പ്രധാനമന്ത്രിയുടെ ഓഫീസ്
എ.എസ്.എം.എല്ലും ടാറ്റ ഇലക്ട്രോണിക്സും തമ്മിലുള്ള സെമികണ്ടക്ടർ നിർമ്മാണ കരാർ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ചു
പോസ്റ്റഡ് ഓണ്‍:
16 MAY 2026 10:30PM by PIB Thiruvananthpuram
ഗുജറാത്തിലെ ധോലേരയിലുള്ള സെമികണ്ടക്ടർ ഫാബിനെ പിന്തുണയ്ക്കുന്നതിനായി ടാറ്റ ഇലക്ട്രോണിക്സും എ.എസ്.എം.എല്ലും തമ്മിലുള്ള കരാർ ഒപ്പുവെക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും നെതർലൻഡ്സ് പ്രധാനമന്ത്രി റോബ് ജെറ്റനും സാക്ഷ്യം വഹിച്ചു.
ഗുജറാത്തിൽ ഇന്ത്യയിലെ ആദ്യത്തെ ഫ്രണ്ട്-എൻഡ് സെമികണ്ടക്ടർ ഫാബ് സ്ഥാപിക്കുന്നതിനായി ടാറ്റ ഇലക്ട്രോണിക്സും എ.എസ്.എം.എല്ലും പങ്കാളികളാകാനുള്ള തീരുമാനത്തെ ഇരു പ്രധാനമന്ത്രിമാരും സ്വാഗതം ചെയ്തു. രാജ്യത്ത് ഒരു സെമികണ്ടക്ടർ ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രയാണത്തിലെ സുപ്രധാന ചുവടുവെപ്പാണ് ഈ പങ്കാളിത്തമെന്ന് പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു.
സെമികണ്ടക്ടർ ചിപ്പുകളുടെ നിർമ്മാണത്തിൽ നിർണായകമായ അതിസൂക്ഷ്മ ലിത്തോഗ്രാഫി ഉപകരണങ്ങൾ വിതരണം ചെയ്യുന്ന മുൻനിര ആഗോള കമ്പനികളിലൊന്നും ഡച്ച് ബഹുരാഷ്ട്ര കോർപ്പറേഷനുമാണ് എ.എസ്.എം.എൽ. ഗുജറാത്തിൽ സെമികണ്ടക്ടർ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്ന ടാറ്റ ഗ്രൂപ്പിന്റെ ഉപകമ്പനിയായ ഒരു ഇന്ത്യൻ ഇലക്ട്രോണിക്സ്, സെമികണ്ടക്ടർ നിർമ്മാണ സ്ഥാപനമാണ് ടാറ്റ ഇലക്ട്രോണിക്സ്.
പ്രമുഖ ഡച്ച് സി.ഇ.ഒമാരുമായി നടന്ന വട്ടമേശ സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം ഇവിടെ കാണാം [Link]
SK
****
( റിലീസ് ഐ.ഡി: 2261923)
സന്ദര്‍ശക കൗണ്ടര്‍ : 53
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Assamese
,
Bengali
,
Bengali-TR
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada