ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

വികസനത്തിൻ്റേയും പൈതൃകത്തിൻ്റേയും സംഗമത്താൽ അടയാളപ്പെടുത്തപ്പെട്ട സുവർണ്ണ കാലഘട്ടമായിരുന്നു മോദി സർക്കാരിൻ്റെ 12 വർഷങ്ങളെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ

प्रविष्टि तिथि: 18 JUN 2026 12:13PM by PIB Thiruvananthpuram
കഴിഞ്ഞ 12 വർഷമായി വികസനവും സാംസ്കാരിക പൈതൃകവും പ്രോത്സാഹിപ്പിക്കുന്നതിൽ മോദി സർക്കാർ കൈവരിച്ച നേട്ടങ്ങൾ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് എടുത്തുപറഞ്ഞു.

സമൂഹമാധ്യമായ എക്സിലെ ഒരു പോസ്റ്റിൽ ശ്രീ അമിത് ഷാ പറഞ്ഞു, “മോദി സർക്കാരിൻ്റെ 12 വർഷങ്ങൾ വികസനത്തിൻ്റേയും പൈതൃകത്തിൻ്റേയും സംഗമത്താൽ അടയാളപ്പെടുത്തപ്പെട്ട ഒരു സുവർണ്ണ കാലഘട്ടമായിരുന്നു. ഈ 12 വർഷങ്ങളിൽ, ഒരു വശത്ത് ശ്രീരാമ ക്ഷേത്രം, കാശി വിശ്വനാഥ് ഇടനാഴി,  ഉജ്ജൈൻ മഹാകാൽ ലോക് എന്നിവയുടെ നിർമ്മാണം നടന്നപ്പോൾ, മറുവശത്ത് പി.എം ആവാസ് യോജന, ആയുഷ്മാൻ ഭാരത്, അന്ന ഭണ്ഡാർ തുടങ്ങിയ പദ്ധതികളും, ലോകോത്തര കണക്റ്റിവിറ്റിയും അടിസ്ഥാന സൗകര്യങ്ങളും, 'മേക്ക് ഇൻ ഇന്ത്യ' പോലുള്ള സംരംഭങ്ങളും രാജ്യത്തിൻ്റെ  വികസന യാത്രയ്ക്ക് അഭൂതപൂർവ്വമായ വേഗത നൽകി.

ഒരു കോടി ആർക്കൈവൽ രേഖകൾ ഡിജിറ്റൈസ് ചെയ്തും, 668 പുരാവസ്തുക്കൾ തിരികെ എത്തിച്ചും, 11 ഗോത്രവർഗ്ഗ സ്വാതന്ത്ര്യസമര സേനാനികളുടെ മ്യൂസിയങ്ങൾ സ്ഥാപിച്ചും, 11 ഇന്ത്യൻ ഭാഷകൾക്ക് ശ്രേഷ്ഠഭാഷാ പദവി നൽകിയും, വികസനവും പൈതൃകവും പരസ്പരം പൂരകങ്ങളാണെന്ന് പ്രധാനമന്ത്രി മോദി തെളിയിച്ചിരിക്കുകയാണ്.”

*****


(रिलीज़ आईडी: 2274495) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Bengali-TR , Assamese , Punjabi , Gujarati , Telugu , Kannada