പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി
2025 ഡിസംബറിൽ ഇരുനേതാക്കളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഉഭയകക്ഷി സഹകരണത്തിൽ കൈവരിച്ച പുരോഗതിയെക്കുറിച്ച് വിദേശകാര്യ മന്ത്രി ലാവ്‌റോവ് പ്രധാനമന്ത്രിയെ അറിയിച്ചു
യുക്രെയ്‌നിലെയും പശ്ചിമേഷ്യയിലെയും സാഹചര്യം ഉൾപ്പെടെ പരസ്പര താത്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങൾ വിദേശകാര്യ മന്ത്രി ലാവ്‌റോവും പ്രധാനമന്ത്രിയും ചർച്ച ചെയ്തു
ചർച്ചയ്ക്കും നയതന്ത്രത്തിനും അനുകൂലമായ ഇന്ത്യയുടെ സുസ്ഥിര നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചു
പ്രധാനമന്ത്രി പ്രസിഡന്റ് പുടിന് ഊഷ്മളമായ ആശംസകൾ അറിയിച്ചു
പോസ്റ്റഡ് ഓണ്‍:
14 MAY 2026 4:42PM by PIB Thiruvananthpuram
റഷ്യൻ ഫെഡറേഷന്റെ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്‌റോവ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി 2025 ഡിസംബറിൽ ഇരുനേതാക്കളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഉഭയകക്ഷി സഹകരണത്തിൽ കൈവരിച്ച പുരോഗതിയെക്കുറിച്ച് വിദേശകാര്യ മന്ത്രി ലാവ്‌റോവ് പ്രധാനമന്ത്രിയെ അറിയിച്ചു.
യുക്രെയ്‌നിലെയും പശ്ചിമേഷ്യയിലെയും സാഹചര്യം ഉൾപ്പെടെ പരസ്പര താല്പര്യമുള്ള വിവിധ പ്രാദേശിക, ആഗോള വിഷയങ്ങളിൽ വിദേശകാര്യ മന്ത്രി ലാവ്‌റോവും പ്രധാനമന്ത്രിയും കാഴ്ചപ്പാടുകൾ പങ്കുവെച്ചു.
ചർച്ചകളും നയതന്ത്രവുമാണ് മുന്നോട്ടുള്ള ഏറ്റവും നല്ല മാർഗ്ഗമെന്ന ഇന്ത്യയുടെ സുസ്ഥിര നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചു.
പ്രസിഡന്റ് പുടിന് തന്റെ ഊഷ്മളമായ ആശംസകൾ അറിയിക്കാൻ പ്രധാനമന്ത്രി വിദേശകാര്യ മന്ത്രി ലാവ്‌റോവിനോട് അഭ്യർത്ഥിച്ചു.
***
SK
( റിലീസ് ഐ.ഡി: 2261038)
സന്ദര്‍ശക കൗണ്ടര്‍ : 17
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada