കൃഷി മന്ത്രാലയം
azadi ka amrit mahotsav

എണ്ണക്കുരു കർഷകർക്കായി ഇന്ത്യയിലെ ആദ്യത്തെ രാജ്യവ്യാപക വാട്സാപ്പ് AI മാർഗ്ഗനിർദ്ദേശം : 'ഓയിൽസീഡ്സ് കിസാൻ മിത്ര'

प्रविष्टि तिथि: 11 JUN 2026 5:56PM by PIB Thiruvananthpuram
എണ്ണക്കുരു ഉൽപ്പാദനം ആഭ്യന്തരതലത്തിൽ വർദ്ധിപ്പിക്കുന്നതിനും ഭക്ഷ്യ എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും  ലക്ഷ്യമിട്ട് ഇന്ത്യ ഖാരിഫ് കൃഷി സീസണിലേക്ക് കടക്കുകയാണ്. ഈ സാഹചര്യത്തിൽ, ഹൈദരാബാദിലെ ICAR-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓയിൽസീഡ്സ് റിസർച്ച് (ICAR-IIOR) വികസിപ്പിച്ചെടുത്ത 'ഓയിൽസീഡ്സ് കിസാൻ മിത്ര' എന്ന വാട്സാപ്പ് അധിഷ്ഠിത AI മാർഗ്ഗനിർദ്ദേശക സേവനം കർഷകർക്ക് തുണയായി മാറുന്നു. എണ്ണക്കുരു കൃഷിയെക്കുറിച്ചുള്ള വിശ്വസനീയവും ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ളതുമായ അറിവുകൾ കർഷകരുടെ മൊബൈൽ ഫോണുകളിലേക്ക്, ഏത് സമയത്തും അവരുടെ സ്വന്തം ഭാഷയിൽ എത്തിക്കാൻ ഇതിലൂടെ സാധിക്കുന്നു.
 
 
ഡിജിറ്റൽ സാങ്കേതികവിദ്യ കർഷക സമൂഹത്തിന് നേരിട്ട് പ്രയോജനപ്പെടുത്താനുള്ള ICAR-ന്റെ പ്രതിജ്ഞാബദ്ധത എടുത്തു കാണിച്ചു കൊണ്ട്, 2026 ഫെബ്രുവരി 6-ന് ന്യൂഡൽഹിയിൽ നടന്ന നാഷണൽ ഓയിൽസീഡ്സ് കോൺഫറൻസിൽ വെച്ച് DARE സെക്രട്ടറി & ICAR ഡയറക്ടർ ജനറൽ ഈ സേവനം ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ഏതൊരു എണ്ണക്കുരു കർഷകനും മറ്റ് ആപ്ലിക്കേഷനുകളൊന്നും ഡൗൺലോഡ് ചെയ്യാതെ തന്നെ, സുപരിചിതമായ വാട്സാപ്പ് പ്ലാറ്റ്‌ഫോമിലൂടെ സൗജന്യവും വിശ്വസനീയവും തൽക്ഷണവുമായ വിള ഉപദേശങ്ങൾ ലഭ്യമാക്കാൻ ഈ പദ്ധതി വഴിയൊരുക്കുന്നു.
 
 
 കർഷകർക്ക് +91 4024598180 എന്ന നമ്പർ ഓയിൽസീഡ്‌സ് കിസാൻ മിത്ര എന്ന് ഫോണിൽ സേവ് ചെയ്ത് വാട്സാപ്പ് വഴി ബന്ധപ്പെടാം. ഏത് ഇന്ത്യൻ ഭാഷയിലും കർഷകർക്ക് ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്.
 
 
  നിലക്കടല, കടുക്, എള്ള്, സൂര്യകാന്തി, സോയാബീൻ, നൈജർ തുടങ്ങിയ എണ്ണക്കുരു വിളകളെക്കുറിച്ചുള്ള സംശയങ്ങൾ ചോദിക്കാം.
 
  വിത്തിനങ്ങളുടെ തിരഞ്ഞെടുപ്പ്, വിള പരിപാലനം, കീട-രോഗ നിയന്ത്രണം, ജലസേചനം, വിളവെടുപ്പാനന്തര നടപടികൾ എന്നിവയെക്കുറിച്ച് ഗവേഷണങ്ങൾ അടിസ്ഥാനമാക്കിയുള്ള കൃത്യമായ വിവരങ്ങൾ ഈ AI ബോട്ട് നൽകുന്നു.
 
ഈ സേവനം കർഷകർക്കായി ദിവസം 24 മണിക്കൂറും, ആഴ്ചയിൽ 7 ദിവസവും പൂർണ്ണമായും സൗജന്യമായി ലഭ്യമാണ്.
 
 
ഹൈദരാബാദിലെ ICAR-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓയിൽസീഡ്സ് റിസർച്ചിന്റെ ഡയറക്ടർ ഡോ. ആർ.കെ. മാത്തൂർ ഇങ്ങനെ വിശദീകരിച്ചു : "ICAR-ന്റെ എണ്ണക്കുരു ഗവേഷണ ഫലങ്ങൾ രാജ്യത്തെ ഓരോ കർഷകനിലേക്കും അവരുടെ സ്വന്തം ഭാഷയിൽ, അവർ നിലവിൽ ഉപയോഗിക്കുന്ന ഒരു പ്ലാറ്റ്‌ഫോമിലൂടെ നേരിട്ട് എത്തിക്കുന്നത് ഇതാദ്യമായാണ്. ICAR-IIOR, NSRI, IIGR, IIRMR, പിസി-യൂണിറ്റ് (എള്ള്, നൈജർ) എന്നിവയുടെ ശാസ്ത്രീയ അറിവുകളെ വാട്സാപ്പിലെ ബഹുഭാഷാ AI സംവിധാനവുമായി സമന്വയിപ്പിച്ചുകൊണ്ട്, ലാബുകളും കർഷകരുടെ പാടങ്ങളും തമ്മിൽ നിലനിന്നിരുന്ന അകലം, ഭാഷ, ചെലവ് എന്നീ തടസ്സങ്ങൾ ഇല്ലാതാക്കിയിരിക്കുന്നു. ഖാരിഫ് വിളകളുടെ വിതയ്ക്കൽ ആരംഭിക്കുന്ന ഈ സമയത്ത്, എല്ലാ എണ്ണക്കുരു കർഷകരോടും മറ്റ് പങ്കാളികളോടും 'കിസാൻ മിത്ര' നമ്പർ ഫോണിൽ സേവ് ചെയ്യാനും അവരുടെ സംശയങ്ങൾ ഏത് സമയവും ചോദിച്ചറിയാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നു."
 
 
'ഓയിൽസീഡ്സ് കിസാൻ മിത്ര' എങ്ങനെ ഉപയോഗിക്കാം?
 
 ഘട്ടം 1: നിങ്ങളുടെ ഫോണിൽ +91 4024598180 എന്ന നമ്പർ ‘ഓയിൽസീഡ്‌സ് കിസാൻ മിത്ര ’ എന്ന പേരിൽ സേവ് ചെയ്യുക.
 
 ഘട്ടം 2:വാട്സാപ്പ് തുറന്ന് നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും ഇന്ത്യൻ ഭാഷയിൽ ഒരു സന്ദേശം  അയക്കുക.
 
 ഘട്ടം 3: നിങ്ങളുടെ എണ്ണക്കുരു വിളയെക്കുറിച്ചുള്ള വിശ്വസനീയവും ഗവേഷണങ്ങൾ അടിസ്ഥാനമാക്കിയുള്ളതുമായ നിർദേശങ്ങൾ 24x7 സമയവും തികച്ചും സൗജന്യമായി തൽക്ഷണം ലഭ്യമാക്കുക.
 
 
ഇത് എങ്ങനെ പ്രവർത്തിക്കുന്നു?:
 
വിവിധ ICAR സ്ഥാപനങ്ങളുടെ ശാസ്ത്രീയ വൈദഗ്ധ്യത്തിലൂടെ വികസിപ്പിച്ചെടുത്ത വിപുലമായ വിവരശേഖരവും അത്യാധുനിക AI സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് 'ഓയിൽസീഡ്സ് കിസാൻ മിത്ര' പ്രവർത്തിക്കുന്നത്. പ്രാദേശിക ഭാഷകളിൽ ടൈപ്പ് ചെയ്തോ ശബ്ദ സന്ദേശമായോ അയക്കുന്ന ചോദ്യങ്ങൾ കൃത്യമായി മനസ്സിലാക്കാനും, ആ വിളയ്ക്ക് അനുയോജ്യമായി കൃത്യമായ മറുപടികൾ നൽകാനും ഈ സംവിധാനത്തിന് കഴിയും. കർഷകർക്ക് പ്രത്യേക ആപ്പുകളോ ഇന്റർനെറ്റ് ബ്രൗസറോ ആവശ്യമില്ല; എല്ലാവർക്കും സുപരിചിതമായ വാട്സാപ്പ് സംവിധാനം മാത്രം മതിയാകും.
 
വിത്തിനങ്ങളുടെ തിരഞ്ഞെടുപ്പ്, കൃഷിരീതികൾ, കീട-രോഗ നിയന്ത്രണം, ജലസേചന ക്രമീകരണം, വിളവെടുപ്പാനന്തര മാർഗ്ഗനിർദ്ദേശങ്ങൾ, വിത്തുകളുടെ ലഭ്യത എന്നിവയുൾപ്പെടെയുള്ള ഒരു വിളയുടെ സമ്പൂർണ്ണ വിവരങ്ങൾ ഈ ചാറ്റ്ബോട്ട് ലഭ്യമാക്കുന്നു.
 
 
 ഇൻഡോറിലെ ICAR-നാഷണൽ സോയാബീൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ICAR-NSRI), ജുനഗഡിലെ ICAR-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്രൗണ്ട്നട്ട് റിസർച്ച് (ICAR-IIGR), ഭരത്പൂരിലെ ICAR-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റാപ്പ്സീഡ് ആൻഡ്  മസ്റ്റാർഡ് റിസർച്ച് (ICAR-IIRMR), പിസി-യൂണിറ്റ് (എള്ള് & നൈജർ) എന്നിവയുമായി സഹകരിച്ചാണ് ഈ വിവരശേഖരം തയ്യാറാക്കിയിട്ടുള്ളത്. ഇത് ഇന്ത്യയിലെ വിവിധ കാർഷിക-കാലാവസ്ഥാ മേഖലകളിലെ എല്ലാ പ്രധാന എണ്ണക്കുരു വിളകളെയും കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ ഉറപ്പാക്കുന്നു.
 
 
****
 

(रिलीज़ आईडी: 2271858) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: Kannada , English , हिन्दी , Gujarati , Telugu