രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ആറ് രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികൾ ഇന്ത്യൻ രാഷ്ട്രപതിക്ക് അംഗീകാരപത്രം സമർപ്പിച്ചു

प्रविष्टि तिथि: 06 JUL 2026 2:36PM by PIB Thiruvananthpuram

ഇന്ന് (2026 ജൂലൈ 6) രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ മൊസാംബിക്, നിക്കരാഗ്വ, സുരിനാം, ഗാബോൺ റിപ്പബ്ലിക്, മംഗോളിയ, ബഹാമാസ് എന്നീ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളിൽ നിന്ന് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു അംഗീകാരപത്രം സ്വീകരിച്ചു.

 

ശ്രീ അർമാൻഡോ പെഡ്രോ മുയുവാനെ ജൂനിയർ( ഹൈക്കമ്മീഷണർ, റിപ്പബ്ലിക് ഓഫ് മൊസാംബിക്), മിസ്. നദെസ്ക ഇമാര കത്ബെർട്ട് കാൾസൺ( അംബാസഡർ, റിപ്പബ്ലിക് ഓഫ് നിക്കരാഗ്വ), ശ്രീമതി ഹനിഷ ജയറാം( അംബാസഡർ, റിപ്പബ്ലിക് ഓഫ് സുരിനാം), ശ്രീ ഔറേലിയൻ-മാർസെൽ മിന്റ്സ ഗേമ (ഹൈക്കമ്മീഷണർ, ഗാബോൺ റിപ്പബ്ലിക്), ഡോ. ഉൾസിത് ലുവ്സാൻജാവ്( അംബാസഡർ, മംഗോളിയ), ശ്രീ പീറ്റർ നിക്കോളാസ് സിമണറ്റ്( ഹൈക്കമ്മീഷണർ, കോമൺവെൽത്ത് ഓഫ് ദി ബഹാമാസ്) എന്നിവരാണ് അംഗീകാരപത്രം രാഷ്ട്രപതിക്ക് കൈമാറിയത്.

 

 

****


(रिलीज़ आईडी: 2281731) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Bengali-TR , Gujarati , Tamil , Telugu