ ഡയറക്ടർ ശ്രീ. കരൺ ഥാപ്പറുമാണ് ഇരു സ്ഥാപനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
WBK6.jpeg)
1999 ലെ ചരക്കുകളുടെ ഭൗമ സൂചികകൾ (രജിസ്‌ട്രേഷനും സംരക്ഷണവും) നിയമ പ്രകാരം ഇന്ത്യയിൽ ഭൗമ സൂചിക രജിസ്റ്റർ ചെയ്യുന്നതിനും നിയമ പരിരക്ഷയ്ക്കുമുള്ള കേന്ദ്രീകൃത വകുപ്പാണ് ഡി.പി.ഐ.ഐ.ടി. അതേസമയം രാജ്യത്തുടനീളമുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ, പരമ്പരാഗത വ്യവസായങ്ങൾ, കരകൗശല വിദഗ്ധർ എന്നിവയുടെ വളർച്ച, സാമ്പത്തിക ആരോഗ്യം, മൊത്തത്തിലുള്ള വികസനം എന്നിവയ്ക്ക് നേതൃത്വം നൽകുന്നത് ഏകോപനചുമതലയുള്ള കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയമാണ്. ഭൗമസൂചിക(ജി.ഐ)കളുടെ നിയമപരമായ രജിസ്‌ട്രേഷൻ പ്രാദേശിക സ്വത്വത്തെ സംരക്ഷിക്കുമ്പോൾ, അവയുടെ സാമ്പത്തിക മൂല്യം പരമാവധിയാക്കുന്നതിന്, പ്രാദേശിക കരകൗശല വസ്തുക്കളിൽ നിന്ന് ഈ ഉത്പന്നങ്ങളെ വിപുലീകരിക്കാവുന്നതും വാണിജ്യപരമായി ലാഭകരവും കയറ്റുമതിക്ക് സജ്ജവുമായ സംരംഭങ്ങളാക്കി മാറ്റുന്നതിനുള്ള ഏകോപിത ശ്രമം ആവശ്യമാണെന്ന് ഇരുപക്ഷവും തിരിച്ചറിയുന്നു. അതനുസരിച്ച്, ഇന്ത്യൻ ഭൗമസൂചികാ ഉത്പന്നങ്ങളുടെ വാണിജ്യവത്കരണം, ഗുണനിലവാര ക്രമവത്കരണം, വിപണിയിലേക്കുള്ള കടന്നുകയറ്റം എന്നിവ ത്വരിതപ്പെടുത്തുന്നതിനും അതുവഴി തദ്ദേശീയ കരകൗശല വിദഗ്ധർ, നെയ്ത്തുകാർ, ഉത്പാദകർ എന്നിവരുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനും, അതോടൊപ്പം രാജ്യത്തെ 'ഒരു ജില്ല ഒരു ഉത്പന്നം' (ഒ.ഡി.ഒ.പി) ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു സഹകരണ ചട്ടക്കൂട് ഈ ധാരണാപത്രം സ്ഥാപിക്കുന്നു.
സംയുക്ത സംരംഭങ്ങൾ എന്ന നിലയിൽ, രണ്ട് സംഘടനകളും അവരുടെ പദ്ധതി രൂപകൽപ്പനയിലും ഇടപെടലുകളിലും 'ഒരു ജില്ല, ഒരു ഉത്പന്നം' ലക്ഷ്യത്തെ സംയോജിപ്പിക്കുന്നതിനായി പ്രവർത്തിക്കും, സമർപ്പിതമായ 'ഭാരത് ജി.ഐ' ബാനറിന് കീഴിൽ ഭൗമസൂചികാ ഉത്പന്ന കൂട്ടായ്മകളെയും അംഗീകൃത ഉപയോക്താക്കളെയും ഡിജിറ്റൽ വാണിജ്യത്തിനായുള്ള തുറന്ന ശൃംഖല (ഒ.എൻ.ഡി.സി)യിലേക്കും സർക്കാർ ഓൺലൈൻ വിപണി (ഗവ.ഇ-മാർക്കറ്റ് പ്ലേസ്/ ജി.ഇ.എം)യിലേക്കും ഉൾപ്പെടുത്തുന്നതിന് ഇവ സഹകരിച്ച് പ്രവർത്തിക്കും.
ദേശീയ, അന്തർദേശീയ വ്യാപാര മേളകൾ, വാങ്ങുന്നവരും-വിൽക്കുന്നവരും തമ്മിലുള്ള യോഗങ്ങൾ, പ്രദർശനങ്ങൾ എന്നിവയിൽ ഭൗമ സൂചികാ ഉത്പന്നങ്ങളുടെ ആഭ്യന്തര, ആഗോള വിപണനത്തിനായി പ്രത്യേകം നീക്കിവെച്ച ജി.ഐ പവലിയനുകളെ സംയുക്തമായി സ്‌പോൺസർ ചെയ്യുന്നു.
ബൗദ്ധിക സ്വത്ത് സംരക്ഷണത്തിനായുള്ള കേന്ദ്ര വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിന്റെ ചുമതലയും, സംരംഭങ്ങളെ വളർത്താനുള്ള കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രാലയത്തിന്റെ ചുമതലയും പരസ്പരം യോജിച്ച് നടപ്പാക്കുന്നതിനുള്ള ഒരു ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ ധാരണാപത്രം. കരകൗശല വിദഗ്ധർ, നെയ്ത്തുകാർ, ഉത്പാദക കൂട്ടായ്മകൾ എന്നിവർക്കുള്ള ശേഷിവികസനം, ഡിജിറ്റൽ പ്രാപ്യത, മെച്ചപ്പെട്ട വിപണി അഭിമഗമ്യത എന്നിവ സുഗമമാക്കുന്നതിലൂടെ ഇന്ത്യയുടെ ഭൗമസൂചിക (ജി.ഐ) ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താൻ ഈ സഹകരണം സഹായിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഭൗമസൂചികാ ഉത്പന്നങ്ങളെ മുൻനിര ആഭ്യന്തര, അന്തർദേശീയ വിപണികളുമായി സംയോജിപ്പിക്കുന്നതിന് ഇത് കൂടുതൽ പിന്തുണ നൽകുകയും ആത്മനിർഭര ഭാരതം, പ്രാദേശിക ഉല്പ്പന്നങ്ങൾക്കായുള്ള ശബ്ദം (വോക്കൽ ഫോർ ലോക്കൽ) എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവനയേകുകയും ചെയ്യും.
***
( റിലീസ് ഐ.ഡി: 2297545)
സന്ദര്‍ശക കൗണ്ടര്‍ : 26
ഈ റിലീസ് വായിക്കുക:
English
,
Gujarati
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Punjabi
,
Tamil
,
Telugu
,
Kannada