പ്രധാനമന്ത്രിയുടെ ഓഫീസ്
11 വർഷം പൂർത്തിയാക്കിയ ജനസുരക്ഷാ പദ്ധതികളുടെ സ്വാധീനം ഉയർത്തിക്കാട്ടി പ്രധാനമന്ത്രി
പിഎം ജീവൻ ജ്യോതി ബീമാ യോജന, പിഎം സുരക്ഷാ ബീമാ യോജന, അടൽ പെൻഷൻ യോജന എന്നിവ സാമൂഹ്യ സുരക്ഷയും സാമ്പത്തിക ഉൾച്ചേർക്കലും ശക്തിപ്പെടുത്തിയതായി പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
09 MAY 2026 6:10PM by PIB Thiruvananthpuram
എൻഡിഎ ഗവണ്മെന്റ് 11 വർഷം മുമ്പ് ആരംഭിച്ച പ്രധാന സാമൂഹ്യ സുരക്ഷാ-പെൻഷൻ പദ്ധതികൾ ചെലുത്തിയ സ്വാധീനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉയർത്തിക്കാട്ടി. രാജ്യത്തെ ജനങ്ങൾക്ക് അന്തസ്സും ആശ്വാസവും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്നതിലുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധതയാണ് ഈ സംരംഭങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പിഎം ജീവൻ ജ്യോതി ബീമാ യോജനയും പിഎം സുരക്ഷാ ബീമാ യോജനയും താഴെത്തട്ടിലുള്ള വ്യക്തികളുടെ ജീവിതത്തിൽ മികച്ച മാറ്റങ്ങൾ കൊണ്ടുവന്നതായും രാജ്യത്തെ സാമൂഹ്യ സുരക്ഷാ ചട്ടക്കൂടു ശക്തിപ്പെടുത്തിയതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അടൽ പെൻഷൻ യോജനയുടെ ഗുണഫലങ്ങളെക്കുറിച്ച് പരാമർശിക്കവെ, വാർധക്യകാലത്ത് സുരക്ഷിതമായ ജീവിതം നയിക്കാൻ ഈ പദ്ധതി നിരവധി വ്യക്തികളെ പ്രാപ്തരാക്കിയെന്ന് ശ്രീ മോദി പറഞ്ഞു. സാമൂഹ്യ സുരക്ഷ ഏവർക്കും ലഭ്യമാക്കുന്നതിനും ഉൾച്ചേർക്കുന്നതിനുമുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധതയാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടൽ പെൻഷൻ യോജനയിൽ സ്ത്രീകളുടെ വർധിച്ചുവരുന്ന പങ്കാളിത്തത്തിലും അവർക്ക് ലഭിക്കുന്ന ഗുണഫലങ്ങളിലും പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. പദ്ധതിയുടെ വിജയത്തിൽ നാരീശക്തിയുടെ സംഭാവന അദ്ദേഹം ചൂണ്ടിക്കാട്ടി.
എക്സിൽ നിരീക്ഷണങ്ങൾ പങ്കുവയ്ക്കവേ #11YearsofJanSurakshaSchemes എന്ന ഹാഷ്‌ടാഗ് ശ്രീ മോദി ഉപയോഗിച്ചു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
"11 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസമാണ് എൻഡിഎ ഗവണ്മെന്റ് പ്രധാനപ്പെട്ട സാമൂഹ്യസുരക്ഷാ, പെൻഷൻ പദ്ധതികൾക്ക് തുടക്കം കുറിച്ചത്. ഇന്ത്യയിലെ ജനങ്ങളുടെ ജീവിതത്തിൽ മാന്യതയും ഉറപ്പും സാമ്പത്തിക സുരക്ഷയും കൊണ്ടുവരാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയാണ് ഇവ പ്രതിഫലിപ്പിക്കുന്നത്. പിഎം ജീവൻ ജ്യോതി ബീമ യോജനയും പിഎം സുരക്ഷാ ബീമ യോജനയും താഴേത്തട്ടിൽ എങ്ങനെയെല്ലാം ഗുണപരമായ സ്വാധീനം ചെലുത്തി എന്ന് ഈ ത്രെഡ് എടുത്തുപറയുന്നു.
#11YearsofJanSurakshaSchemes"
"അടൽ പെൻഷൻ യോജന നിരവധി വ്യക്തികൾക്ക് ഏറെ പ്രയോജനകരമാണ്; വാർധക്യകാലത്ത് സുരക്ഷിതമായ ജീവിതം നയിക്കാൻ ഇത് അവർക്ക് കരുത്ത് പകരുകയും ചെയ്യുന്നു. സാമൂഹ്യസുരക്ഷ ഏവർക്കും ലഭ്യമാക്കുന്നതിനും ഏവരെയും ഉൾച്ചേർക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയാണ് ഈ പദ്ധതി പ്രതിഫലിപ്പിക്കുന്നത്. പ്രത്യേകിച്ച്, നമ്മുടെ നാരീശക്തി ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നത് കാണുന്നതിൽ സന്തോഷമുണ്ട്.
#11YearsofJanSurakshaSchemes"
Atal Pension Yojana has been very beneficial to several people, enabling them to lead a more secure life in their old age. The scheme reflects our commitment to making social security accessible and inclusive. It is gladdening to see our Nari Shakti in particular benefit from… https://t.co/gDNHL7C8Hl
-NK-
( റിലീസ് ഐ.ഡി: 2259476)
സന്ദര്‍ശക കൗണ്ടര്‍ : 4