യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

കോമൺ‌വെൽത്ത് ഗെയിംസിന് മുന്നോടിയായി സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും മൈ ഭാരതും രാജ്യവ്യാപകമായ പങ്കാളിത്ത സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു

പോസ്റ്റഡ് ഓണ്‍: 12 MAY 2026 12:16PM by PIB Thiruvananthpuram
ഗുജറാത്തിലെ അഹമ്മദാബാദിൽ നടക്കാനിരിക്കുന്ന 2030-ലെ കോമൺവെൽത്ത് ഗെയിംസിന് മുന്നോടിയായി, സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, മൈ ഭാരതുമായി സഹകരിച്ച് രാജ്യവ്യാപകമായ മൂന്ന് പങ്കാളിത്ത സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു.

രാജ്യത്തുടനീളം കായിക ആവേശവും സർഗ്ഗാത്മകതയും യുവജനങ്ങളുടെ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുകയാണ് ഈ സംരംഭങ്ങൾ ലക്ഷ്യമിടുന്നത്. ഈ പ്രചാരണ പരിപാടിയുടെ ഭാഗമായി,  'കോമൺവെൽത്ത് ഗെയിംസ് 2030 ടോർച്ച് ഡിസൈൻ മത്സരം', 'CWG റീൽ ചലഞ്ച്', 'കോമൺവെൽത്ത് ഗെയിംസ് 2030 ക്വിസ്' എന്നിവയിൽ പങ്കെടുക്കാം.

എല്ലാ മൈ ഭാരത് ഉപയോക്താക്കൾക്കും ഈ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. #CWG2030InBharat എന്ന ദർശനത്തെക്കുറിച്ച് അവബോധവും ആവേശവും വളർത്താൻ ഇവ ലക്ഷ്യമിടുന്നു.

കോമൺവെൽത്ത് ഗെയിംസ് 2030 ടോർച്ച് ഡിസൈൻ മത്സരം


 
ഇന്ത്യയുടെ സംസ്കാരം, പൈതൃകം, നവീകരണം, സുസ്ഥിരത, കായിക മികവ് എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു ദീപശിഖ രൂപകല്പന ചെയ്യാൻ ‘കോമൺ‌വെൽത്ത് ഗെയിംസ് 2030 ടോർച്ച് ഡിസൈൻ മത്സരം’ പൗരന്മാരെ ക്ഷണിക്കുന്നു. ഡിജിറ്റൽ രൂപത്തിലോ കൈകൊണ്ട് വരച്ചോ തയ്യാറാക്കിയ ഡിസൈനുകൾ സമർപ്പിക്കാവുന്നതാണ്. കൂടാതെ, ഡിസൈനിനെക്കുറിച്ച്  200 വാക്കുകളിൽ കവിയാത്ത വിശദീകരണ കുറിപ്പും നല്കാവുന്നതാണ്.

2026 മെയ് 11 മുതൽ 20 വരെ മത്സരം ഓൺലൈനായി നടക്കും. ഒരാൾക്ക് ഒരു എൻട്രി മാത്രമേ സമർപ്പിക്കാൻ അനുവാദമുള്ളൂ. തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് ഫിറ്റ് ഇന്ത്യ ഹാംപറുകളും അംഗീകാര പത്രങ്ങളും ലഭിക്കും. അതേസമയം, യോഗ്യതയുള്ള എല്ലാ പങ്കാളികൾക്കും ഡിജിറ്റൽ സർട്ടിഫിക്കറ്റുകളും നല്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക:  https://mybharat.gov.in/pages/event_detail?event_name=CWG-2030-Torch-Design-Contest&key=644159126644

CWG റീൽ ചലഞ്ച്
 


 
ഇന്ത്യയുടെ വളർന്നു വരുന്ന കായിക സംസ്കാരം, പ്രാദേശിക കായിക അടിസ്ഥാന സൗകര്യങ്ങൾ, ഫിറ്റ്‌നസ്, 2030-ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ആവേശം എന്നിവ പ്രകടമാക്കുന്ന ഒറിജിനൽ റീലുകൾ നിർമ്മിക്കാൻ 'CWG റീൽ ചലഞ്ച്' മത്സാരാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു.

2030-ലെ ഗെയിംസിനായുള്ള ഇന്ത്യയുടെ സന്നദ്ധതയെ പിന്തുണയ്ക്കുന്ന സന്ദേശങ്ങളും, 2026-ലെ കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായികതാരങ്ങൾക്കുള്ള വിജയാശംസകളും റീലുകളിൽ ഉൾപ്പെടുത്താവുന്നതാണ്. റീലിൻ്റെ ദൈർഘ്യം 60 സെക്കൻഡിൽ കൂടാൻ പാടില്ല.

ചലഞ്ച് 2026 മെയ് 7 മുതൽ 16 വരെ ആയിരിക്കും നടക്കുക. ഒരാൾക്ക് ഒരു എൻട്രി മാത്രമേ സമർപ്പിക്കാൻ അനുവാദമുള്ളൂ. ഏറ്റവും മികച്ച അഞ്ച് റീൽ സ്രഷ്ടാക്കൾക്ക് സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഫിറ്റ് ഇന്ത്യ ഹാംപറുകൾ ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക:   https://mybharat.gov.in/pages/event_detail?event_name=CWG-Reel-Challenge&key=139158851139

കോമൺ‌വെൽത്ത് ഗെയിംസ് 2030 ക്വിസ്
 


 
ഇന്ത്യയുടെ കായിക പാരമ്പര്യത്തെ ആഘോഷിക്കുകയും കോമൺവെൽത്ത് ഗെയിംസിലെ രാജ്യത്തിൻ്റെ  യാത്രയെക്കുറിച്ച് അവബോധം വളർത്തുകയും ചെയ്യുക എന്നതാണ്   'കോമൺവെൽത്ത് ഗെയിംസ് 2030 ക്വിസ്' ലക്ഷ്യമിടുന്നത്

5 മിനിറ്റിനുള്ളിൽ പൂർത്തിയാക്കേണ്ട 10 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളാണ് ക്വിസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യോഗ്യത നേടുന്നതിനായി പങ്കെടുക്കുന്നവർ കുറഞ്ഞത് 8 മാർക്ക് നേടണം. ഒരാൾക്ക് ഒരു തവണ മാത്രമേ ക്വിസിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ.

2026 മെയ് 9 മുതൽ സെപ്റ്റംബർ 26 വരെയാണ് ക്വിസ് നടക്കുന്നത്. ഓരോ ആഴ്ചയും മികച്ച അഞ്ച് വിജയികളെ പ്രഖ്യാപിക്കും. പങ്കെടുക്കുന്നവർക്കെല്ലാം സർട്ടിഫിക്കറ്റുകളും ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക:   https://mybharat.gov.in/quiz/quiz_dashboard/c09vUVNQUjlMKytsTStSQUkyVFhWQT09

ഈ മൂന്ന് സംരംഭങ്ങളും തികച്ചും സൗജന്യമാണ്. കായിക രംഗത്തെ ഇന്ത്യയുടെ മുന്നേറ്റത്തിൽ പൊതുജനങ്ങളുടെ, പ്രത്യേകിച്ച് യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ഇവ ലക്ഷ്യമിടുന്നത്. അതോടൊപ്പം തന്നെ, സർഗ്ഗാത്മകതയും ദേശീയ അഭിമാനവും വളർത്താനും 2030-ലെ കോമൺവെൽത്ത് ഗെയിംസിന് വിജയകരമായി ആതിഥേയത്വം വഹിക്കാനുള്ള കൂട്ടായ ആവേശം പകരാനും ഈ സംരംഭങ്ങൾ  ലക്ഷ്യമിടുന്നു.
****

( റിലീസ് ഐ.ഡി: 2260210) സന്ദര്‍ശക കൗണ്ടര്‍ : 15