ധനകാര്യ മന്ത്രാലയം
പശ്ചിമേഷ്യയിലെ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ നിർണായക പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾക്ക് പൂർണ്ണമായി നൽകിയിരുന്ന കസ്റ്റംസ് തീരുവ ഇളവ് ഗവൺമെൻ്റ് ജൂലൈ 15 വരെ നീട്ടി
प्रविष्टि तिथि:
30 JUN 2026 5:20PM by PIB Thiruvananthpuram
പശ്ചിമേഷ്യയിലെ സംഘർഷത്തെയും അതിൻ്റെ ഫലമായി ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളെയും തുടർന്ന്, നിശ്ചിത താൽക്കാലിക ആശ്വാസമെന്ന നിലയിൽ, നേരത്തെ നിർണായക പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് 2026 ജൂൺ 30 വരെ ഗവൺമെൻ്റ് കസ്റ്റംസ് തീരുവയിൽ പൂർണ്ണ ഇളവ് നൽകിയിരുന്നു.
ഈ കാലയളവിൽ എൽപിജി (LPG) ഉൽപ്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇന്ത്യൻ പെട്രോളിയം കമ്പനികളോട് ആവശ്യപ്പെട്ടിരുന്നതിനാൽ, ആഭ്യന്തര വിപണിയിൽ പെട്രോകെമിക്കലുകളുടെ ലഭ്യത ആവശ്യത്തിന് ഉറപ്പാക്കുന്നതിനാണ് ഈ ഇളവ് നൽകിയത്. നിലവിൽ സ്ഥിതിഗതികൾ ക്രമേണ സാധാരണ നിലയിലായിക്കൊണ്ടിരിക്കുകയാണ്. എങ്കിലും, ബാധിക്കപ്പെട്ട മേഖലകൾക്ക് സുഗമവും തടസ്സമില്ലാത്തതുമായ പരിവർത്തനം ഉറപ്പാക്കുന്നതിനായി, പ്രസ്തുത ഇളവ് 15 ദിവസത്തേക്ക് കൂടി, അതായത് 2026 ജൂലൈ 15 വരെ നീട്ടാൻ തീരുമാനിച്ചിരിക്കുന്നു. ഇതിൽ ഉൾപ്പെടുന്ന ഉൽപ്പന്നങ്ങളുടെ പട്ടിക നേരത്തെ വിജ്ഞാപനം ചെയ്തതുപോലെ തന്നെ തുടരും.
ഇന്ത്യയുടെ ഉൽപാദന മേഖലയെ പിന്തുണയ്ക്കുന്നതിൽ ഗവൺമെൻ്റ് പ്രതിജ്ഞാബദ്ധമായി തുടരുന്നു. മുൻപത്തെപ്പോലെ തന്നെ, പ്ലാസ്റ്റിക്, പാക്കേജിംഗ്, ടെക്സ്റ്റൈൽസ്, ഫാർമസ്യൂട്ടിക്കൽസ്, കെമിക്കൽസ്, ഓട്ടോമോട്ടീവ് ഘടകങ്ങൾ, മറ്റ് നിർമ്മാണ മേഖലകൾ ഉൾപ്പെടെ പെട്രോകെമിക്കൽ ഫീഡ്സ്റ്റോക്കിനെയും അനുബന്ധ ഉൽപ്പന്നങ്ങളെയും ആശ്രയിക്കുന്ന വിവിധ മേഖലകൾക്ക് ഈ ഇളവ് പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് അന്തിമ ഉൽപ്പന്നങ്ങളുടെ ഉപഭോക്താക്കൾക്കും ആശ്വാസം പകരും.
നേരത്തെ പുറപ്പെടുവിച്ച വാർത്താക്കുറുപ്പിലേക്കുള്ള ലിങ്ക്:
****
(रिलीज़ आईडी: 2279556)
आगंतुक पटल : 6