വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

പബ്ലിക് ബ്രോഡ്കാസ്റ്റർമാരുടെ ( പൊതുജന സേവന പ്രക്ഷേപണ സ്ഥാപനങ്ങൾ) എഡിറ്റോറിയൽ സ്വാതന്ത്ര്യവും പ്രവർത്തന സ്വാതന്ത്ര്യവും സംബന്ധിച്ച ഒരു പരാതിയും കഴിഞ്ഞ ഒരു വർഷത്തിനിടെ ലഭിച്ചിട്ടില്ല

प्रविष्टि तिथि: 05 AUG 2026 3:26PM by PIB Thiruvananthpuram
 പ്രസാർ ഭാരതിയുടെ ഇന്ത്യയിലുടനീളമുള്ള പ്രക്ഷേപണ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, ആധുനികവത്ക്കരിക്കുന്നതിനും, നവീകരിക്കുന്നതിനുമായി ബ്രോഡ്കാസ്റ്റിംഗ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് നെറ്റ്‌വർക്ക് ഡെവലപ്‌മെന്റ് (BIND) സ്കീം എന്ന പേരിൽ ഒരു പദ്ധതിയ്ക്ക്  സർക്കാർ അംഗീകാരം നൽകി. 2021–2026 കാലയളവിലേക്കാണ് പദ്ധതി ആസൂത്രണം ചെയ്തതെങ്കിലും അതിന്റെ കാലാവധി 2027 മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്. പദ്ധതിക്ക് അനുവദിച്ച ബജറ്റ്, ചെലവഴിച്ച പണം, ലഭിക്കുന്ന വരുമാനം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പ്രസാർ ഭാരതി വെബ്‌സൈറ്റിൽ  ലഭ്യമാണ്.


പ്രസാർ ഭാരതിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എഡിറ്റർ-ഇൻ-ചീഫും മുതിർന്ന എഡിറ്റോറിയൽ സ്റ്റാഫും വാർത്തകളും മറ്റ് എഡിറ്റോറിയൽ ഉള്ളടക്കങ്ങളും പതിവായി അവലോകനം ചെയ്യുന്നു. ആവശ്യമുള്ളപ്പോഴെല്ലാം, മാർഗ്ഗനിർദ്ദേശം നൽകുകയും വാർത്തകളുടെ ഗുണനിലവാരം, കൃത്യത, സന്തുലിതാവസ്ഥ, അവതരണം എന്നിവ മെച്ചപ്പെടുത്തുന്നതിനാവശ്യമായ തിരുത്തലുകൾ വരുത്തുകയും ചെയ്യുന്നു, ഒപ്പം പ്രസാർ ഭാരതിയുടെ എഡിറ്റോറിയൽ നയങ്ങളും പ്രോഗ്രാം കോഡും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. എഡിറ്റോറിയൽ ഉള്ളടക്കത്തെക്കുറിച്ച് പ്രേക്ഷക പരാതികളോ പ്രതികരണങ്ങളോ സമർപ്പിക്കുകയാണെങ്കിൽ, അവ ബന്ധപ്പെട്ട എഡിറ്റോറിയൽ ടീമിന് കൈമാറുന്നു, സ്ഥാപിത നടപടിക്രമങ്ങൾ പ്രകാരം അക്കാര്യങ്ങളിൽ ഉചിതമായ നടപടികൾ സ്വീകരിക്കുന്നു.


കഴിഞ്ഞ വർഷം, പൊതു പ്രക്ഷേപകരുടെ സ്വാതന്ത്ര്യം, നിയമന പ്രക്രിയകൾ, എഡിറ്റോറിയൽ പ്രവർത്തനം എന്നിവയെക്കുറിച്ച് പത്രപ്രവർത്തകരിൽ നിന്നോ ജീവനക്കാരിൽ നിന്നോ മാധ്യമ സംഘടനകളിൽ നിന്നോ പരാതികളോ ഔപചാരിക പ്രതികരണങ്ങളോ ലഭിച്ചിട്ടില്ല. എന്നാൽ, നിയമനങ്ങളുമായി ബന്ധപ്പെട്ട ഏഴ് പരാതികൾ ലഭിച്ചു.

രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 98% പേരിലേക്കും ആകാശവാണി (ഓൾ ഇന്ത്യ റേഡിയോ) എത്തിച്ചേരുന്നു, രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രദേശത്തിന്റെ ഏകദേശം 90% ഭാഗത്തെ ഉൾക്കൊള്ളുന്നു. സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് നൽകാതെ ഇന്ത്യയിലെവിടെയും ലഭ്യമാകുന്ന സൗജന്യ ടെലിവിഷൻ സേവനമാണ് ഡിഡി ഫ്രീ ഡിഷ്. അതിലെ വാർത്തകളുടെയും പരിപാടികളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി, ടെലിവിഷൻ വ്യൂവർഷിപ്പ് ഡാറ്റ, പ്രേക്ഷക പ്രതികരണങ്ങൾ, സോഷ്യൽ മീഡിയ അനലിറ്റിക്‌സ് എന്നിവ പ്രസാർ ഭാരതി പതിവായി അവലോകനം ചെയ്യുന്നു. നിലവിലുള്ള എഡിറ്റോറിയൽ പ്രക്രിയയുടെ ഭാഗമായി  വാർത്തകളുടെ ഗുണനിലവാരം, ഉള്ളടക്കം, അവതരണം എന്നിവ തുടർച്ചയായി മെച്ചപ്പെടുത്തുന്നതിന്  ഈ വിവരങ്ങൾ പ്രയോജനപ്പെടുത്തുന്നു.

പാർലമെന്റ് അംഗങ്ങളായ അഡ്വ. പ്രിയ സരോജും ശ്രീ പുഷ്പേന്ദ്ര സരോജും ലോക്‌സഭയിൽ ഇന്ന് ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ, പാർലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
 
SKY

******

(रिलीज़ आईडी: 2294964) आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , Marathi , हिन्दी , Punjabi , Gujarati , Tamil , Telugu , Kannada