ആഭ്യന്തരകാര്യ മന്ത്രാലയം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം ദരിദ്രജനക്ഷേമവും സമാനതകളില്ലാത്ത വികസനവും ഒരേസമയം യാഥാർത്ഥ്യമായി: കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ.
प्रविष्टि तिथि:
09 JUN 2026 12:46PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 12 വർഷത്തിനിടെ ക്ഷേമം, അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹിക സുരക്ഷ, സാമ്പത്തിക വളർച്ച എന്നീ മേഖലകളിൽ രാജ്യം ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായി കേന്ദ്ര ആഭ്യന്തര ,സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു:
സമൂഹമാധ്യമമായ എക്‌സിലാണ് ശ്രീ അമിത് ഷാ ഇങ്ങനെ കുറിച്ചത്. "ഇതേ ദിവസമാണ് ശ്രീ നരേന്ദ്ര മോദി ജി തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മോദിജിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 12 വർഷത്തിനിടെ, രാജ്യത്ത് ആദ്യമായി ദരിദ്രജനക്ഷേമവും സമാനതകളില്ലാത്ത വികസനവും ഒരേസമയം യാഥാർത്ഥ്യമാകുന്നതിന് രാജ്യം സാക്ഷ്യം വഹിച്ചു.80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകിയതാകട്ടെ, രാജ്യത്തുടനീളം തൊണ്ണൂറിലധികം വിമാനത്താവളങ്ങളും 140-ലധികം വന്ദേ ഭാരത് ട്രെയിനുകളും ആരംഭിച്ചതാകട്ടെ; 4 കോടിയിലധികം വരുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമാക്കിയതാകട്ടെ, 1.45 ലക്ഷം കിലോമീറ്റർ റോഡുകളും 3,000 കിലോമീറ്ററിലധികം അത്യാധുനിക എക്സ്പ്രസ് വേകളും നിർമ്മിച്ചതാകട്ടെ; 50 കോടി ജനങ്ങൾക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും 10 കോടിയിലധികം കുടുംബങ്ങൾക്ക് എൽ.പി.ജി കണക്ഷനുകളും ലഭ്യമാക്കിയതാകട്ടെ, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാക്കി നമ്മുടെ രാജ്യത്തെ മാറ്റിയതാകട്ടെ—ഒരു ദിവസം പോലും അവധിയെടുക്കാതെ കഴിഞ്ഞ 12 വർഷമായി മോദിജി രാജ്യത്തെയും ജനങ്ങളെയും അശ്രാന്തം സേവിച്ചുകൊണ്ടിരിക്കുകയാണ്. നേതൃത്വത്തിന് വ്യക്തമായ ഉദ്ദേശ്യശുദ്ധിയും, ദേശീയ താൽപ്പര്യവും, പൂർണ്ണമായ സമർപ്പണവും ഉണ്ടാകുമ്പോൾ മാത്രമാണ് ഇത്തരം മാറ്റങ്ങൾ സാധ്യമാകുന്നത്."
(रिलीज़ आईडी: 2270651)
आगंतुक पटल : 15
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Bengali
,
Bengali-TR
,
Assamese
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada