ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ മെയ് 29 മുതൽ 31 വരെ കർണ്ണാടക, ഗോവ, കേരളം എന്നിവിടങ്ങളിൽ സന്ദർശനം നടത്തും

പോസ്റ്റഡ് ഓണ്‍: 28 MAY 2026 1:54PM by PIB Thiruvananthpuram

ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ 2026 മെയ് 29 മുതൽ 31 വരെ കർണ്ണാടക, ഗോവ, കേരളം എന്നിവിടങ്ങളിൽ ത്രിദിന സന്ദർശനം നടത്തും.

മെയ് 29-ന് കർണ്ണാടകയിലെ ബെംഗളൂരുവിൽ നടക്കുന്ന ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻ്റെ  45-ാം വാർഷികത്തോടനുബന്ധിച്ചുള്ള ആഗോള ആഘോഷങ്ങളിൽ ഉപരാഷ്ട്രപതി പങ്കെടുക്കും. തുടർന്ന്, കർണ്ണാടകയിലെ ദാവണഗേരെയിലുള്ള യൂണിവേഴ്സിറ്റി ബി.ഡി.ടി. കോളേജ് ഓഫ് എഞ്ചിനീയറിംഗിൻ്റെ  പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിലും അദ്ദേഹം പങ്കെടുക്കും.

മെയ് 30-ന് പനാജിയിൽ നടക്കുന്ന ഗോവയുടെ സംസ്ഥാന രൂപീകരണ ദിനാഘോഷങ്ങളിൽ പങ്കെടുക്കുന്ന ഉപരാഷ്ട്രപതി, അന്നേ ദിവസം ഗോവയിലെ സി.എസ്.ഐ.ആർ - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയും സന്ദർശിക്കും.

മെയ് 31-ന് ഉപരാഷ്ട്രപതി, ശ്രീ ക്ഷേത്ര ധർമ്മസ്ഥല മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിക്കും. തുടർന്ന്, അദ്ദേഹം കർണ്ണാടകയിലെ ബെൽത്തംഗഡിയിലുള്ള എസ്.ഐ.ആർ.ഐ. വ്യവസായ പാർക്ക് ഉദ്ഘാടനം ചെയ്യും.

കേരളത്തിലെ കോട്ടയത്ത് നടക്കുന്ന ദീപിക മലയാള ദിനപത്രത്തിൻ്റെ 140-ാമത് സ്ഥാപക വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുന്നതിനായി മെയ് 31-ന് വൈകുന്നേരത്തോടെ ഉപരാഷ്ട്രപതി കേരളത്തിലെത്തും. രാജ്യസഭാംഗം ശ്രീ സി. സദാനന്ദൻ മാസ്റ്റർ സംഘടിപ്പിക്കുന്ന സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുന്നതിനായി തുടർന്ന് അദ്ദേഹം കണ്ണൂരും സന്ദർശിക്കും.

***


( റിലീസ് ഐ.ഡി: 2266211) സന്ദര്‍ശക കൗണ്ടര്‍ : 16
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Gujarati , Tamil , Kannada