ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഓപ്പറേഷൻ സിന്ദൂരിന്റെ ഒന്നാം വാർഷികത്തിൽ, ശ്രീ അമിത് ഷാ സായുധ സേനകളുടെ സമാനതകളില്ലാത്ത വീര്യത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു

പോസ്റ്റഡ് ഓണ്‍: 07 MAY 2026 10:30AM by PIB Thiruvananthpuram

ഓപ്പറേഷൻ സിന്ദൂരിന്റെ ഒന്നാം വാർഷികത്തിൽ, കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ സായുധ സേനകളുടെ സമാനതകളില്ലാത്ത വീര്യത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു. ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ഒരു ചരിത്രപ്രധാന ദൗത്യമാണെന്നും അത് നമ്മുടെ ശത്രുക്കളെ നമ്മുടെ സായുധ സേനയുടെ അചഞ്ചലമായ പ്രഹരശേഷിയെക്കുറിച്ച് എപ്പോഴും ഓർമ്മിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'X'-ലെ ഒരു പോസ്റ്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ഇപ്രകാരം കുറിച്ചു:

“ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ഒരു ചരിത്രപ്രധാന ദൗത്യമായി നിലകൊള്ളുന്നു. ഇത് നമ്മുടെ ശത്രുക്കളെ നമ്മുടെ സായുധ സേനയുടെ സുനിശ്ചിതമായ പ്രഹരശേഷിയെക്കുറിച്ച് എപ്പോഴും ഓർമ്മിപ്പിക്കും. നമ്മുടെ സായുധ സേനയുടെ കൃത്യമായ പ്രഹരശക്തി, നമ്മുടെ ഏജൻസികളുടെ കൂർമ്മ ബുദ്ധി, ദൃഢനിശ്ചയമുള്ള രാഷ്ട്രീയ ഇച്ഛാശക്തി എന്നിവ അതിർത്തിക്കപ്പുറത്തുള്ള ഭീകരതയുടെ ഓരോ വിലാസവും പഹൽഗാമിൽ നമ്മുടെ പൗരന്മാരുടെ മേൽ ദുഷ്ടനിഴൽ വീഴ്ത്താൻ തുനിഞ്ഞ അതിർത്തിക്കപ്പുറത്തുള്ള ഭീകരതയുടെ ഓരോ വിലാസവും നശിപ്പിക്കാൻ ഒന്നായി പ്രവർത്തിച്ച  ദിവസമായി ചരിത്രം ഇതിനെ ഓർക്കും. നമ്മുടെ ശത്രുക്കൾക്ക് അവർ എവിടെ ഒളിച്ചാലും രക്ഷപ്പെടാൻ കഴിയില്ല എന്ന ഭയാനകമായ സന്ദേശം ഈ ദിവസം തുടർന്നും നൽകും. അവർ എപ്പോഴും നമ്മുടെയും  നമ്മുടെ ആയുധപ്രഹരത്തിന്റെ ഉഗ്രകോപത്തിന്റെയും ദൃഷ്ടിയിലുണ്ട്. ഇന്നേ ദിവസം, നമ്മുടെ സേനയുടെ സമാനതകളില്ലാത്ത വീര്യത്തെ ഞാൻ അഭിവാദ്യം ചെയ്യുന്നു.”
 
*****

( റിലീസ് ഐ.ഡി: 2258617) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali-TR , Bengali , Gujarati , Telugu , Kannada