ദേശീയ മനുഷ്യാവകാശ കമ്മീഷൻ
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉഷ്ണതരംഗങ്ങളില്‍ നിന്ന് ദുര്‍ബല ജനവിഭാഗങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിന് മുന്നൊരുക്ക നടപടികൾ സ്വീകരിക്കാന്‍ 21 സംസ്ഥാനങ്ങളോടും കേന്ദ്ര തലസ്ഥാനപ്രദേശമായ ഡല്‍ഹിയോടും ആവശ്യപ്പെട്ടു
പോസ്റ്റഡ് ഓണ്‍:
28 APR 2026 11:54AM by PIB Thiruvananthpuram
രാജ്യത്ത് ഉഷ്ണതരംഗം അനുഭവപ്പെടുമ്പോള്‍ ദുര്‍ബല ജനവിഭാഗങ്ങളെ സംരക്ഷിക്കുന്നതിന് മുന്നൊരുക്ക നടപടികള്‍ സ്വീകരിക്കാനും ദുരിതാശ്വാസ നടപടികള്‍ നടപ്പിലാക്കാനും ഇന്ത്യയിലെ 21 സംസ്ഥാനങ്ങളോടും കേന്ദ്ര തലസ്ഥാന പ്രദേശമായ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍എച്ച്ആര്‍സി) ആവശ്യപ്പെട്ടു. ആന്ധ്രാപ്രദേശ്, അസം, ബിഹാര്‍, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, കര്‍ണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, സിക്കിം, തമിഴ്നാട്, തെലങ്കാന, ത്രിപുര, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവയാണ് ഈ സംസ്ഥാനങ്ങള്‍.
ഉഷ്ണതരംഗങ്ങളുടെ ആവൃത്തി, ദൈര്‍ഘ്യം, തീവ്രത എന്നിവയിലെ വര്‍ദ്ധനവ്, മതിയായ പാര്‍പ്പിടങ്ങളുടെയും വിഭവങ്ങളുടെയും അഭാവം മൂലം, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങളെയും, പുറം ജോലിക്കാരെയും, ഭവനരഹിതരെയും ആനുപാതികമല്ലാത്ത രീതിയില്‍ ബാധിക്കുന്നതായി കമ്മീഷന്‍ നിരീക്ഷിച്ചു. വയോജനങ്ങള്‍, കുട്ടികള്‍, ശിശുക്കള്‍, നവജാത ശിശുക്കള്‍ എന്നിവരാണ് പ്രത്യേകിച്ചും കടുത്ത ചൂടു കൊണ്ടുള്ള ആരോഗ്യപരമായ പ്രത്യാഘാതങ്ങള്‍ ഏല്‍ക്കാന്‍ സാധ്യതയേറിയവര്‍.
കൂടാതെ, ഉഷ്ണതരംഗങ്ങള്‍ ഉപജീവനമാര്‍ഗ്ഗങ്ങള്‍ നഷ്ടപ്പെടുന്നതിനും തീപിടുത്ത സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകും. അതിനാല്‍, ഈ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിയിലേയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ സംയോജിതവും സമഗ്രവുമായ നടപടികളുടെ അടിയന്തര ആവശ്യകത കമ്മീഷന്‍ ഊന്നിപ്പറഞ്ഞു.
രാജ്യത്ത് 2019 നും 2023 നും ഇടയിലുള്ള കാലയളവില്‍ ചൂടോ സൂര്യാഘാതമോ മൂലം 3,712 പേര്‍ മരിച്ചെന്ന ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്കുകള്‍ എടുത്തുകാണിച്ചുകൊണ്ട്, ഉഷ്ണതരംഗങ്ങളുടെ ആഘാതം ലഘൂകരിക്കുന്നതിനും അപകടങ്ങള്‍ തടയുന്നതിനുമായി നിലവിലെ ക്രമാനുഗത പ്രവര്‍ത്തന നടപടിക്രമങ്ങളോ ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍ഡിഎംഎ) പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ അനുസരിച്ച് ദുരിതാശ്വാസ നടപടികള്‍ ആസൂത്രണം ചെയ്യാനും സുഗമായി നടപ്പിലാക്കാനും കമ്മീഷന്‍ അവരോട് ആവശ്യപ്പെട്ടു.
സംസ്ഥാന/ജില്ലാ , കേന്ദ്രഭരണ പ്രദേശ തലങ്ങളില്‍ നിന്ന് അവര്‍ കൈക്കൊണ്ട ഏകീകൃത നടപടിക്രമ റിപ്പോര്‍ട്ടുകള്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.
*****
( റിലീസ് ഐ.ഡി: 2256285)
സന്ദര്‍ശക കൗണ്ടര്‍ : 6