പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

പി.എൻ.ജി കണക്ഷൻ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ ഇളവുകൾ; എൽ.പി.ജി നിയന്ത്രണ ഉത്തരവിൽ കേന്ദ്രസർക്കാർ ഭേദഗതി വരുത്തി

പോസ്റ്റഡ് ഓണ്‍: 25 MAY 2026 6:31PM by PIB Thiruvananthpuram

എൽ.പി.ജി സിലിണ്ടറുകളിൽ നിന്ന് പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷനുകളിലേക്ക് മാറുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് കൂടുതൽ ഇളവുകളും സൗകര്യങ്ങളും പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഇതിനായി ദ്രവീകൃത പെട്രോളിയം ഗ്യാസ് (ലഭ്യതയുടെയും വിതരണത്തിന്റെയും നിയന്ത്രണം) ഭേദഗതി ഉത്തരവ്, കേന്ദ്ര  സർക്കാർ ഇന്ന് ( 2026 മെയ് 25)  വിജ്ഞാപനം ചെയ്തു.

പുതുക്കിയ ഭേദഗതി പ്രകാരം എൽ.പി.ജി സിലിണ്ടറിനൊപ്പം പി.എൻ.ജി കണക്ഷനും സ്വന്തമാക്കുന്ന ഉപഭോക്താക്കൾക്ക് ഇനിപ്പറയുന്ന രണ്ട് ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ അവസരമുണ്ടാകും:

PNG കണക്ഷൻ ലഭിച്ച് 30 ദിവസത്തിനുള്ളിൽ LPG കണക്ഷൻ റദ്ദാക്കുന്നതിനായി  ഉപഭോക്താക്കൾക്ക് അപേക്ഷിക്കാം; അല്ലെങ്കിൽ ഭാവിയിൽ പി.എൻ.ജി സൗകര്യമില്ലാത്ത മറ്റ് സ്ഥലങ്ങളിലേക്ക് മാറേണ്ടി വരികയാണെങ്കിൽ എൽ.പി.ജി കണക്ഷൻ പുനഃസ്ഥാപിക്കാൻ സഹായിക്കുന്ന ഒരു 'ട്രാൻസ്ഫർ വൗച്ചർ' (Transfer Voucher) വാങ്ങി സൂക്ഷിക്കാനും ഉപഭോക്താക്കൾക്ക് കഴിയും .

ഭാവിയിൽ പി.എൻ.ജി പൈപ്പ്‌ലൈൻ സൗകര്യമില്ലാത്ത പ്രദേശങ്ങളിലേക്ക് താമസം മാറേണ്ടി വരുന്ന ഉപഭോക്താക്കൾക്ക് വലിയ ആശ്വാസവും സൗകര്യവും നൽകുന്നതാണ് കേന്ദ്ര സർക്കാരിന്റെ ഈ പുതിയ തീരുമാനം.

സ്ഥലംമാറ്റമുള്ള ജീവനക്കാർ, കുടിയേറ്റ കുടുംബങ്ങൾ, വാടകക്കാർ, വിദ്യാർത്ഥികൾ കൂടാതെ PNG ഇതര മേഖലകളിലേക്ക് മാറുന്ന കുടുംബങ്ങൾ  എന്നിവർക്ക് ഈ ഭേദഗതി പ്രത്യേകം പ്രയോജനം ചെയ്യും.

 

***


( റിലീസ് ഐ.ഡി: 2265136) സന്ദര്‍ശക കൗണ്ടര്‍ : 13
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Assamese , Gujarati , Tamil , Telugu , Kannada