പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത തിരു സി. ജോസഫ് വിജയ്‌യെ അഭിനന്ദിച്ച് പ്രധാനമന്ത്രി.

പോസ്റ്റഡ് ഓണ്‍: 10 MAY 2026 11:10AM by PIB Thiruvananthpuram

തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത തിരു സി. ജോസഫ് വിജയ്‌യെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

അദ്ദേഹത്തിന്റെ പുതിയ ഭരണകാലയളവിന് ആശംസകൾ നേർന്ന പ്രധാനമന്ത്രി, തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനുമായി സംസ്ഥാന ഗവൺമെന്റുമായി ചേർന്ന് പ്രവർത്തിക്കാനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിച്ചു.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു;

"തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത തിരു സി. ജോസഫ് വിജയ്ക്ക് അഭിനന്ദങ്ങൾ. അദ്ദേഹത്തിന്റെ ഭരണകാലയളവിന് ആശംസകൾ നേരുന്നു. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി തമിഴ്‌നാട് ഗവൺമെന്റുമായി ചേർന്ന് കേന്ദ്ര ഗവണ്മെന്റ്   
തുടർന്നും പ്രവർത്തിക്കും"




-NK-


( റിലീസ് ഐ.ഡി: 2259500) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: Tamil , English , Urdu , Marathi , हिन्दी , Bengali , Assamese , Gujarati , Telugu