പ്രധാനമന്ത്രിയുടെ ഓഫീസ്
നാരീശക്തി വന്ദൻ അധിനിയം ഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്യാൻ എം.പിമാരോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി; ഇതൊരു ചരിത്രപരമായ അവസരമാണെന്ന് വിശേഷിപ്പിച്ചു
പോസ്റ്റഡ് ഓണ്‍:
17 APR 2026 2:13PM by PIB Thiruvananthpuram
നാരീശക്തി വന്ദൻ അധിനിയം ഭേദഗതിയെക്കുറിച്ചുള്ള ചർച്ചകൾ നിലവിൽ പാർലമെന്റിൽ നടക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇന്നലെ രാത്രി ഒരുമണി വരെ ചർച്ചകൾ തുടർന്നുവെന്ന് പറഞ്ഞു.
ഭേദഗതിയെക്കുറിച്ചുള്ള എല്ലാ തെറ്റിദ്ധാരണകളും യുക്തിസഹമായ മറുപടികളിലൂടെ പരിഹരിക്കപ്പെട്ടുവെന്നും അംഗങ്ങൾ ഉന്നയിച്ച എല്ലാ ആശങ്കകളും പരിഹരിച്ചുവെന്നും അദ്ദേഹം പ്രസ്താവിച്ചു. ആവശ്യമായ വിവരങ്ങൾ എല്ലാ അംഗങ്ങൾക്കും നൽകിയിട്ടുണ്ടെന്നും പ്രതിപക്ഷ വിഷയങ്ങളിൽ വ്യക്തത ഉറപ്പാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
വനിതാ സംവരണ വിഷയം ഏതാണ്ട് നാല് പതിറ്റാണ്ടായി രാഷ്ട്രീയ ചർച്ചകൾക്ക് സാക്ഷ്യം വഹിക്കുകയാണെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളംവരുന്ന സ്ത്രീകൾക്ക് അവരുടെ അർഹമായ പ്രാതിനിധ്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും നയരൂപീകരണ പ്രക്രിയയിൽ സ്ത്രീകളുടെ പ്രാതിനിധ്യം കുറവായിരിക്കുന്നത് ഉചിതമല്ലെന്നും അത് തിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.
ലോക്സഭയിലെ വോട്ടെടുപ്പ് ഉടൻ ഉണ്ടാകുമെന്ന് അറിയിച്ച പ്രധാനമന്ത്രി, വനിതാ സംവരണ ഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്തുകൊണ്ട് ചിന്തനീയവും സംവേദനക്ഷമവുമായ ഒരു തീരുമാനമെടുക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളോടും അഭ്യർത്ഥിച്ചു.
നാരീശക്തിയുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഒരു പ്രവൃത്തിയും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ, അദ്ദേഹം രാജ്യത്തെ സ്ത്രീകൾക്ക് വേണ്ടി അഭ്യർത്ഥിച്ചുകൊണ്ട് എല്ലാ പാർലമെന്റ് അംഗങ്ങളോടും ആവശ്യപ്പെട്ടു. കോടിക്കണക്കിന് സ്ത്രീകൾ പാർലമെന്റിലേക്കും അതിന്റെ ഉദ്ദേശ്യത്തിലേക്കും തീരുമാനങ്ങളിലേക്കും ഉറ്റുനോക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തീരുമാനമെടുക്കുമ്പോൾ സ്വന്തം കുടുംബങ്ങളെക്കുറിച്ച് - അമ്മമാർ, സഹോദരിമാർ, പെൺമക്കൾ, ഭാര്യമാർ - ചിന്തിക്കാനും സ്വന്തം മനസ്സാക്ഷിയെ കേൾക്കാനും പ്രധാനമന്ത്രി എംപിമാരോട് ആഹ്വാനം ചെയ്തു.
ഈ ഭേദഗതി രാജ്യത്തെ സ്ത്രീകളെ സേവിക്കാനും ആദരിക്കാനുമുള്ള സുപ്രധാന അവസരമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, അവർക്ക് പുതിയ അവസരങ്ങൾ നഷ്ടപ്പെടുത്തരുതെന്ന് അംഗങ്ങളോട് അഭ്യർത്ഥിച്ചു.
ഭേദഗതി ഏകകണ്ഠമായി പാസാക്കിയാൽ അത് നാരീശക്തിയെയും രാജ്യത്തിന്റെ ജനാധിപത്യത്തെയും കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇതൊരു ചരിത്രനിമിഷമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇന്ത്യയിലെ ജനസംഖ്യയുടെ പകുതിയോളംവരുന്ന സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം നൽകിക്കൊണ്ട് ചരിത്രം സൃഷ്ടിക്കാൻ എല്ലാവരും ഒത്തുചേരണമെന്ന് അഭ്യർത്ഥിച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
“संसद में इस समय नारीशक्ति वंदन अधिनियम में संशोधन पर चर्चा चल रही है। कल रात भी एक बजे तक चर्चा चली है।
जो भ्रम फैलाए गए, उनको दूर करने के लिए तर्कबद्ध जवाब दिया गया है। हर आशंका का समाधान किया गया है। जिन जानकारियों का अभाव था, वो जानकारियां भी हर सदस्य को दी गई हैं। किसी के मन में विरोध का जो कोई भी विषय था, उसका भी समाधान हुआ है।
महिला आरक्षण के इस विषय पर देश में चार दशक तक बहुत राजनीति कर ली गई है। अब समय है कि देश की आधी आबादी को उसके अधिकार अवश्य मिलें।
आजादी के इतने दशकों बाद भी भारत की महिलाओं का निर्णय प्रक्रिया में इतना कम प्रतिनिधित्व रहे, ये ठीक नहीं।
अब कुछ ही देर लोकसभा में मतदान होने वाला है। मैं सभी राजनीतिक दलों से आग्रह करता हूं… अपील करता हूं...
कृपया करके सोच-विचार करके पूरी संवेदनशीलता से निर्णय लें, महिला आरक्षण के पक्ष में मतदान करें।
मैं देश की नारी शक्ति की तरफ से भी सभी सदस्यों से प्रार्थना करूंगा… कुछ भी ऐसा ना करें, जिनसे नारीशक्ति की भावनाएं आहत हों।
देश की करोड़ों महिलाओं की दृष्टि हम सभी पर है, हमारी नीयत पर है, हमारे निर्णय पर है। कृपया करके नारीशक्ति वंदन अधिनियम में संशोधन का साथ दें।”
“मैं सभी सांसदों से कहूंगा...
आप अपने घर में मां-बहन-बेटी-पत्नी सबका स्मरण करते हुए अपनी अंतरात्मा को सुनिए ...
देश की नारीशक्ति की सेवा का, उनके वंदन का ये बहुत बड़ा अवसर है।
उन्हें नए अवसरों से वंचित नहीं करिए।
ये संशोधन सर्वसम्मति से पारित होगा, तो देश की नारीशक्ति और सशक्त होगी… देश का लोकतंत्र और सशक्त होगा।
आइए… हम मिलकर आज इतिहास रचें। भारत की नारी को… देश की आधी आबादी को उसका हक दें।”
***
NK
( റിലീസ് ഐ.ഡി: 2252952)
സന്ദര്‍ശക കൗണ്ടര്‍ : 13
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Assamese
,
Gujarati
,
Odia
,
Telugu
,
Kannada