രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ICG) ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കുമായി സുപ്രധാന നയ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് രാജ്യരക്ഷാ മന്ത്രി

प्रविष्टि तिथि: 28 JUL 2026 12:33PM by PIB Thiruvananthpuram
ഇന്ത്യൻ കോസ്റ്റ് ഗാർഡിനായി (ICG) രണ്ട് സുപ്രധാന നയ പരിഷ്കാരങ്ങൾ രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് അവതരിപ്പിച്ചു. ഉദ്യോഗസ്ഥരുടെ നിയമനത്തിലും സേവന സാഹചര്യങ്ങളിലും ലിംഗസമത്വം പ്രോത്സാഹിപ്പിക്കുക, ഡ്യൂട്ടിയിലായിരിക്കെ കടലിൽ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് എക്സ്-ഗ്രേഷ്യ (സാമ്പത്തിക സഹായം) നൽകുന്നതിനുള്ള ഭരണപരമായ നടപടിക്രമങ്ങൾ ലഘൂകരിക്കുക എന്നിവയാണ്  ലക്ഷ്യം. 2026 ജൂലൈ 28 ന് ന്യൂഡൽഹിയിലെ കർത്തവ്യ ഭവൻ -2 ൽ നടന്ന പരിപാടിയിൽ പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിംഗ്,  DG ICG ഡയറക്ടർ ജനറൽ പരമേഷ് ശിവമണി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ അടക്കമുള്ളവർ പങ്കെടുത്തു.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി രാജ്യത്തിന് മാതൃകാപരമായ സേവനം പ്രദാനം ചെയ്യുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡിനെ അഭിനന്ദിച്ച രാജ്യരക്ഷാ മന്ത്രി, 2027 ൽ സ്വർണിം ജയന്തി (സുവർണ്ണ ജൂബിലി)യിലേക്ക് കടക്കുമ്പോൾ പുതുതായി അവതരിപ്പിച്ച നയങ്ങൾ സേനയുടെ മനോവീര്യവും പ്രവർത്തന കാര്യക്ഷമതയും   ശക്തിപ്പെടുത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആധുനികവും, സുസജ്ജവും, ഭാവിസജ്ജവുമായ സമുദ്ര സേനയായി ഇന്ത്യൻ കോസ്റ്റ് ഗാർഡിനെ  മാറ്റാനുള്ള  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ദൃഢനിശ്ചയം അദ്ദേഹം ആവർത്തിച്ചു.

നിയമനത്തിനും കരിയർ പുരോഗതിക്കും ലിംഗഭേദമേന്യേ തുല്യ അവസരങ്ങൾ

ഓഫീസർമാരെ നിയമിക്കുന്നതിന് ലിംഗ-നിഷ്പക്ഷ സംവിധാനം സൃഷ്ടിച്ചുകൊണ്ട് ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്ന പുതിയ നയം ഇന്ത്യൻ കോസ്റ്റ് ഗാർഡ് അവതരിപ്പിച്ചു. സമഗ്രവും വനിതാ കേന്ദ്രീകൃതവുമായ സമീപനമാണിത്. ഈ നയപ്രകാരം, പുരുഷന്മാരുടേതിന് സമാനമായ നിബന്ധനകളോടെ ഷോർട്ട് സർവീസ് നിയമനങ്ങൾക്കും (SSA) പെർമനന്റ് നിയമനങ്ങൾക്കും (PA) അപേക്ഷിക്കാൻ വനിതകൾക്കും അവസരം ലഭിക്കും. അതേസമയം, ഷോർട്ട് സർവീസ് നിയമനങ്ങൾ പുരുഷന്മാർക്കും അനുവദിക്കും.
 

 
 
ഇന്ത്യൻ കോസ്റ്റ് ഗാർഡിലെ പുരുഷന്മാർക്കും വനിതകൾക്കും അവരുടെ പ്രാരംഭ (ab-initio) പരിശീലനം മുതൽ സമാനമായ കരിയർ വളർച്ചാ അവസരങ്ങൾ പുതിയ നയം ഉറപ്പുനൽകുന്നു. സ്ഥിരം നിയമനങ്ങൾ (PA) ഉള്ള നിലവിലുള്ള വനിതാ ഓഫീസർമാരെ അനിവാര്യമായ  യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ ഉയർന്ന റാങ്കുകളിലേക്കുള്ള സ്ഥാനക്കയറ്റത്തിന് പരിഗണിക്കും. കൂടാതെ, ഷോർട്ട് സർവീസ് നിയമനങ്ങൾ (SSA) പ്രകാരം നിലവിൽ സേവനമനുഷ്ഠിക്കുന്ന വനിതാ ഓഫീസർമാർക്ക് നിർദ്ദിഷ്ട വ്യവസ്ഥകൾ പാലിക്കുന്നുണ്ടെങ്കിൽ സേവനം സ്ഥിരം നിയമനങ്ങളാക്കി മാറ്റാനുള്ള അവസരവും ലഭിക്കും. വനിതാ ശാക്തീകരണത്തിനും (നാരി ശക്തി) ഇന്ത്യയിലെ സമുദ്ര സുരക്ഷാ സേനയിൽ വനിതകൾക്ക്  സേവനമനുഷ്ഠിക്കാനും മുന്നേറാനും തുല്യ അവസരങ്ങൾ ഉറപ്പാക്കാനുമുള്ള സർക്കാരിന്റെ പ്രതിബദ്ധത ഈ പരിഷ്കരണം വ്യക്തമാക്കുന്നു.

കടലിൽ കാണാതാകുന്ന ഉദ്യോഗസ്ഥർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി

ഡ്യൂട്ടിക്കിടെ കടലിൽ കാണാതാകുന്ന ഉദ്യോഗസ്ഥരുടെ അടുത്ത ബന്ധുക്കൾക്ക് (NoK) - ഏറ്റവും അടുത്ത കുടുംബാംഗങ്ങൾക്ക് - സാമ്പത്തിക സഹായം സുഗമമാക്കും വിധം ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഒരു പുതിയ നയം അവതരിപ്പിച്ചു.  പരിഷ്കരണ പ്രകാരം, കടലിൽ ഡ്യൂട്ടിക്കിടെ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരെ എക്സ്-ഗ്രേഷ്യ (സാമ്പത്തിക സഹായം) നൽകുന്നതിനായി "മരിച്ചതായി കണക്കാക്കാവുന്നതാണ്". ഈ മാറ്റം അവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും മറ്റ്  ആനുകൂല്യങ്ങളും നൽകുന്ന പ്രക്രിയ വേഗത്തിലാക്കുന്നു, തൽഫലമായി,  ധീരരായ ഈ ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് സമയബന്ധിതമായ സാമ്പത്തിക സഹായം ലഭിക്കുകയും വൈകാരികമായി ബുദ്ധിമുട്ടേറിയതും വേദനാജനകവുമായ സമയത്ത് സമ്മർദ്ദവും കാലതാമസവും ഒഴിവാക്കുകയും ചെയ്യും.
 
 
SKY
 
****

(रिलीज़ आईडी: 2290622) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Bengali-TR , Punjabi , Gujarati , Tamil , Telugu