രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

മിലിട്ടറി എഞ്ചിനീയർ സർവീസസിലെ (MES) ഓഫീസർ ട്രെയിനികൾ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

प्रविष्टि तिथि: 25 JUN 2026 3:59PM by PIB Thiruvananthpuram

മിലിട്ടറി എഞ്ചിനീയർ സർവീസസിലെ (MES) 2023, 2024 ബാച്ചുകളിലെ ഓഫീസർ ട്രെയിനികൾ രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി.  

ചടങ്ങിൽ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യവേ, ഇന്ത്യൻ പ്രതിരോധ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ എം.ഇ.എസ് വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണെന്ന് രാഷ്ട്രപതി ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ പ്രതിരോധ അടിസ്ഥാന സൗകര്യത്തിന്റെ നട്ടെല്ലാണ് എം.ഇ.എസ്. തന്ത്രപ്രധാന പ്രതിരോധ കേന്ദ്രങ്ങൾ വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിനും സായുധ സേനയുടെ പ്രവർത്തന ശേഷി ശക്തിപ്പെടുത്തുന്നതിനും ഈ വിഭാഗം നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

 

യുവ ഉദ്യോഗസ്ഥർ തങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ ഉന്നതമായ പ്രൊഫഷണലിസം, സത്യസന്ധത, സാങ്കേതിക മികവ്, കർത്തവ്യബോധം എന്നിവ പുലർത്തണമെന്ന് രാഷ്ട്രപതി ആഹ്വാനം ചെയ്തു. പുതിയ ആശയങ്ങളെയും സാങ്കേതികവിദ്യകളെയും ഇരുകൈയ്യും നീട്ടി സ്വീകരിക്കണമെന്നും, ഏറ്റെടുക്കുന്ന ഓരോ പ്രോജക്റ്റിലും മികവിന്റെ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കാൻ കഠിനാധ്വാനം ചെയ്യണമെന്നും അവർ ഉദ്യോഗസ്ഥരെ ഉപദേശിച്ചു.

 

ആഗോളതലത്തിൽ സംഘർഷങ്ങളും ഭൗമരാഷ്ട്രീയ അസ്വാരസ്യങ്ങളും നിറഞ്ഞ ഇന്നത്തെ ലോകസാഹചര്യത്തിൽ, സ്വയംപര്യാപ്തത എന്നത് രാജ്യങ്ങളുടെ തന്ത്രപ്രധാന ആവശ്യകതയായി മാറിയിരിക്കുകയാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.സ്വദേശി പ്രതിരോധ ശേഷി, നൂതന സാങ്കേതികവിദ്യ, ശക്തമായ ആഭ്യന്തര വ്യവസായ അടിത്തറ എന്നിവ ഒരു രാജ്യത്തിന്റെ യുദ്ധസന്നദ്ധതയും തന്ത്രപരമായ ഫലപ്രാപ്തിയും വർദ്ധിപ്പിക്കുന്നതിൽ എത്രത്തോളം അവിഭാജ്യമാണെന്ന് 'ഓപ്പറേഷൻ സിന്തൂർ' വ്യക്തമാക്കിയതായി രാഷ്ട്രപതി ഓർമ്മിപ്പിച്ചു. മിലിട്ടറി എഞ്ചിനീയർ സർവീസസ് (MES) തങ്ങളുടെ പ്രൊജക്ടുകളിൽ 'മേഡ് ഇൻ ഇന്ത്യ' ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതിൽ അവർ സന്തോഷം പ്രകടിപ്പിച്ചു.

 

ഇന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെയും വിവിധ പരിസ്ഥിതി വെല്ലുവിളികളെയും കുറിച്ച് രാഷ്ട്രപതി സംസാരിച്ചു. ഈ സാഹചര്യത്തിൽ, സുസ്ഥിര വികസനം എന്നത് കേവലമൊരു തിരഞ്ഞെടുപ്പല്ല, മറിച്ച് അതൊരു അനിവാര്യതയാണെന്ന് അവർ ഓർമ്മിപ്പിച്ചു. ആസൂത്രണം, നിർമ്മാണം, പരിപാലനം എന്നിവയിലെല്ലാം പരിസ്ഥിതി സൗഹൃദപരവും സുസ്ഥിരവുമായ ശീലങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള ഉത്തരവാദിത്തം എഞ്ചിനീയർമാർ എന്ന നിലയിൽ എം.ഇ.എസ് (MES) ഓഫീസർമാർക്കുണ്ട്. അവരുടെ ശ്രമങ്ങൾ ശക്തവും സുരക്ഷിതവുമായ ഒരു ഇന്ത്യയ്ക്ക് മാത്രമല്ല, ഒപ്പം തന്നെ വൃത്തിയുള്ളതും ഹരിതാഭവുമായ ഒരു സുസ്ഥിര ഇന്ത്യയ്ക്ക് കൂടി സംഭാവന നൽകുന്നതായിരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

Please click here to see the President's Speech-

***


(रिलीज़ आईडी: 2277969) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Gujarati , Tamil