രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

രാജ്യത്തിൻ്റെ പുതുതലമുറ പ്രതിരോധ ശേഷി തെളിയിച്ച് ഡിആർഡിഒ

प्रविष्टि तिथि: 13 JUN 2026 7:06AM by PIB Thiruvananthpuram

ശത്രുക്കളുടെ വ്യത്യസ്ത തരത്തിലുള്ള ആക്രമണങ്ങളിൽ നിന്ന് സ്വയം സംരക്ഷിക്കാനുള്ള രാജ്യത്തിൻ്റെ ശേഷി മെച്ചപ്പെടുത്തുന്ന ഒട്ടേറെ സുപ്രധാന സൈനിക സാങ്കേതികവിദ്യകൾ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻ്റ്  ഓർഗനൈസേഷൻ (ഡിആർഡിഒ) വിജയകരമായി പരീക്ഷിച്ചു. 2026 ജൂൺ 10, 11 തീയതികളിലാണ് ഡിആർഡിഒ തുടർച്ചയായ മൂന്ന് വ്യോമ പരീക്ഷണങ്ങൾ നടത്തിയത്. ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്താനും നിരീക്ഷിക്കാനും തടയാനും ശേഷിയുള്ള ബഹുതല പ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ചു. ഇടത്തരം ശ്രേണിയിൽ ഫലപ്രദമായ ഒരു കപ്പൽ വേധ ആയുധ സംവിധാനവും പരീക്ഷിച്ചു.



ബഹുതല ബാലിസ്റ്റിക് മിസൈൽ പ്രതിരോധ (ബിഎംഡി) ശേഷി വിജയകരമായി പരീക്ഷിച്ചു. ഇൻ്റർസെപ്റ്ററുകൾ അതത് ലക്ഷ്യങ്ങളിൽ വിജയകരമായി ആക്രമണം നടത്തി. ആധുനികമായ മിസൈൽ ഭീഷണികളെ നേരിടാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് സംവിധാനങ്ങൾ രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചത്.

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെ നേരിടാൻ ശേഷിയുള്ള ബിഎംഡി ശേഷിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഈ പരീക്ഷണങ്ങൾ രാജ്യത്തെ എത്തിച്ചു. നേവൽ ആൻ്റി-ഷിപ്പ് മിസൈൽ-മീഡിയം റേഞ്ചിൻ്റെ (NASM-MR) ആദ്യ പരീക്ഷണവും വിജയകരമായി നടത്തി. ഡിആർഡിഒയിലെയും പ്രതിരോധ സേനയിലെയും മുതിർന്ന ഉദ്യോഗസ്ഥർ പരീക്ഷണങ്ങൾക്ക് സാക്ഷ്യം വഹിച്ചു.



ഈ നിർണായക സാങ്കേതികവിദ്യകൾ വിജയകരമായി പരീക്ഷിച്ചതിന് രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ഡിആർഡിഒയെ അഭിനന്ദിച്ചു.



പ്രതിരോധ ഗവേഷണ വികസന വകുപ്പ് സെക്രട്ടറിയും ഡിആർഡിഒ ചെയർമാനുമായ ശ്രീ രാജേഷ് കുമാർ സിംഗ് പരീക്ഷണങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ഡിആർഡിഒയുടെയും പ്രതിരോധ വ്യവസായ മേഖലയുടെയും സംയുക്ത ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

***


(रिलीज़ आईडी: 2272471) आगंतुक पटल : 22
इस विज्ञप्ति को इन भाषाओं में पढ़ें: English , Gujarati , Urdu , हिन्दी , Marathi , Bengali , Telugu