ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

മേജർ ജനറൽ ബി. സി. ഖണ്ഡൂരിയുടെ (റിട്ട.) നിര്യാണത്തിൽ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ അനുശോചിച്ചു

പോസ്റ്റഡ് ഓണ്‍: 19 MAY 2026 2:16PM by PIB Thiruvananthpuram
മുൻ കേന്ദ്രമന്ത്രിയും മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ മേജർ ജനറൽ ബി. സി. ഖണ്ഡൂരിയുടെ (റിട്ട.) നിര്യാണത്തിൽ  ഉപരാഷ്ട്രപതി  സി. പി. രാധാകൃഷ്ണൻ  അഗാധ ദുഃഖം രേഖപ്പെടുത്തി.
 
മേജർ ജനറൽ ഖണ്ഡൂരിയുടെ വിയോഗത്തോടെ രാജ്യത്തിന് ഒരു വിശിഷ്ട സൈനികനെയും സമർത്ഥനായ ഭരണാധികാരിയെയും അപൂർവ വ്യക്തിത്വത്തിനുടമയായ   ജനനായകനെയുമാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് ഉപരാഷ്ട്രപതി  പറഞ്ഞു.

സുവർണ്ണ ചതുഷ്കോണ പാതയിലൂടെയും (Golden Quadrilateral) ദേശീയപാത വികസന പദ്ധതിയിലൂടെയും ഇന്ത്യയുടെ റോഡ് അടിസ്ഥാനസൗകര്യ മേഖല മാറ്റിമറിക്കുന്നതിൽ മേജർ ജനറൽ ഖണ്ഡൂരി നൽകിയ ദീർഘവീക്ഷണത്തോടെയുള്ള സംഭാവനകൾ രാജ്യത്തിന്റെ വികസന യാത്രയിലെ  നാഴികക്കല്ലായി നിലനിൽക്കുമെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.

തന്റെ ഡെറാഡൂൺ സന്ദർശനവേളയിൽ അന്തരിച്ച നേതാവുമായി നടത്തിയ സമീപകാല കൂടിക്കാഴ്ച അനുസ്മരിച്ച ഉപരാഷ്ട്രപതി, ലോക്സഭയിലെ മുൻ സഹപ്രവർത്തകർ എന്ന നിലയിലുള്ള തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് അന്ന് ഇരുവരും സ്നേഹത്തോടെ ഓർമ്മിച്ചതായി പറഞ്ഞു.

അദ്ദേഹത്തിൻറെ വേർപാടിൽ ദുഃഖിതരായ കുടുംബാംഗങ്ങളേയും  അദ്ദേഹത്തിന്റെ എണ്ണമറ്റ ആരാധകരേയും  ഉത്തരാഖണ്ഡിലെ ജനങ്ങളേയും ഉപരാഷ്ട്രപതി അനുശോചനം അറിയിച്ചു.
 
*****

( റിലീസ് ഐ.ഡി: 2262819) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Bengali-TR , Gujarati , Tamil , Telugu