യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

ലോക്‌സഭാ സ്പീക്കർ ഓം ബിർള നാളെ ‘വികസിത് ഭാരത് യൂത്ത് പാർലമെന്റ് 2026’ ഉദ്ഘാടനം ചെയ്യും

प्रविष्टि तिथि: 15 JUN 2026 2:06PM by PIB Thiruvananthpuram
കേന്ദ്ര യുവജനകാര്യ-കായിക, തൊഴിൽ-ഉദ്യോഗ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ, യുവജനകാര്യ-കായിക മന്ത്രാലയം 2026 ജൂൺ 15 മുതൽ 17 വരെ ന്യൂഡൽഹിയിൽ ‘വികസിത് ഭാരത് യൂത്ത് പാർലമെന്റ്  2026’ സംഘടിപ്പിക്കുന്നു. ദേശീയ തലത്തിലുള്ള വികസിത് ഭാരത് യൂത്ത് പാർലമെന്റ്  2026 ജൂൺ 16-ന് ലോക്‌സഭാസ്പീക്കർ ശ്രീ ഓം ബിർള ഉദ്ഘാടനം ചെയ്യും. മുൻ പതിപ്പുകളുടെ വിജയത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ മുൻനിര പദ്ധതി, ജനാധിപത്യപ്രക്രിയകളിൽ യുവാക്കളുടെ പങ്കാളിത്തത്തെ പുനർനിർവചിക്കുന്നു. ഒപ്പം യുവജനങ്ങൾക്ക് ഭരണനിർവഹണം, നയരൂപീകരണ ചർച്ചകൾ, പാർലമെന്ററി പ്രവർത്തനങ്ങൾ എന്നിവയിൽ നേരിട്ടുള്ള അറിവു നേടാനുള്ള അവസരവും നൽകുന്നു.
 
വികസിത് ഭാരത് യൂത്ത് പാർലമെന്റ് എന്നത് കേവലം ഒരു പരിപാടി മാത്രമല്ല; ഇന്ത്യയിലെ യുവജനങ്ങളുടെ ഊർജവും ആശയങ്ങളും അഭിലാഷങ്ങളും ദേശീയ ചർച്ചകളിലേക്കു നയിക്കുന്ന മുന്നേറ്റം കൂടിയാണ്. സെൻട്രൽ ഹാളിൽ രൂപപ്പെടുന്ന തീരുമാനങ്ങൾ ഈ മൂന്നു ദിവസങ്ങൾക്കപ്പുറവും പ്രതിധ്വനിക്കും; ‘വികസിത് ഭാരത് 2047’-ലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ യുവനേതാക്കളുടെ തലമുറയ്ക്ക് ഇതു പ്രചോദനമേകും.
 
യുവജനങ്ങളുടെ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനായി രൂപകൽപ്പന ചെയ്ത മൂന്ന് പുരോഗമന ഘട്ടങ്ങളിലായാണ് ഈ പരിപാടി നടപ്പാക്കുന്നത്:
 
ജില്ലാ നോഡൽ റൗണ്ടുകൾ:
  • ‘അടിയന്തരാവസ്ഥയുടെ 50 വർഷങ്ങൾ: ഇന്ത്യൻ ജനാധിപത്യത്തിനു നൽകുന്ന പാഠങ്ങൾ’ എന്ന വിഷയത്തിൽ 757 നോഡൽ സർവകലാശാലകളിലും/സ്ഥാപനങ്ങളിലും വിപുലമായ ചർച്ചകൾ സംഘടിപ്പിച്ചു. ഇതു രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും ഈ ചർച്ചയെ എത്തിച്ചു.
  • ഓരോ ജില്ലയിൽനിന്നും തെരഞ്ഞെടുത്ത മികച്ച 5 പങ്കാളികൾക്ക് സംസ്ഥാന റൗണ്ടുകളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.
സംസ്ഥാന റൗണ്ടുകൾ:
  • എല്ലാ സംസ്ഥാനങ്ങളിലെയും നിയമസഭകളിലും പ്രമുഖ ഗവണ്മെന്റ് വേദികളിലുമാണ് ഇവ സംഘടിപ്പിച്ചത്. ‘കേന്ദ്ര ബജറ്റ് 2026: യുവശക്തി നയിക്കുന്ന ബജറ്റ്’ എന്ന വിഷയവുമായി ബന്ധപ്പെട്ട പ്രാദേശിക ഭരണസംവിധാനങ്ങളെക്കുറിച്ച് അർഥവത്തായ കാഴ്ചപ്പാട് യുവജനങ്ങൾക്കു നൽകാൻ ഈ റൗണ്ടുകൾക്കു സാധിച്ചു. 
  • സംസ്ഥാനങ്ങളിലെ സ്പീക്കർമാരും ഗവർണർമാരും അധ്യക്ഷത വഹിച്ച ഈ സെഷനുകൾ, പൊതുസംവാദങ്ങളിൽ യുവജനങ്ങളുടെ ശബ്ദത്തിനു വലിയ പ്രാധാന്യം നൽകി.
ദേശീയ റൗണ്ട് (2026 ജൂൺ 15–17):
 
എല്ലാ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും മികച്ച പ്രകടനം കാഴ്ചവച്ച പ്രതിനിധികൾ ഗ്രാൻഡ് ഫിനാലേയ്ക്കായി ന്യൂഡൽഹിയിൽ ഒത്തുചേരുന്നു.
വൈവിധ്യമാർന്ന പരിപാടികളാണ് ദേശീയ റൗണ്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
  • ആമുഖ പ്രഭാഷണം: ഓരോ ടീമിൽ നിന്നും ഓരോ പ്രതിനിധി വീതം ‘നാരീശക്തി വന്ദൻ: ഏവരെയും ഉൾപ്പെടുത്തുന്നതിന്റെയും വികസിത് ഭാരത് 2047-ന്റെയും ചാലകശക്തി' എന്ന വിഷയത്തിൽ 3 മിനിറ്റ് വീതം സംസാരിക്കും.
  • ചോദ്യോത്തര വേള: യഥാർഥ പാർലമെന്ററി ശൈലിയിൽ, ടീമുകൾ ചോദ്യങ്ങൾ ചോദിക്കുകയും മറുപടി നൽകുകയും ചെയ്യും (ചോദ്യം ചോദിക്കാൻ 3 മിനിറ്റ്, മറുപടി നൽകാൻ 3 മിനിറ്റ്) ഇത് കൂട്ടായ തീരുമാനത്തിലേക്ക് നയിക്കും.
  • മാസ്റ്റർക്ലാസ്: പ്രമുഖനായ വ്യക്തി പ്രസംഗകലയെയും പൊതുവേദിയിലെ പ്രസംഗത്തെയും കുറിച്ച് മാസ്റ്റർക്ലാസ് നയിക്കും. ഇത് പങ്കെടുക്കുന്ന യുവജനങ്ങളുടെ നേതൃപാടവം മെച്ചപ്പെടുത്തും.
  • പിഎം സംഗ്രഹാലയ സന്ദർശനം: പ്രതിനിധികൾക്കായി ഒരുക്കുന്ന പ്രത്യേക സന്ദർശന പരിപാടിയിലൂടെ പിഎം സംഗ്രഹാലയത്തിൽ അവർ ഇന്ത്യയുടെ സമ്പന്നമായ രാഷ്ട്രീയ പാരമ്പര്യവും ഭരണനേതൃത്വത്തിന്റെ പൈതൃകവും അടുത്തറിയും.
  • പുതിയ പാർലമെന്റ് സന്ദർശനം: പങ്കെടുക്കുന്നവർക്ക് രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ കേന്ദ്രവുമായി നേരിട്ടു ബന്ധം സ്ഥാപിക്കാൻ അവസരമൊരുക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിലെ പ്രചോദനാത്മകമായ സന്ദർശനം.
  • പുരസ്കാര ദാന ചടങ്ങ്: യുവ പങ്കാളികളുടെ മികച്ച സംഭാവനകളെ മുൻനിർത്തി ‘വികസിത് ഭാരത് യൂത്ത് പാർലമെന്റ് 2026 പുരസ്കാരങ്ങൾ’ ജൂൺ 17-ന് സമ്മാനിക്കും.
 
*****

(रिलीज़ आईडी: 2272985) आगंतुक पटल : 18
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Gujarati , Tamil , Telugu_Vw , Telugu , Kannada