രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി മെയ് 26 മുതൽ 28 വരെ സിക്കിമിൽ സന്ദർശനം നടത്തും

പോസ്റ്റഡ് ഓണ്‍: 25 MAY 2026 7:10PM by PIB Thiruvananthpuram
ഇന്ത്യയുടെ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു 2026 മെയ് 26 മുതൽ 28 വരെ സിക്കിം സന്ദർശിക്കും.

മെയ് 26 ന് രാഷ്ട്രപതി ഗാങ്‌ടോക്കിലെ നംഗ്യാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടിബറ്റോളജി സന്ദർശിക്കും.

മെയ് 27 ന് രാഷ്ട്രപതി നാഥു ലാ പാസ് സന്ദർശിക്കും. അതേ ദിവസം ഗാങ്‌ടോക്കിലെ സിക്കിം സർവകലാശാലയുടെ ബിരുദദാന ചടങ്ങിലും അവർ സംബന്ധിക്കും.


മെയ് 28 ന് ഗാങ്‌ടോക്കിൽ വെച്ച് രാഷ്ട്രപതി സിക്കിം പോലീസിന് 'ഇന്ത്യൻ രാഷ്ട്രപതിയുടെ പോലീസ് കളർ ('പ്രസിഡന്റ്‌സ് പോലീസ് കളർ') പുരസ്‌കാരം സമ്മാനിക്കും.
 
*****

( റിലീസ് ഐ.ഡി: 2265175) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: Assamese , English , Urdu , Nepali , हिन्दी , Tamil