ഗ്രാമീണ വികസന മന്ത്രാലയം
നൈപുണ്യത്തിൽ നിന്ന് ദേശീയ ആദരവിലേക്ക്: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രത്യേക അതിഥികളായി ആറ് ഡി.ഡി.യു-ജി.കെ.വൈ യുവാക്കൾക്ക് ക്ഷണം
प्रविष्टि तिथि:
03 AUG 2026 11:32AM by PIB Thiruvananthpuram
ഗ്രാമീണ മേഖലയിലെ നൈപുണ്യ വികസനം കൈവരിച്ച വലിയ മാറ്റങ്ങൾക്കുള്ള അംഗീകാരമായി, ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജനയുടെ (DDU-GKY) ആറ് ഗുണഭോക്താക്കൾക്ക് 2026 ഓഗസ്റ്റ് 15-ന് ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കും. പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഒഡീഷ, മിസോറാം, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്നവരാണ് ഈ യുവാക്കൾ.
തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങിലും, രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഒരുക്കുന്ന 'അറ്റ് ഹോം' അത്താഴ വിരുന്നിലും പങ്കെടുക്കാനുള്ള ഔദ്യോഗിക ക്ഷണക്കത്തുകൾ ഇന്ത്യ പോസ്റ്റ് വഴി ലഭിച്ചുകഴിഞ്ഞു. ഈ ബഹുമതി അവരുടെ വ്യക്തിപരമായ നേട്ടങ്ങൾക്കുള്ള അംഗീകാരം എന്നതിലുപരി നൈപുണ്യ വികസനം, സുസ്ഥിര ഉപജീവനമാർഗ്ഗം, മാന്യമായ തൊഴിൽ എന്നിവയിലൂടെ DDU-GKY കൈവരിച്ച മാറ്റത്തിനുള്ള ദേശീയ അംഗീകാരം കൂടിയാണ്.
ഈ യുവാക്കൾ ചെങ്കോട്ടയിൽ നടക്കുന്ന ദേശീയ ചടങ്ങിന് സാക്ഷ്യം വഹിക്കുകയും രാഷ്ട്രപതി ഭവനിലെ വിരുന്നിൽ പങ്കെടുക്കുകയും ചെയ്യും. അഭിമാനകരമായ ഈ ദേശീയ പരിപാടികളിലെ അവരുടെ സാന്നിധ്യം ഗ്രാമീണ നൈപുണ്യ വികസന മേഖലയ്ക്കും DDU-GKYയിലൂടെ ഉയർന്നുവന്ന യുവ പ്രതിഭകൾക്കും ഏറെ അഭിമാനകരമായ നിമിഷമാണ്.
കേന്ദ്ര സർക്കാരിന്റെ ഗ്രാമവികസന മന്ത്രാലയത്തിന് കീഴിലുള്ള ദീൻദയാൽ അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ കീഴിൽ നടപ്പിലാക്കുന്ന, തൊഴിൽ ഉറപ്പാക്കുന്ന നൈപുണ്യ വികസനത്തിനായുള്ള പ്രധാന പദ്ധതിയാണ് DDU-GKY. ഗ്രാമീണ മേഖലയിലെ നിർധനരായ യുവാക്കൾക്ക് വ്യവസായ മേഖലയ്ക്ക് ആവശ്യമായ നൈപുണ്യ പരിശീലനം, ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ട സർട്ടിഫിക്കറ്റുകൾ, സുസ്ഥിരവും മാന്യവുമായ തൊഴിലവസരങ്ങൾ എന്നിവ ഈ പദ്ധതി ഉറപ്പുനൽകുന്നു.
DDU-GKY-യിലൂടെ രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് ഗ്രാമീണ യുവാക്കൾക്കാണ് ദീർഘകാല ജീവിതമാർഗ്ഗങ്ങളിലേക്ക് വഴിതുറന്നത്. സാമ്പത്തിക ശാക്തീകരണവും സ്വാശ്രയത്വവും കൈവരിക്കാനും, ഭാരതത്തിന്റെ വികസന കുതിപ്പിൽ സജീവ പങ്കാളികളാകാനും ഈ പദ്ധതി ഇവരെ പ്രാപ്തരാക്കി.
വൈദഗ്ധ്യമുള്ള ഒരു തൊഴിൽ നിരയെ സൃഷ്ടിക്കുന്നതിലും സുസ്ഥിര ജീവിതമാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും ഈ പദ്ധതി കൈവരിച്ച വൻവിജയത്തിനുള്ള ദേശീയ അംഗീകാരമാണ് ഈ ആറ് ഗുണഭോക്താക്കൾക്ക് ലഭിച്ച ഔദ്യോഗിക ക്ഷണം. നൈപുണ്യ വികസനം എന്നത് കേവലം ഒരു ജോലി നൽകൽ എന്നതിലുപരി, ഗ്രാമീണ യുവാക്കൾക്ക് മാന്യമായ ജീവിതം, സാമ്പത്തിക സ്വയംപര്യാപ്തത, കൂടുതൽ ഭദ്രമായ ഭാവി എന്നിവ ഉറപ്പുനൽകുന്നുവെന്ന് ഇത് തെളിയിക്കുന്നു.
തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളുടെ നിശ്ചയദാർഢ്യവും കഠിനാധ്വാനവും കൂടാതെ അതത് സംസ്ഥാന ഗ്രാമീണ ഉപജീവന മിഷനുകൾ, പദ്ധതി നിർവഹണ ഏജൻസികൾ, കേന്ദ്ര ഗ്രാമവികസന മന്ത്രാലയം എന്നിവയുടെ കൂട്ടായ പ്രയത്നവുമാണ് ഈ ചരിത്ര നേട്ടത്തിന് പിന്നിൽ.
ഈ ചരിത്രപരമായ ബഹുമതി രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ഗ്രാമീണ യുവാക്കൾക്ക് വലിയൊരു പ്രചോദനമാകും. കൂടാതെ, നൈപുണ്യ അവസരങ്ങൾ സൃഷ്‌ടിക്കുമെന്നും, സുസ്ഥിര ജീവിതമാർഗ്ഗങ്ങൾ സ്വാശ്രയത്വം കെട്ടിപ്പടുക്കുമെന്നും ശാക്തീകരിക്കപ്പെട്ട യുവാക്കൾ 'വികസിത് ഭാരതം' എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര ത്വരിതപ്പെടുത്തുമെന്നുമുള്ള കാഴ്ചപ്പാടിനെ കൂടുതൽ ദൃഢമാക്കുന്നു.
****
(रिलीज़ आईडी: 2293783)
आगंतुक पटल : 3