ആഭ്യന്തരകാര്യ മന്ത്രാലയം
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ, ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോറുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി
प्रविष्टि तिथि:
18 JUN 2026 3:15PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ, ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോറുമായി ഇന്ന് ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.
സമൂഹ മാധ്യമമായ എക്സിലെ ഒരു പോസ്റ്റിൽ ശ്രീ അമിത് ഷാ കുറിച്ചു, “ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോറുമായി ഇന്ന് ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. സുരക്ഷാ മേഖലയിൽ, പ്രത്യേകിച്ച് ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളിലും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലും ഇന്ത്യയും യു.എസും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് കൂടിക്കാഴ്ചയിൽ വിശദമായ ചർച്ച നടത്തി.”
"പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ഇന്ത്യ-യു.എസ് സമഗ്ര ആഗോള തന്ത്രപ്രധാന പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനും ഇരു രാജ്യങ്ങളിലേയും ജനങ്ങൾക്ക് ഈ ഉഭയകക്ഷി ബന്ധത്തിൻ്റെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്".

****
(रिलीज़ आईडी: 2274726)
आगंतुक पटल : 7