തെരഞ്ഞെടുപ്പ് കമ്മീഷന്‍
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മാധ്യമങ്ങള്‍ സ്വീകരിക്കേണ്ട മികച്ച ആഗോള പ്രവര്‍ത്തന മാതൃകകളെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നു
प्रविष्टि तिथि:
03 JUN 2026 4:17PM by PIB Thiruvananthpuram
2026 ജൂണ്‍ 3 മുതല്‍ 4 വരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ന്യൂഡല്‍ഹിയിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രസി ആന്‍ഡ് ഇലക്ഷന്‍ മാനേജ്മെന്റില്‍ (ഐ.ഐ.ഐ.ഡി.ഇ.എം ) തെരഞ്ഞെടുപ്പ് പ്രക്രിയകളിലും പ്രചാരണങ്ങളിലും മാധ്യമങ്ങള്‍ സ്വീകരിക്കേണ്ട മികച്ച ആഗോള പ്രവര്‍ത്തന മാതൃകകളെയും നൂതനാശയങ്ങളെയും സംബന്ധിച്ച ദ്വിദിന അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നു.
100 കോടിയിലധികം വോട്ടര്‍മാരുമായി സുഗമമായ ബന്ധം ഉറപ്പാക്കുന്നതിനായി ബി.എല്‍.ഒമാരും(ബുത്ത് ലൈവല്‍ ഓഫീസര്‍), ബി.എല്‍.എ.മാരും (ബൂത്ത് ലെവല്‍ ഏജന്റ് ) ഉള്‍പ്പെടെ താഴെത്തട്ടിലുള്ള ഫീല്‍ഡ് പ്രവര്‍ത്തകര്‍ക്ക് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശീലനം നല്‍കുന്നുണ്ടെന്ന് സമ്മേളനത്തിലെ മുഖ്യ പ്രഭാഷണത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ശ്രീ ഗ്യാനേഷ് കുമാര്‍ പറഞ്ഞു.
സംസ്ഥാന നിയമസഭകളിലേക്കുള്ള സമീപകാല പൊതുതെരഞ്ഞെടുപ്പുകളില്‍ എക്കാലത്തേയും ഉയര്‍ന്ന പങ്കാളിത്തം തെരഞ്ഞെടുപ്പ് പ്രക്രിയകളിലുള്ള വോട്ടര്‍മാരുടെ വിശ്വാസത്തെയാണ് പ്രതിഫലിപ്പിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ തല തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍(ഡി.ഇ.ഒമാര്‍) തിരഞ്ഞെടുപ്പ് വരണാധികള്‍(ഇ.ആര്‍.ഒ മാര്‍) വിഷയ വിദഗ്ധര്‍, അക്കാദമിക രംഗത്തുള്ളവര്‍, ഗവേഷണ പണ്ഡിതന്മാര്‍, തെരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ് (ഇ.എല്‍.സി) അംഗങ്ങള്‍ എന്നിവരുള്‍പ്പെടെ 480-ലധികം പേര്‍ സമ്മേളനത്തിന്റെ ഭാഗമാവുന്നുണ്ട്.
2026 ജനുവരി 23-ന് ഇന്ത്യ അന്താരാഷ്ട്ര സമ്മേളനത്തില്‍ ജനാധിപത്യത്തിനും തെരഞ്ഞെടുപ്പ് കൈകാര്യം ചെയ്യുന്നതിനും വേണ്ടി അംഗീകരിച്ച ഡല്‍ഹി പ്രഖ്യാപനത്തിന് കീഴില്‍ വിഭാവനം ചെയ്ത അന്തിമ തീമാറ്റിക് റിപ്പോര്‍ട്ടിലേക്ക് സംഭാവന നല്‍കുന്നതിനായി, അന്താരാഷ്ട്ര അനുഭവങ്ങള്‍, മാതൃകാ മാനദണ്ഡങ്ങള്‍, തെരഞ്ഞെടുപ്പ് കൈകാര്യം ചെയ്യുന്നതിൽ വിവിധ തലങ്ങളിലുടനീളമുള്ള മികച്ച പ്രവര്‍ത്തന രീതികള്‍ എന്നിവ രേഖപ്പെടുത്തുന്ന പ്രവര്‍ത്തനാധിഷ്ഠിത ആഗോള വിജ്ഞാന സ്രോതസ്സുകള്‍ വികസിപ്പിക്കുക എന്നതാണ് ഈ സമ്മേളനം ലക്ഷ്യമിടുന്നത്.
തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും തെറ്റായ വിവരങ്ങളും, എ.ഐ നിര്‍മ്മിത ഡീപ്‌ഫേക്കുകളും സിന്തറ്റിക് മീഡിയയും, സുതാര്യമല്ലാത്ത ഡിജിറ്റല്‍ രാഷ്ട്രീയ പരസ്യങ്ങളും, പ്ലാറ്റ്ഫോം ഭരണനിര്‍വഹണവും ഉള്‍പ്പെടെയുള്ള മാധ്യമ പ്രചാരണങ്ങളിലെ പ്രധാന വിഷയങ്ങളിലാണ് ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെമോക്രസി ആന്‍ഡ് ഇലക്ടറല്‍ അസിസ്റ്റന്റ്‌സിന്റെ (ഇന്റര്‍നാഷണല്‍ ഐഡിയ) ഇന്ത്യയുടെ 2026 ലെ അധ്യക്ഷ പദത്തിനു കീഴില്‍ ഐ.ഐ.ഐ.ഡി.ഇ.എമ്മുമായും ഡല്‍ഹി സാങ്കേതിക സര്‍വകലാശാലയുമായും (ഡി.ടി.യു) സഹകരിച്ച് ഡല്‍ഹിയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസാണ് രണ്ട് ദിവസത്തെ സമ്മേളനം സംഘടിപ്പിക്കുന്നത്.
***
(रिलीज़ आईडी: 2268622)
आगंतुक पटल : 6