പ്രധാനമന്ത്രിയുടെ ഓഫീസ്
ഏപ്രിൽ 21-ന് പ്രധാനമന്ത്രി രാജസ്ഥാൻ സന്ദർശിക്കും
ബലോത്രയിലെ പച്പദ്രയിൽ ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് സംയോജിത റിഫൈനറി-കം-പെട്രോകെമിക്കൽ കോംപ്ലക്സ് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും
79,450 കോടിയിലധികം രൂപാ നിക്ഷേപത്തിലാണ് പ്രതിവർഷം 9 ദശലക്ഷം മെട്രിക് ടൺ (MMTPA) ശേഷിയുള്ള ഗ്രീൻഫീൽഡ് റിഫൈനറി-കം-പെട്രോകെമിക്കൽ കോംപ്ലക്സ് സ്ഥാപിച്ചത്
ഈ അത്യാധുനിക കോംപ്ലക്സ് ശുദ്ധീകരണവും പെട്രോകെമിക്കൽ ഉത്പാദനവും സംയോജിപ്പിക്കുന്നു
ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിലും പെട്രോകെമിക്കൽ രംഗത്തെ സ്വയംപര്യാപ്തത വർദ്ധിപ്പിക്കുന്നതിലും ഈ പദ്ധതി നിർണ്ണായക പങ്ക് വഹിക്കും
പോസ്റ്റഡ് ഓണ്‍:
20 APR 2026 12:22PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഏപ്രിൽ 21-ന് രാജസ്ഥാൻ സന്ദർശിക്കും. രാവിലെ 11:30-ന് ബലോത്രയിലെ പച്പദ്രയിൽ ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് സംയോജിത റിഫൈനറി-കം-പെട്രോകെമിക്കൽ കോംപ്ലക്സ് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. ചടങ്ങിൽ അദ്ദേഹം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.
ഈ ചരിത്രപ്രധാനമായ പദ്ധതി ഇന്ത്യയുടെ ഊർജ്ജ-പെട്രോകെമിക്കൽ മേഖലയിലെ സുപ്രധാന നാഴികക്കല്ലാണ്. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (HPCL) രാജസ്ഥാൻ ഗവൺമെന്റും സംയുക്ത സംരംഭമായി വികസിപ്പിച്ചെടുത്ത, പ്രതിവർഷം 9 ദശലക്ഷം മെട്രിക് ടൺ (MMTPA) ശേഷിയുള്ള ഈ ഗ്രീൻഫീൽഡ് റിഫൈനറി-കം-പെട്രോകെമിക്കൽ കോംപ്ലക്സ് 79,450 കോടിയിലധികം രൂപയുടെ നിക്ഷേപത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.
2.4 MMTPA പെട്രോകെമിക്കൽ ഉത്പാദന ശേഷിയുള്ള ഈ അത്യാധുനിക കോംപ്ലക്സ് ശുദ്ധീകരണത്തെയും പെട്രോകെമിക്കൽ ഉത്പാദനത്തെയും ഏകോപിപ്പിക്കുന്നു. റിഫൈനറിയിൽ 17.0 എന്ന ഉയർന്ന നെൽസൺ കോംപ്ലക്സിറ്റി ഇൻഡക്സും 26 ശതമാനത്തിലധികം പെട്രോകെമിക്കൽ ഉത്പന്ന ലഭ്യതയുമുണ്ട്. ഇത് കാര്യക്ഷമതയുടെയും സുസ്ഥിരതയുടെയും ആഗോള മാനദണ്ഡങ്ങൾക്ക് അനുസൃതമാണ്.
ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിലും പെട്രോകെമിക്കൽ സ്വയംപര്യാപ്തത വർദ്ധിപ്പിക്കുന്നതിലും വ്യവസായ വളർച്ചയ്ക്ക് വേഗത പകരുന്നതിലും ഈ പദ്ധതി നിർണ്ണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മേഖലയിൽ ഒരു പെട്രോകെമിക്കൽ ആൻഡ് പ്ലാസ്റ്റിക് പാർക്ക് വികസിപ്പിക്കുന്നതിനുള്ള ഒരു പ്രധാന വ്യവസായമായി ഇത് വർത്തിക്കും. അതുവഴി അനുബന്ധ വ്യവസായങ്ങളെയും മേഖലകളെയും പ്രോത്സാഹിപ്പിക്കും. കൂടാതെ, റിഫൈനറി വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും മേഖലയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് സംഭാവന നൽകാനും തയ്യാറെടുക്കുകയാണ്.
-SK-
( റിലീസ് ഐ.ഡി: 2253693)
സന്ദര്‍ശക കൗണ്ടര്‍ : 13
ഈ റിലീസ് വായിക്കുക:
Assamese
,
Odia
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Telugu
,
Kannada