വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം 2026: നാമനിർദ്ദേശങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31

प्रविष्टि तिथि: 02 JUN 2026 3:51PM by PIB Thiruvananthpuram

വിവിധ മേഖലകളിൽ അസാധാരണ സംഭാവനകൾ നൽകിയ കുട്ടികൾക്കായി കേന്ദ്ര സർക്കാർ നൽകിവരുന്ന പരമോന്നത ബഹുമതിയാണ്  'പ്രധാൻ മന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം' (PMRBP). രാഷ്ട്രപതി സമ്മാനിക്കുന്ന ഈ പുരസ്കാരത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി 2026 ജൂലൈ 31 ആണ്.

നാമനിർദ്ദേശങ്ങൾ സമർപ്പിക്കേണ്ട വിധം: നാമനിർദ്ദേശങ്ങൾ ഔദ്യോഗിക രാഷ്ട്രീയ പുരസ്കാർ പോർട്ടൽ (https://awards.gov.in) വഴി ഓൺലൈനായി മാത്രമേ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ.

പ്രായപരിധി: 2026 ജൂലൈ 31-നകം 5 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് പുരസ്കാരത്തിന് അർഹർ.

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പുരസ്കാരത്തിനായി കുട്ടികളെ നാമനിർദ്ദേശം ചെയ്യാം. ഇതുകൂടാതെ കുട്ടികൾക്ക് സ്വന്തം നിലയിലും (Self-nomination) അപേക്ഷ സമർപ്പിക്കാം.

ആറ് വിഭാഗങ്ങളിലായാണ് പ്രധാന മന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം  സമ്മാനിക്കുന്നത്:

  • ധീരത
  • സാമൂഹ്യസേവനം
  • പരിസ്ഥിതി
  • കായികം
  • കലയും സംസ്കാരവും
  • ശാസ്ത്രവും  സാങ്കേതിക വിദ്യയും.

 അപേക്ഷിക്കേണ്ട വിധം:

പുരസ്കാരത്തിനായി അപേക്ഷിക്കാൻ താല്പര്യമുള്ളവർ https://awards.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യുകയോ ലോഗിൻ ചെയ്യുകയോ വേണം. തുടർന്ന് അപേക്ഷകന്റെ പേര്, ജനനത്തീയതി, ആധാർ വിവരങ്ങൾ, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി തുടങ്ങിയ അത്യാവശ്യ വിവരങ്ങൾ നൽകേണ്ടതാണ്.

ലോഗിൻ ചെയ്ത ശേഷം, വെബ്‌സൈറ്റിലെ ‘Ongoing Nominations’ എന്ന വിഭാഗത്തിന് കീഴിലുള്ള ‘Pradhan Mantri Rashtriya Bal Puraskar 2026’ തിരഞ്ഞെടുക്കുക. തുടർന്ന് ‘Nominate/Apply Now’ എന്നതിൽ ക്ലിക്ക് ചെയ്ത്, അനുയോജ്യമായ അവാർഡ് കാറ്റഗറി തെരഞ്ഞെടുക്കാവുന്നതാണ്. നാമനിർദ്ദേശം സ്വന്തം പേരിൽ (Self) ആണോ അതോ മറ്റൊരാൾക്ക് വേണ്ടിയാണോ എന്നും ഇവിടെ രേഖപ്പെടുത്തണം.

ആവശ്യമായ രേഖകൾ:

അപേക്ഷയോടൊപ്പം താഴെ പറയുന്ന വിവരങ്ങളും രേഖകളും സമർപ്പിക്കേണ്ടതുണ്ട്:
  • നാമനിർദ്ദേശം ചെയ്യപ്പെടുന്ന കുട്ടിയുടെ വ്യക്തിഗത വിവരങ്ങൾ.
  • കുട്ടിയുടെ നേട്ടങ്ങളെക്കുറിച്ചും സമൂഹത്തിൽ അതുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചുമുള്ള വിവരണം (പരമാവധി 1000 വാക്കുകൾക്കുള്ളിൽ ).
  • നേട്ടങ്ങൾ തെളിയിക്കുന്നതിനുള്ള അനുബന്ധ രേഖകൾ .
  • കുട്ടിയുടെ സമീപകാലത്തെടുത്ത ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ (jpg/jpeg/png ഫോർമാറ്റിൽ).
 അപേക്ഷാ രീതിയും മാർഗ്ഗനിർദ്ദേശങ്ങളും :

അപേക്ഷ സമർപ്പിക്കുന്നതിന്  വിവിധ  ഘട്ടങ്ങളായുള്ള  വിശദമായ നിർദ്ദേശങ്ങൾ PMRBP 2026 പോർട്ടലിലെ ‘Notification’ ടാബിന് കീഴിലുള്ള “Registration and Nomination Process for PMRBP” എന്ന രേഖയിൽ ലഭ്യമാണ്.

ഓൺലൈൻ അപേക്ഷകൾ പൂർണ്ണമായി സമർപ്പിക്കുന്നതിന് മുൻപ് ഡ്രാഫ്റ്റ്  ആയി സൂക്ഷിക്കാനും ആവശ്യമായ തിരുത്തലുകൾ വരുത്താനും സാധിക്കും.  അപേക്ഷ അന്തിമമായി സമർപ്പിച്ചു കഴിഞ്ഞാൽ  ഭാവി ആവശ്യങ്ങൾക്കായി ഇതിന്റെ പ്രിന്റൗട്ട് കോപ്പി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.

കൗമാരതലത്തിൽ  അസാധാരണ മികവുതെളിയിച്ച കുട്ടികളെ  ദേശീയ വേദിയിൽ എത്തിക്കുന്ന ഒരു  ഈ പുരസ്‌കാരം അവർക്കുള്ള ഒരു ആജീവനാന്ത അംഗീകാരമാണ് . മുൻവർഷങ്ങളിലെ വിജയികളെക്കുറിച്ച് അറിയുന്നതിനും പുരസ്കാരത്തിന്റെ വിശദമായ മാർഗ്ഗരേഖകൾക്കും താഴെ പറയുന്ന ഔദ്യോഗിക ലിങ്കുകൾ സന്ദർശിക്കുക:
ഈ ഉന്നത ബഹുമതിക്ക് അർഹരായ കുട്ടികളെ കണ്ടെത്താനും, അവർക്ക് അപേക്ഷിക്കുന്നതിനും നാമനിർദ്ദേശം ലഭിക്കുന്നതിനും ആവശ്യമായ സഹായങ്ങൾ നൽകാനും എല്ലാ രക്ഷിതാക്കളോടും അധ്യാപകരോടും വിവിധ സംഘടനകളോടും പൊതുജനങ്ങളോടും മന്ത്രാലയം അഭ്യർത്ഥിക്കുന്നു.

ഇതുമായി ബന്ധപ്പെട്ട  പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഔദ്യോഗിക വാർത്താക്കുറിപ്പ് താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്: 
https://www.pib.gov.in/PressReleasePage.aspx?PRID=2255800&reg=3&lang=2
 
*****

(रिलीज़ आईडी: 2268051) आगंतुक पटल : 26
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , English , Urdu , हिन्दी , Marathi , Bengali , Bengali-TR , Gujarati , Tamil , Kannada