ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

FCNR(B), ECB, OFCB സ്വാപ്പ് സംരംഭങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ ന്യൂഡല്‍ഹിയില്‍ ബാങ്കുകളുടെ മാനേജിംഗ് ഡയറക്ടര്‍മാരുമായും (MDs) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുമായും (CEOs) കൂടിക്കാഴ്ച നടത്തി

प्रविष्टि तिथि: 13 JUL 2026 5:02PM by PIB Thiruvananthpuram
പൊതുമേഖലാ ബാങ്കുകളുടെയും (PSBs) പൊതു ധനകാര്യ സ്ഥാപനങ്ങളുടെയും (PFIs) മാനേജിംഗ് ഡയറക്ടര്‍മാരുമായും (MDs) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുമായും (CEOs) കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ഫോറിന്‍ കറന്‍സി നോണ്‍ റെസിഡന്റ് (ബാങ്ക്) [FCNR(B)] നിക്ഷേപങ്ങള്‍, എക്‌സ്‌റ്റേണല്‍ കൊമേഴ്‌സ്യല്‍ ബോറോയിംഗ്‌സ് (ECBs), ഓവര്‍സീസ് ഫോറിന്‍ കറന്‍സി വായ്പകള്‍ (OFCBs) എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തിക സംരംഭങ്ങളെക്കുറിച്ചും കറന്‍സി സ്വാപ്പ് ക്രമീകരണങ്ങളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു.  
 

 
 
ധനകാര്യ സേവന, സാമ്പത്തിക കാര്യ, റവന്യൂ വകുപ്പ് സെക്രട്ടറിമാര്‍, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഡെപ്യൂട്ടി ഗവര്‍ണര്‍, മറ്റ് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

FCNR(B) നിക്ഷേപങ്ങള്‍, എക്‌സ്‌റ്റേണല്‍ കൊമേഴ്‌സ്യല്‍ ബോറോയിംഗ്‌സ് (ECBs), ഫോറിന്‍ കറന്‍സി നോണ്‍ റെസിഡന്റ് (ബാങ്ക്) വായ്പകള്‍ (OFCBs) എന്നിവയ്ക്കായുള്ള റിസര്‍വ് ബാങ്കിന്റെ സ്വാപ്പ് സൗകര്യ പദ്ധതികള്‍ നടപ്പിലാക്കുന്നതിലെ പുരോഗതി സംബന്ധിച്ച് പൊതുമേഖലാ ബാങ്കുകളുടെയും പൊതു ധനകാര്യ സ്ഥാപനങ്ങളുടെയും മാനേജിംഗ് ഡയറക്ടര്‍മാരും സിഇഒമാരും ധനമന്ത്രി നിര്‍മല സീതാരാമനോട് വിശദീകരിച്ചു.
 


 
വിദേശത്തുള്ള ഇന്ത്യന്‍ പ്രവാസികളില്‍ നിന്ന് ഈ സംരംഭങ്ങള്‍ക്ക് പ്രോത്സാഹജനകമായ പ്രതികരണം ലഭിക്കുന്നുണ്ടെന്നതും FCNR(B), ECB, OFCB എന്നിവയിലുടനീളം കൂടുതല്‍ താത്പര്യം പ്രകടമാണെന്നതും ശ്രദ്ധയില്‍പ്പെട്ടു. അഞ്ച് വര്‍ഷ കാലാവധിയുള്ളവ ഉള്‍പ്പെടെ FCNR(B) നിക്ഷേപങ്ങള്‍ക്ക് ബാങ്കുകള്‍ ആകര്‍ഷകമായ പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും മാനേജിംഗ് ഡയറക്ടര്‍മാര്‍ (MDs) വിശദീകരിച്ചു. പുതിയ FCNR(B) നിക്ഷേപങ്ങളില്‍ ബാങ്കുകള്‍ക്ക് വാഗ്ദാനം ചെയ്യാന്‍ കഴിയുന്ന പലിശ നിരക്കുകളുടെ സാധാരണ പരിധി ഈ പദ്ധതി പ്രകാരം താല്‍ക്കാലികമായി നീക്കം ചെയ്തതിനാലാണ് ഇത് സാധ്യമായത്.

സിംഗപ്പൂര്‍, ഹോങ്കോങ്, പശ്ചിമേഷ്യ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വസിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ (NRIs) അടക്കം ഈ സാമ്പത്തിക സംരംഭങ്ങളില്‍ ശക്തമായ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍മാരും (MDs) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരും (CEOs) അറിയിച്ചു.

പദ്ധതി അവസാനിക്കുന്നതിനുമുമ്പ് നിക്ഷേപ സമാഹരണം ത്വരിതപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിക്കൊണ്ട് പദ്ധതിയോടുള്ള അനുകൂല പ്രതികരണം പ്രയോജനപ്പെടുത്താന്‍ പദ്ധതിയിടുന്നതായി മാനേജിംഗ് ഡയറക്ടര്‍മാരും (MDs) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരും (CEOs) വിശദീകരിച്ചു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ (2026 ഒക്ടോബര്‍–ഡിസംബര്‍) എക്‌സ്‌റ്റേണല്‍ കൊമേഴ്‌സ്യല്‍ ബോറോയിംഗ്‌സ് (ECB) ഗണ്യമായി വര്‍ദ്ധിക്കുമെന്നും അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പ്രവാസി ഇന്ത്യക്കാരുമായി (NRI) ബന്ധപ്പെടുന്നതിനും കൂടുതല്‍ നിക്ഷേപം നടത്താന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഉള്‍പ്പെടെയുള്ള ഔട്ട്‌റീച്ച് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് പൊതുമേഖലാ ബാങ്കുകള്‍ (PSBs) അറിയിച്ചു. ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്ന ആകര്‍ഷകമായ പലിശ നിരക്കുകളുടെ പിന്തുണയോടെ ഫോറിന്‍ കറന്‍സി നോണ്‍ റെസിഡന്റ് (Bank) [FCNR(B)] അക്കൗണ്ടുകളില്‍ നിക്ഷേപ സമാഹരണം ക്രമാനുഗതമായി വര്‍ധിച്ചുവരികയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, പശ്ചിമേഷ്യ, ഹോങ്കോംഗ്, സിംഗപ്പൂര്‍, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള വിവിധ പ്രദേശങ്ങളില്‍ നിന്ന് ഫണ്ട് സ്വരൂപിക്കുന്നതിനായി ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലെ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്ററില്‍ സ്ഥിതി ചെയ്യുന്ന ഇന്റര്‍നാഷണല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ (IBUs) ഉപയോഗപ്രദമാണെന്ന് ബാങ്കുകള്‍ അറിയിച്ചു. വിവിധ അന്താരാഷ്ട്ര വിപണികളില്‍ നിന്ന് വിദേശ ഫണ്ടുകള്‍ ആകര്‍ഷിക്കാന്‍ ഈ ബാങ്കിംഗ് യൂണിറ്റുകള്‍ സഹായിക്കുമെന്ന് അവര്‍ വിശദീകരിച്ചു. അന്താരാഷ്ട്ര ഫണ്ടുകള്‍ സമാഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഗിഫ്റ്റ് സിറ്റിയില്‍ ലഭ്യമായ സാമ്പത്തിക സേവനങ്ങള്‍, സൗകര്യങ്ങള്‍, സ്ഥാപന അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താന്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ബാങ്കുകളോട് നിര്‍ദ്ദേശിച്ചു.

കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും അര്‍ഹമായ വായ്പകള്‍ നേടുന്നതിനും ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സജീവമായി സഹായിക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍ ഉറപ്പ് നല്‍കി. RBI യുടെ ശക്തമായ ദൈനംദിന റിപ്പോര്‍ട്ടിംഗ് സംവിധാനം, ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളുടെയും പുരോഗതി സുതാര്യമായും തത്സമയമായും നിരീക്ഷിക്കാന്‍ കേന്ദ്ര ബാങ്കിനെ സഹായിക്കുന്നതായും അറിയിച്ചു.
 
ആശയവിനിമയ വേളയില്‍, പ്രോത്സാഹജനകവും ആവേശകരവുമായ പ്രാരംഭ പ്രതികരണത്തെ കേന്ദ്ര ധനമന്ത്രി അഭിനന്ദിച്ചു. NRI സമൂഹവുമായി ബന്ധപ്പെടാനും, പുതിയ നിക്ഷേപ ഉത്പന്നങ്ങള്‍ വികസിപ്പിക്കാനും, പദ്ധതികളുടെ ശേഷിക്കുന്ന കാലയളവില്‍ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ബാങ്കുകള്‍ സ്വന്തം ഉദ്യമങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് അവര്‍ ആഹ്വാനം ചെയ്തു.
 


 
പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യമേഖല ബാങ്കുകള്‍, പൊതു ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ സുസ്ഥിരവും വിപുലമായ പങ്കാളിത്തം, സ്വാപ്പ് സൗകര്യങ്ങള്‍ ഇന്ത്യയിലേക്കുള്ള വിദേശ കറന്‍സിയുടെ ഒഴുക്ക് വര്‍ധിക്കുന്നതില്‍ വിജയിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. ഈ നിക്ഷേപങ്ങള്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം ശക്തിപ്പെടുത്താനും അനിശ്ചിതമായ ആഗോള സാഹചര്യങ്ങളില്‍ ബാഹ്യ സാമ്പത്തിക വെല്ലുവിളികളെ നേരിടാനുള്ള രാജ്യത്തിന്റെ ശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്നു.

RBI ഗവര്‍ണര്‍ അവതരിപ്പിച്ച പദ്ധതികളില്‍ പുതിയ FCNR(B) നിക്ഷേപങ്ങള്‍ക്കായി യുഎസ് ഡോളര്‍-രൂപ ഫോറെക്‌സ് സ്വാപ്പ് സൗകര്യവും അര്‍ഹരായ ECB കള്‍ക്കും OFCB കള്‍ക്കും പ്രത്യേക ഇളവോടെയുള്ള സ്വാപ്പ് സൗകര്യവും ഉള്‍പ്പെടുന്നു. കൂടുതല്‍ വിദേശ ഫണ്ടുകള്‍ ആകര്‍ഷിക്കുന്നതിനും, ഇന്ത്യയുടെ പേയ്‌മെന്റ് ബാലന്‍സ് മെച്ചപ്പെടുത്തുന്നതിനും, രാജ്യത്തേക്ക് കൂടുതല്‍ വിദേശ മൂലധന ഒഴുക്ക് പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ നടപടികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.  

FCNR(B) നിക്ഷേപങ്ങള്‍ക്ക് 2026 സെപ്റ്റംബര്‍ 30 വരെയും, ECBകള്‍ക്കും OFCBകള്‍ക്കും 2026 ഡിസംബര്‍ 31 വരെയും ഈ പദ്ധതിയ്ക്ക് കീഴിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും.
 

***


(रिलीज़ आईडी: 2284302) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Gujarati , Tamil , Kannada