പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2026-ലെ 56-ാമത് അന്താരാഷ്ട്ര ഫിസിക്സ് ഒളിമ്പ്യാഡിൽ (IPhO) സ്വർണ്ണ മെഡലുകൾ നേടിയ ഇന്ത്യൻ സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 13 JUL 2026 1:13PM by PIB Thiruvananthpuram

കൊളംബിയയിലെ ബുക്കാരാമംഗയിൽ വെച്ച് നടന്ന 56-ാമത് അന്താരാഷ്ട്ര ഫിസിക്സ് ഒളിമ്പ്യാഡിൽ (IPhO 2026) സ്വർണ്ണ മെഡലുകൾ നേടിയ കനിഷ്ക് ജെയിൻ, റിദ്ധേഷ് അനന്ത് ബെൻഡാൽ, റിഷിത് ഗാർഗ്, ശ്രേഷ്ഠ് സുരയ്യ, സ്വരിത് ജോഷി എന്നിവരടങ്ങുന്ന ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

അവരുടെ ഈ നേട്ടം രാജ്യത്തിന്റെ യുവശക്തിയുടെ അതിരുകളില്ലാത്ത കഴിവിന്റെയും ശാസ്ത്രത്തോടും ഗവേഷണത്തോടുമുള്ള അവരുടെ അഭിനിവേശത്തിന്റെയും മറ്റൊരു ഉദാഹരണമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഒരു ദശകമായി ഈ വേദിയുടെ വിവിധ എഡിഷനുകളിൽ ഇന്ത്യൻ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു;

“നമ്മുടെ യുവാക്കളുടെ മികച്ച ഒരു പ്രകടനം!

കൊളംബിയയിലെ ബുക്കാരാമംഗയിൽ നടന്ന 56-ാമത് അന്താരാഷ്ട്ര ഫിസിക്സ് ഒളിമ്പ്യാഡിൽ (IPhO 2026) സ്വർണ്ണ മെഡലുകൾ നേടിയ കനിഷ്ക് ജെയിൻ, റിദ്ധേഷ്  അനന്ത് ബെൻഡാൽ, റിഷിത് ഗാർഗ്, ശ്രേഷ്ഠ് സുരയ്യ, സ്വരിത് ജോഷി എന്നിവരടങ്ങുന്ന ഇന്ത്യൻ സംഘത്തിന് അഭിനന്ദനങ്ങൾ.

അവരുടെ ഈ നേട്ടം നമ്മുടെ യുവശക്തിയുടെ അതിരുകളില്ലാത്ത കഴിവിന്റെയും ശാസ്ത്രത്തോടും ഗവേഷണത്തോടുമുള്ള അവരുടെ അഭിനിവേശത്തിന്റെയും മറ്റൊരു ഉദാഹരണമാണ്. കഴിഞ്ഞ ഒരു ദശകമായി ഈ വേദിയുടെ വിവിധ എഡിഷനുകളിൽ നമ്മുടെ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നുവെന്നതും അതുപോലെ തന്നെ പ്രശംസനീയമാണ്.”

***

NK


(रिलीज़ आईडी: 2284052) आगंतुक पटल : 13
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , Marathi , Gujarati , Tamil , Telugu , Kannada , Bengali , Bengali-TR , English , Urdu , हिन्दी , Punjabi