ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
2025-ലെ ദേശീയ കൈത്തറി പുരസ്കാരങ്ങൾ നാളെ 12-ാമത് ദേശീയ കൈത്തറി ദിനാഘോഷത്തിൽ രാഷ്ട്രപതി വിതരണം ചെയ്യും
ഇന്ത്യൻ കൈത്തറി മേഖലയിലെ മികവിന് ആദരം: 22 സന്ത് കബീർ, ദേശീയ കൈത്തറി പുരസ്കാരങ്ങൾ സമ്മാനിക്കും
प्रविष्टि तिथि:
06 AUG 2026 4:42PM by PIB Thiruvananthpuram
കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലത്തിൻ്റെ നേതൃത്വത്തിൽ 12-ാമത് ദേശീയ കൈത്തറി ദിനാഘോഷം നാളെ (2026 ഓഗസ്റ്റ് 7) ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവൻ സാംസ്കാരിക കേന്ദ്രത്തിൽ നടക്കും. രാജ്യത്തിൻ്റെ സാംസ്കാരിക-സാമ്പത്തിക വികസനത്തിൽ കൈത്തറി നെയ്ത്തുകാർ നൽകുന്ന വിലപ്പെട്ട സംഭാവനകളെ ആദരിക്കുന്നതിനും ഇന്ത്യയുടെ സമ്പന്നമായ കൈത്തറി പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു മുഖ്യാതിഥിയായി പങ്കെടുക്കും .ഒപ്പം 2025-ലെ സന്ത് കബീർ കൈത്തറി പുരസ്കാരങ്ങളും ദേശീയ കൈത്തറി പുരസ്കാരങ്ങളും വിതരണം ചെയ്യും.ചടങ്ങിൽ കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി ശ്രീ ഗിരിരാജ് സിംഗ്, കേന്ദ്ര ടെക്സ്റ്റൈൽസ് സഹമന്ത്രി ശ്രീ പബിത്ര മാർഗരിറ്റ, സെക്രട്ടറി (ടെക്സ്റ്റൈൽസ്) ശ്രീമതി. നീലം ഷാമി റാവു, ഡെവലപ്‌മെൻ്റ് കമ്മീഷണർ (കൈത്തറി), ഡോ. എം. ബീന, പാർലമെൻ്റ് അംഗങ്ങൾ, മുതിർന്ന ഗവണ്മെൻ്റ് ഉദ്യോഗസ്ഥർ, കൈത്തറി വ്യവസായ പ്രതിനിധികൾ, മാസ്റ്റർ നെയ്ത്തുകാർ, ഡിസൈനർമാർ, കയറ്റുമതിക്കാർ, കരകൗശല വിദഗ്ധർ, സന്ത് കബീർ, ദേശീയ കൈത്തറി അവാർഡ് ജേതാക്കൾ, രാജ്യമെമ്പാടുമുള്ള മറ്റ് വിശിഷ്ടാതിഥികൾ എന്നിവർ പങ്കെടുക്കും.
കൈത്തറി മേഖലയിലെ മികച്ച സംഭാവനകളെ മാനിച്ച് 22 പ്രശസ്ത പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും. 3 സന്ത് കബീർ കൈത്തറി പുരസ്കാരങ്ങളും 19 ദേശീയ കൈത്തറി പുരസ്കാരങ്ങളുമാണ് ഇത്തവണ സമ്മാനിക്കുന്നത്. നെയ്ത്ത്, നവീകരണം, ഡിസൈൻ വികസനം, മാർക്കറ്റിംഗ്, സ്റ്റാർട്ടപ്പുകൾ, പ്രൊഡ്യൂസർ കമ്പനികൾ എന്നീ വിഭാഗങ്ങളിലെ മികവിനാണ് അംഗീകാരം.നാഷണൽ ഹാൻഡ്‌ലൂം ഡെവലപ്‌മെൻ്റ് പ്രോഗ്രാമിൻ്റെ ഹാൻഡ്‌ലൂം മാർക്കറ്റിംഗ് അസിസ്റ്റൻസ് പദ്ധതിക്ക് കീഴിലാണ് ഈ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ കൈത്തറി മേഖലയിലെ ഏറ്റവും വലിയ ദേശീയ ബഹുമതിയാണിത്.
സന്ത് കബീർ കൈത്തറി പുരസ്കാരം: അസാധാരണമായ കരകൗശലവും പാരമ്പര്യ നെയ്ത്തുരീതികളുടെ സംരക്ഷണത്തിനുമായി ജീവിതം ഉഴിഞ്ഞുവെച്ച നെയ്ത്തുകാർക്കാണ് രാജ്യത്തെ ഏറ്റവും ഉയർന്ന ഈ പുരസ്കാരം നൽകുന്നത്.
ദേശീയ കൈത്തറി പുരസ്കാരം: പരമ്പരാഗത കഴിവുകൾക്കൊപ്പം ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് സർഗ്ഗാത്മകതയും ഗുണനിലവാരവും തെളിയിച്ച നെയ്ത്തുകാരെയും അനുബന്ധ പങ്കാളികളെയും ആദരിക്കുന്നതാണ് ഈ പുരസ്‌കാരം.
വിദഗ്ദ്ധ സമിതികളുടെ നേതൃത്വത്തിൽ വിവിധ ഘട്ടങ്ങളിലായി നടന്ന കൃത്യമായ മൂല്യനിർണ്ണയ പ്രക്രിയയിലൂടെ തികച്ചും സുതാര്യമായാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.
ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ കൈത്തറി നെയ്ത്ത് പാരമ്പര്യങ്ങളെ ആഘോഷിക്കുന്ന നാല് സ്മാരക തപാൽ സ്റ്റാമ്പുകളുടെ പ്രകാശനവും ആഘോഷങ്ങളുടെ ഭാഗമായി നടക്കും. "എർത്ത്. റൂട്ട്. ത്രെഡ് - ആൽ ഡൈഡ് ഹാൻഡ്‌ലൂം ടെക്സ്റ്റൈൽസ് ഓഫ് സെൻട്രൽ ഇന്ത്യ", ഹാൻഡ്‌ലൂം അവാർഡ് ബുക്ക് 2025 എന്നീ രണ്ട് പ്രസിദ്ധീകരണങ്ങളും ചടങ്ങിൽ പ്രകാശനം ചെയ്യും.അവാർഡ് നേടിയ കൈത്തറി ഉൽപ്പന്നങ്ങളുടെ പ്രദർശനം പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. കൂടാതെ, പരമ്പരാഗത കണി നെയ്ത്ത്, വാൾ ഹാങ്ങിംഗ് നെയ്ത്ത് എന്നിവയുടെ തത്സമയ പ്രദർശനവും തയാറാക്കിയിട്ടുണ്ട്.
ദേശീയ ചടങ്ങിന് പുറമേ, രാജ്യമെമ്പാടും പ്രദർശനങ്ങൾ, ഡിസൈനർ കോൺക്ലേവുകൾ, ഐ.ഐ.എച്ച്.ടി. കോൺക്ലേവുകൾ,പ്രചാരണ പരിപാടികൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
രാജ്യത്ത് സുസ്ഥിര ഗ്രാമീണ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഏറ്റവും വലിയ മേഖലകളിലൊന്നായി കൈത്തറി രംഗം തുടരുന്നു. 35 ലക്ഷത്തിലധികം ആളുകളുടെ ജീവനമാർഗ്ഗമായ ഈ മേഖലയിലെ തൊഴിലാളികളിൽ 70 ശതമാനത്തിലധികവും സ്ത്രീകളാണ്. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം, രാജ്യത്തിൻ്റെ സമ്പന്നമായ തുണിത്തരങ്ങളുടെ പൈതൃകത്തിൻ്റെ സംരക്ഷണം,പരിസ്ഥിതി സൗഹൃദ ഉൽപ്പാദന രീതികൾ എന്നിവയിലും കൈത്തറി മേഖല പ്രധാന പങ്കുവഹിക്കുന്നു.
1905 ഓഗസ്റ്റ് 7-ന് ആരംഭിച്ച സ്വദേശി പ്രസ്ഥാനത്തിൻ്റെ സ്മരണാർത്ഥമാണ് എല്ലാ വർഷവും ഓഗസ്റ്റ് 7 ദേശീയ കൈത്തറി ദിനമായി ആചരിക്കുന്നത്.ഇത് ഇന്ത്യൻ ജനതയുടെ സ്വദേശി ബോധത്തിനും കൈത്തറി മേഖലയ്ക്കും ഉണർവേകിയ ചരിത്ര സംഭവമായിരുന്നു .2015-ൽ തുടക്കമിട്ടതുമുതൽ, ഈ ദിനാചരണം ദേശീയ കൈത്തറി നെയ്ത്തുകാരുടെ നൈപുണ്യത്തെയും സമർപ്പണത്തെയും ആദരിക്കുന്നതോടൊപ്പം മേഖലയുടെ സുസ്ഥിര വികസനത്തിനായുള്ള കേന്ദ്ര ഗവണ്മെൻ്റിൻ്റെ പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു.
(2025 ലെ സന്ത് കബീറിൻ്റെ യും ദേശീയ കൈത്തറി അവാർഡ് ജേതാക്കളുടെയും പട്ടിക)
***
(रिलीज़ आईडी: 2295687)
आगंतुक पटल : 7