രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ബലിപെരുന്നാൾ തലേന്ന് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി

प्रविष्टि तिथि: 27 MAY 2026 6:39PM by PIB Thiruvananthpuram

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു രാജ്യത്തെ സഹപൗരന്മാർക്ക് ബലിപെരുന്നാൾ ആശംസകള്‍ നേർന്നു.

 

ആശംസ സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു: “ബലിപെരുന്നാൾ വേളയി‍ല്‍ എല്ലാ സഹപൗരന്മാർക്കും വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്കും പ്രത്യേകിച്ച് മുസ്‍ലിം സഹോദരങ്ങൾക്കും സഹോദരിമാർക്കും എൻ്റെ ഹൃദയം നിറഞ്ഞ ആശംസകളും മംഗളങ്ങളും നേരുന്നു.

 

ഭക്തിയുടെയും ത്യാഗത്തിൻ്റെയും നിസ്വാർത്ഥതയുടെയും പ്രതീകമാണ് ബലിപെരുന്നാള്‍. മാനവരാശിയെ - പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങളെ - സേവിക്കാൻ ബലിപെരുന്നാള്‍ നമ്മെ പ്രചോദിപ്പിക്കുന്നു.

 

ഈ അവസരത്തിൽ സമൂഹത്തിൽ സ്നേഹവും ഐക്യവും വളർത്താനുള്ള നിശ്ചയദാര്‍ഢ്യം നമുക്ക് ശക്തിപ്പെടുത്താം.”

 

രാഷ്ട്രപതിയുടെ സന്ദേശം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. 

***


(रिलीज़ आईडी: 2266023) आगंतुक पटल : 35
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Punjabi , Gujarati , Tamil , Telugu , Kannada