വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

ഫ്രാൻസിലെ നീസിൽ ഭാരത് ഇന്നൊവേറ്റ്സ് 2026-ൻ്റെ ഉദ്ഘാടനം ജൂൺ 14-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണും സംയുക്തമായി നിർവ്വഹിക്കും

प्रविष्टि तिथि: 12 JUN 2026 6:00PM by PIB Thiruvananthpuram

ഫ്രാൻസിലെ നീസിലുള്ള പാലേ ദെ എക്സ്പോസിഷ്യൻസിൽ നടക്കുന്ന ഭാരത് ഇന്നൊവേറ്റ്സ് 2026-ൻ്റെ ഉദ്ഘാടനം 2026 ജൂൺ 14-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡൻ്റ്  ഇമ്മാനുവൽ മാക്രോണും ചേർന്ന് നിർവ്വഹിക്കും.


ഇന്ത്യാ ഗവണ്മെൻ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഭാരത് ഇന്നൊവേറ്റ്സ് 2026, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ ഒരു സംരംഭമാണ്. ഇന്ത്യയിൽ നിന്നുള്ള 120 നൂതനാശയക്കാർ, പതിനഞ്ചോളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രമുഖ കോർപ്പറേറ്റുകളും വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങളും ഉൾപ്പെടെ 500-ലധികം നിക്ഷേപകർ, ആഗോള സി.ഇ.ഒമാർ, വ്യവസായ പ്രമുഖർ എന്നിവർ ഈ പരിപാടിയിൽ പങ്കാളികളാകും. അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്, സെമികണ്ടക്ടറുകൾ, ബഹിരാകാശ സാങ്കേതികവിദ്യ, ബയോടെക്നോളജി, ഊർജ്ജം, ആരോഗ്യ പരിപാലനം, നിർമ്മാണം തുടങ്ങിയ 13 പ്രധാന മേഖലകളെ ഉൾപ്പെടുത്തി നടക്കുന്ന ഈ പരിപാടി, ഇന്ത്യയുടെ വളർന്നുവരുന്ന നൂതനാശയങ്ങളേയും ഡീപ് ടെക് ആവാസവ്യവസ്ഥയേയും എടുത്തുകാണിക്കും.

കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ എന്നിവരും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ അനുഗമിക്കുമെന്നാണ് പ്രതീക്ഷ. ഭാരത് ഇന്നൊവേറ്റ്സ് 2026-ലേക്ക് ഇന്ത്യയിൽ നിന്നുള്ള 120 സ്റ്റാർട്ടപ്പുകളെ തെരഞ്ഞെടുക്കുന്നതിനുള്ള സാങ്കേതിക മേൽനോട്ട സമിതിക്ക് നേതൃത്വം നൽകിയ ഇന്ത്യാ ഗവണ്മെൻ്റിൻ്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് ശ്രീ അജയ് കുമാർ സൂദും ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഭാരത് ഇന്നൊവേറ്റ്സ് 2026-ൻ്റെ ഈ ആദ്യ പതിപ്പിലൂടെ ഇന്ത്യയിലെ ഡീപ് ടെക് നൂതനാശയക്കാരേയും സ്റ്റാർട്ടപ്പുകളേയും നീസിലെ ആഗോള നിക്ഷേപകർക്കും വ്യവസായ പ്രമുഖർക്കും മുന്നിൽ അവതരിപ്പിക്കും. ഇന്ത്യയും ആഗോള പങ്കാളികളും തമ്മിൽ നൂതനാശയങ്ങളിൽ അധിഷ്ഠിതമായ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഉയർന്ന സ്വാധീനമുള്ള ഒരു വേദിയായി ഈ പരിപാടി വർത്തിക്കുമെന്ന്  പ്രതീക്ഷിക്കുന്നു. ഡീപ് ടെക്, ഗവേഷണവും വികസനവും, സ്റ്റാർട്ടപ്പുകളുടെ വിപുലീകരണം, അതിർത്തികടന്നുള്ള നിക്ഷേപ സൗകര്യങ്ങൾ എന്നിവയിലെ ശക്തമായ സഹകരണ ചട്ടക്കൂടുകൾ ഉൾപ്പെടെ നിരവധി സുപ്രധാന പ്രഖ്യാപനങ്ങളും തീരുമാനങ്ങളും ഈ പരിപാടിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സഹ-വികസനം, സാങ്കേതികവിദ്യാ കൈമാറ്റം, വളർന്നുവരുന്ന സാങ്കേതികവിദ്യകളുടെ വേഗത്തിലുള്ള വികാസം എന്നിവയിൽ ഊന്നൽ നൽകിക്കൊണ്ട് ഇന്ത്യയിലേയും ഫ്രാൻസിലേയും നവീകരണ ആവാസവ്യവസ്ഥകൾ തമ്മിലുള്ള സ്ഥാപനപരമായ പങ്കാളിത്തത്തിനുള്ള പുതിയ വഴികളും ഈ പരിപാടി ഉയർത്തിക്കാട്ടും. നിക്ഷേപങ്ങൾ, സാങ്കേതികവിദ്യയുടെ പ്രായോഗിക സ്ഥിരീകരണം, സഹ-വികസനത്തിനുള്ള അവസരങ്ങൾ, പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതികൾ, ഉത്പാദന പങ്കാളിത്തം എന്നിവയ്ക്കായി പങ്കെടുക്കുന്ന നൂതനാശയക്കാരേയും സ്ഥാപനങ്ങളേയും നിക്ഷേപകർ, കോർപ്പറേഷനുകൾ, സർവ്വകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, സർക്കാർ പങ്കാളികൾ എന്നിവരുമായി ബന്ധിപ്പിക്കുന്നതിനും സാങ്കേതികവിദ്യാ കൈമാറ്റങ്ങൾക്കും ആഗിരണത്തിനുമുള്ള വഴികൾ ഒരുക്കുന്നതിനും, ഇന്ത്യൻ നൂതനാശയങ്ങളുടെ വിപണി പ്രവേശനത്തിനും അന്താരാഷ്ട്ര വിപുലീകരിക്കുന്നതിനുമായാണ് ഭാരത് ഇന്നൊവേറ്റ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ആഗോള നൂതനാശയ ശൃംഖലയുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ആഴത്തിലാക്കാനും സാങ്കേതികവിദ്യാധിഷ്ഠിത വളർച്ചയ്ക്കും സംരംഭകത്വത്തിനുമുള്ള മുൻനിര കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ഭാരത് ഇന്നൊവേറ്റ്സ് 2026 സഹായിക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 2026 ഫെബ്രുവരിയിൽ പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡൻ്റും മുംബൈയിൽ സംയുക്തമായി ഉദ്ഘാടനം ചെയ്ത ഇന്ത്യ-ഫ്രാൻസ് നൂതനാശയ വർഷത്തിൻ്റെ ആഭിമുഖ്യത്തിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

ഭാരത് ഇന്നൊവേറ്റ്സിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്   https://bharatinnovates.in/  സന്ദർശിക്കുക

******


(रिलीज़ आईडी: 2272443) आगंतुक पटल : 14
इस विज्ञप्ति को इन भाषाओं में पढ़ें: English , Marathi , हिन्दी , Bengali , Assamese , Gujarati , Telugu , Kannada