പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചും അതിന്റെ നേട്ടങ്ങളെക്കുറിച്ചുമുള്ള ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു

പോസ്റ്റഡ് ഓണ്‍: 27 APR 2026 5:31PM by PIB Thiruvananthpuram

കേന്ദ്രമന്ത്രി ശ്രീ പിയുഷ് ഗോയൽ എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യൻ കയറ്റുമതിയിലെ തീരുവകൾ ഒഴിവാക്കുന്നുവെന്നും കാർഷിക, ക്ഷീര മേഖലകൾ പൂർണ്ണമായി സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് തൊഴിലധിഷ്ഠിത മേഖലകൾക്ക് ഉത്തേജനം നൽകുകയും എം.എസ്.എം.ഇകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ലേഖനം വിശദീകരിക്കുന്നു. കൂടാതെ കാർഷിക ഉത്പാദനക്ഷമതയ്ക്കുള്ള പിന്തുണയും നിക്ഷേപ വാഗ്ദാനങ്ങളും നൽകുന്നതിനൊപ്പം വിദ്യാർത്ഥികൾക്കും വിദ​ഗ്ധരായ പ്രൊഫഷണലുകൾക്കും കരാർ കൂടുതൽ അവസരങ്ങൾ നൽകുന്നുണ്ടെന്നും ലേഖനം എടുത്തുപറയുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പോസ്റ്റ് ചെയ്തു:

"ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യൻ കയറ്റുമതിയിലെ തീരുവകൾ എങ്ങനെ ഒഴിവാക്കുന്നുവെന്നും കാർഷിക, ക്ഷീര മേഖലകൾ പൂർണ്ണമായി സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് തൊഴിലധിഷ്ഠിത മേഖലകളെയും എം.എസ്.എം.ഇകളെയും എങ്ങനെ ശക്തിപ്പെടുത്തുന്നുവെന്നും കേന്ദ്രമന്ത്രി ശ്രീ @PiyushGoyal വിശദീകരിക്കുന്നു."

കാർഷിക ഉത്പാദനക്ഷമതയ്ക്കുള്ള പിന്തുണയ്ക്കും നിക്ഷേപ വാഗ്ദാനങ്ങൾക്കുമൊപ്പം വിദ്യാർത്ഥികൾക്കും വിദ​ഗ്ധരായ പ്രൊഫഷണലുകൾക്കും ഈ കരാർ കൂടുതൽ അവസരങ്ങൾ തുറന്നുനൽകുന്നു."



-SK-

( റിലീസ് ഐ.ഡി: 2256003) സന്ദര്‍ശക കൗണ്ടര്‍ : 15
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Assamese , Bengali , Gujarati , Kannada