പ്രധാനമന്ത്രിയുടെ ഓഫീസ്
വിശ്വസനീയമായ നിർമ്മിതബുദ്ധി, നൂതനാശയം, അന്താരാഷ്ട്ര സഹകരണം എന്നിവ സംബന്ധിച്ച് മിസ്ട്രൽ എഐ, സിഇഒ ആർതർ മെൻഷുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
प्रविष्टि तिथि:
18 JUN 2026 6:44PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, മിസ്ട്രൽ എഐ യിലെ ആർതർ മെൻഷുമായി വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള നിർമ്മിതബുദ്ധി മേഖല സംബന്ധിച്ച് ഉൾക്കാഴ്ചയുള്ള ചർച്ച നടത്തി.
വിശ്വസനീയമായ നിർമ്മിതബുദ്ധി, നൂതനാശയം, നിർമ്മിതബുദ്ധി മനുഷ്യകേന്ദ്രീകൃതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായി നിലകൊള്ളുന്നുവെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് ആശയവിനിമയം നടത്തിയതായി പ്രധാനമന്ത്രി പറഞ്ഞു.
നിർമ്മിതബുദ്ധി അനുബന്ധ വിവിധ മേഖലകളിൽ ഇന്ത്യയിലെ പങ്കാളിത്തത്തിനുള്ള സാധ്യതകളും ചർച്ചയിൽ ഉൾപ്പെട്ടിരുന്നതായി ശ്രീ മോദി പറഞ്ഞു.
നൂതനാശയം, വിശ്വാസ്യത, അന്താരാഷ്ട്ര സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം മാനവികതയെ ശാക്തീകരിക്കുന്ന നിർമ്മിതബുദ്ധി പരിഹാരങ്ങൾ വികസിപ്പിക്കുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമായി തുടരുമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു.
എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:
“വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള നിർമ്മിതബുദ്ധി മേഖല സംബന്ധിച്ച് മിസ്ട്രൽ എഐയുടെ ആർതർ മെൻഷുമായി ഉൾക്കാഴ്ചയുള്ള ചർച്ച നടത്തി. വിശ്വസനീയമായ നിർമ്മിതബുദ്ധി, നൂതനാശയം, കൂടാതെ , നിർമ്മിതബുദ്ധി മനുഷ്യകേന്ദ്രീകൃതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായി നിലകൊള്ളുന്നുവെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് ആശയങ്ങൾ കൈമാറി.
നിർമ്മിതബുദ്ധിയുമായി ബന്ധപ്പെട്ട വൈവിധ്യമാർന്ന മേഖലകളിൽ ഇന്ത്യയിലെ പങ്കാളിത്തത്തിനുള്ള സാധ്യകൾ ചർച്ചചെയ്തു. നൂതനാശയം, വിശ്വാസ്യത, അന്താരാഷ്ട്ര സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം മാനവികതയെ ശാക്തീകരിക്കുന്ന നിർമ്മിതബുദ്ധി പരിഹാരങ്ങൾ വികസിപ്പിക്കുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.”
@arthurmensch
@MistralAI”
SK
****
(रिलीज़ आईडी: 2274881)
आगंतुक पटल : 4