പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കർണാടകയിലെ കാർവാറിലുണ്ടായ അപകടത്തിൽ ജീവഹാനി സംഭവിച്ചതിൽ പ്രധാനമന്ത്രി അനുശോചിച്ചു

പോസ്റ്റഡ് ഓണ്‍: 09 JUL 2026 2:17PM by PIB Thiruvananthpuram

കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലുള്ള കാർവാറിലുണ്ടായ അപകടത്തിൽ ജീവഹാനി സംഭവിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അ​ഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഈ വേദനാജനകമായ വേളയിൽ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ അദ്ദേഹം പങ്കുചേരുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പോസ്റ്റ് ചെയ്തു;

"കർണാടകയിൽ ഉത്തര കന്നഡ ജില്ലയിലെ കാർവാറിലുണ്ടായ അപകടം അങ്ങേയറ്റം സങ്കടകരമാണ്. ഈ വേദനാജനകമായ വേളയിൽ എന്റെ ചിന്തകൾ മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു: പ്രധാനമന്ത്രി @narendramodi"

 

 

***

SK


( റിലീസ് ഐ.ഡി: 2282789) സന്ദര്‍ശക കൗണ്ടര്‍ : 37