പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യ-ഇറ്റലി ബന്ധത്തെക്കുറിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുമായി ചേർന്ന് ഒരു ലേഖനം എഴുതി പ്രധാനമന്ത്രി
ഇരു രാജ്യങ്ങളും തമ്മിലുള്ള സവിശേഷ തന്ത്രപ്രധാന പങ്കാളിത്തം നിർണ്ണായക ഘട്ടത്തിലെത്തിയതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു
प्रविष्टि तिथि:
20 MAY 2026 2:16PM by PIB Thiruvananthpuram
ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ഉഭയകക്ഷിബന്ധം നിർണായക ഘട്ടത്തിലെത്തിയതെങ്ങനെയെന്ന് വിശദീകരിച്ചുകൊണ്ട്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുമായി ചേർന്ന് ഒരു ലേഖനം എഴുതിയതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒരു സവിശേഷ തന്ത്രപ്രധാന പങ്കാളിത്തമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ ശക്തമായ ബന്ധം നവീനാശയം, പങ്കിട്ട ജനാധിപത്യ മൂല്യങ്ങൾ, ഭാവിയെക്കുറിച്ചുള്ള പൊതു കാഴ്ചപ്പാട് എന്നിവയാൽ നയിക്കപ്പെടുന്നതാണെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"ഇന്ത്യ-ഇറ്റലി ബന്ധം നിർണായക ഘട്ടത്തിലെത്തിയത് എങ്ങനെയെന്നതിനെ കുറിച്ച് പ്രധാനമന്ത്രി മെലോനിയുമായി ചേർന്ന് ഒരു ലേഖനം എഴുതി. നവീനാശയം, പങ്കിട്ട ജനാധിപത്യ മൂല്യങ്ങൾ, ഭാവിയെക്കുറിച്ചുള്ള പൊതു കാഴ്ചപ്പാട് എന്നിവയാൽ നയിക്കപ്പെടുന്ന ഒരു സവിശേഷ തന്ത്രപ്രധാന പങ്കാളിത്തമാണ് നമ്മുടേത്."
***
NK
(रिलीज़ आईडी: 2263188)
आगंतुक पटल : 45
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada